LATEST NEWS

ലെബനനിൽ 10 ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ച് ട്രംപ്

വാഷിംഗ്ടൺ: ഇസ്രയേലും ലെബനനും തമ്മിലുള്ള സംഘർഷത്തിന് താൽക്കാലിക വിരാമം. ലെബനൻ പ്രസിഡന്റ് ജോസഫ് ഔനും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും 10 ദിവസത്തെ വെടിനിർത്തലിന് സമ്മതിച്ചതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഔദ്യോഗികമായി അറിയിച്ചു. വ്യാഴാഴ്ച രാവിലെ തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലിലൂടെയാണ്’ (Truth Social) ട്രംപ് ഈ നിർണ്ണായക പ്രഖ്യാപനം നടത്തിയത്.

അതേസമയം ഇസ്രയേലുമായി ഏറ്റുമുട്ടുന്ന ഹിസ്ബുള്ളയെക്കുറിച്ച് ട്രംപിന്റെ പ്രസ്താവനയിൽ പരാമർശമില്ല. അതേസമയം തുടർചർച്ചകൾക്കായി ഇരുരാജ്യങ്ങളുടെയും ഭരണത്തലവന്മാരെ ട്രംപ് വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ചിട്ടുണ്ട്. സമാധാനം കൈവരിക്കാനുള്ള നീക്കങ്ങളിൽ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിനും വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയ്ക്കും ട്രംപ് നിർദേശങ്ങൾ നൽകി

ഇസ്രയേലുമായുള്ള താത്കാലിക വെടിനിർത്തൽ കരാറിനെ ലെബനീസ് പ്രധാനമന്ത്രി നവാഫ് സലാം സ്വാഗതംചെയ്തു. യുദ്ധം തുടങ്ങിയ കാലംമുതൽ ലെബനൻ ഇത്തരമൊരു കരാർ ആവശ്യപ്പെടുണ്ട്. വെടിനിർത്തൽ നടപ്പിലാകുന്നതോടെ യുദ്ധത്തെത്തുടർന്ന് വീടുകളിൽനിന്ന് പലായനം ചെയ്യേണ്ടി വന്നവർക്ക് സുരക്ഷിതമായി തിരിച്ചെത്താൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സലാം പറഞ്ഞു.
SUMMARY: Trump announces 10-day ceasefire in Lebanon

NEWS DESK

Recent Posts

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ; 14-ാം തവണയും നൂറുമേനി സ്വന്തമാക്കി കൈരളീ നിലയം സെൻട്രൽ സ്കൂൾ

ബെംഗളൂരു: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ കൈരളീ കലാ സമിതിയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനമായ കൈരളീ നിലയം സെൻട്രൽ സ്കൂളിന്…

2 hours ago

കരാട്ടെ ക്ലാസിൽ കുഴഞ്ഞുവീണ 11കാരി മരിച്ചു

അഞ്ചൽ: കരാട്ടെ ക്ലാസിലെ പരിശീലനത്തിനിടെ ദേഹാസ്വാസ്ഥ്യം ഉണ്ടായതിന് പിന്നാലെ പതിനൊന്ന് വയസുകാരി കുഴഞ്ഞുവീണ് മരിച്ചു. കൊല്ലം വാളകം തെക്കേ അമ്പലക്കര പുത്തൻവിള…

3 hours ago

കടുത്ത ചൂടിന് ആശ്വാസം; അഞ്ച് ജില്ലകളിൽ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം:  സംസ്ഥാനത്ത് തുടരുന്ന കഠിനമായ ചൂടിനിടയിൽ ആശ്വാസവാർത്തയുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വരും മണിക്കൂറുകളിൽ എറണാകുളം, പാലക്കാട്, മലപ്പുറം, കണ്ണൂർ,…

3 hours ago

വി​ദ്യാ​ർ​ഥി ജീവനൊടുക്കിയ സംഭവം; എം.​കെ. റാ​മി​നെ കോ​ള​ജി​ൽ നി​ന്നും പു​റ​ത്താ​ക്കി

കണ്ണൂര്‍: അഞ്ചരക്കണ്ടി സ്വകാര്യ ഡെന്‍റൽ കോളജ് വിദ്യാര്‍ഥി നിതിൻ രാജിന്‍റെ മരണത്തിൽ ആരോപണ വിധേയനായ അ​നാ​ട്ട​മി വി​ഭാ​ഗം പ്രൊ​ഫ​സ​ർ എം…

4 hours ago

കെഎസ്‌ഇബി കരാര്‍ ജീവനക്കാരന്‍ ജോലിക്കിടെ കുഴഞ്ഞുവീണു മരിച്ചു

തിരുവനന്തപുരം: കെഎസ്‌ഇബി കരാര്‍ ജീവനക്കാരന്‍ ജോലി ചെയ്യവെ കുഴഞ്ഞുവീണു മരിച്ചു. തിരുവനന്തപുരം അമ്പൂരി സ്വദേശി സന്തോഷ് (40) ആണ് മരിച്ചത്.…

4 hours ago

ആകാശ എയറും സ്‌പൈസ് ജെറ്റും കൂട്ടിയിടിച്ചു; ചിറക് ഒടിഞ്ഞ് അകത്തുകയറി

ഡല്‍ഹി: ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനങ്ങുടെ ചിറകുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു. ആകാശ എയറിന്റെയും സ്പൈസ് ജെറ്റിന്റെയും ചിറകുകളാണ് കൂട്ടിമുട്ടിയത്. യാത്രക്കാരുമായി…

5 hours ago