Categories: KERALATOP NEWS

പ്രതിശ്രുത വരനും വധുവിനും നേരെ ആക്രമണം; യുവാവ് പിടിയില്‍

കോഴിക്കോട്: പ്രതിശ്രുത വരനെയും വധുവിനെയും ആക്രമിച്ച യുവാവ് അറസ്റ്റില്‍. കുണ്ടുപറമ്പ് സ്വദേശി നിഖില്‍ എസ് നായർ ആണ് അറസ്റ്റിലായത്. എലത്തൂർ പോലീസ് ആണ് പ്രതിയെ പിടികൂടിയത്. പ്രതിശ്രുത വധുവിനോട് ലൈംഗിക ചുവയോടെ ആംഗ്യം കാണിച്ചത് ചോദ്യം ചെയ്തതിനാണ് പ്രതി ആക്രമിച്ചത്.

മുമ്പും സമാന കേസുകളില്‍ പെട്ട ആളാണ് നിഖില്‍ എന്ന് പോലീസ് പറഞ്ഞു. ഇന്നലെ വൈകിട്ടാണ് സംഭവം ഉണ്ടായത്. പുതിയങ്ങാടി പെട്രോള്‍ പമ്പിൽ ബൈക്കില്‍ ഇന്ധനം നിറയ്ക്കാൻ എത്തിയതായിരുന്നു യുവതിയും യുവാവും. ഇതിനിടയില്‍ പിന്നിലിരുന്ന യുവതിയോട് നിഖില്‍ ലൈംഗിക ചുവയോടെ ആംഗ്യം കാണിക്കുകയായിരുന്നു.

ഇത് പ്രതിശ്രുത വരൻ ചോദ്യം ചെയ്തതോടെയാണ് കയ്യാങ്കളിയിലേക്ക് നീങ്ങിയത്. പിന്നാലെ കയ്യിലുണ്ടായിരുന്ന ആയുധം ഉപയോഗിച്ച്‌ പ്രതിശ്രുത വരനെയും വധുവിനെയും യുവാവ് ആക്രമിച്ചു. ഉടൻ തന്നെ പോലീസില്‍ വിവരം അറിയിക്കുകയും പോലീസ് പ്രതിയെ പിടികൂടുകയുമായിരുന്നു.

TAGS : LATEST NEWS
SUMMARY : Attack on fiancé and bride; Youth arrested

Savre Digital

Recent Posts

മുണ്ടത്തിക്കോട് അപകടം: ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. മുതുതല കോഴിക്കോട്ടിരി കുളിക്കാം വളപ്പില്‍ പ്രവീണ്‍ (45)…

31 minutes ago

നിതിൻ രാജിൻ്റെ മരണം; അധ്യാപകര്‍ നല്‍കിയ മുൻകൂര്‍ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത് നാളത്തേക്ക് മാറ്റി

കണ്ണൂർ: ബിഡിഎസ് വിദ്യാർഥി നിതിൻ രാജിൻ്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അധ്യാപകർ നല്‍കിയ മുൻകൂർ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത് നാളത്തേക്ക്…

1 hour ago

തൃശൂരില്‍ വീണ്ടും വില്ലനായി പാമ്പ്: രണ്ടര വയസ്സുകാരന് പാമ്പ് കടിയേറ്റു

തൃശൂർ: വാണിയംപാറയില്‍ വീട്ടിലെ ശുചിമുറിയില്‍ വച്ച്‌ രണ്ടര വയസുകാരന് പാമ്പ് കടിയേറ്റു. കൊമ്പഴ മോളിയേക്കല്‍ വീട്ടില്‍ ശാന്തി പീറ്ററിന്റെ മകൻ…

3 hours ago

കുടകില്‍ യു.എസ് വിനോദസഞ്ചാരിയെ ബലാത്സംഗം ചെയ്തു; ഹോംസ്റ്റേ ഉടമയും ജീവനക്കാരനും അറസ്റ്റില്‍

ബെംഗളൂരു: കർണാടകയിലെ കുടക് സന്ദര്‍ശിക്കാനെത്തിയ അമേരിക്കൻ സ്വദേശിനിയായ വിനോദസഞ്ചാരിയെ ബലാത്സംഗം ചെയ്തതായി പരാതി. വാഷിങ്ടണിൽനിന്നുള്ള യുവതിയാണ് ക്രൂര ആക്രമണത്തിനു ഇരയായത്.…

3 hours ago

മുണ്ടത്തിക്കോട് അപകടം: മരിച്ചവരുടെ ആശ്രിതര്‍ക്ക് 14 ലക്ഷം രൂപ ധനസഹായം

തൃശൂർ: മുണ്ടത്തിക്കോട് ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ സംസ്ഥാന സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍…

3 hours ago

മുണ്ടത്തിക്കോട് അപകടം: പാറമേക്കാവിന്റെ വെടിക്കെട്ട് നിര്‍മ്മാണത്തിന് സ്റ്റോപ്പ് മെമ്മോ

തൃശൂർ: തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തില്‍ പാറമേക്കാവിന്റെ വെടിക്കെട്ട് നിർമ്മാണത്തിന് സ്റ്റോപ്പ് മെമ്മോ നല്‍കി പാലക്കാട് ജില്ലാ കളക്ടർ.…

4 hours ago