LATEST NEWS

മുണ്ടത്തിക്കോട് അപകടം: ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. മുതുതല കോഴിക്കോട്ടിരി കുളിക്കാം വളപ്പില്‍ പ്രവീണ്‍ (45) ആണ് മരിച്ചത്. ശസ്ത്രക്രിയ്ക്ക് പിന്നാലെയാണ് മരണം സംഭവിച്ചത്. 90 ശതമാനം പൊള്ളലേറ്റ് തൃശൂർ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ആന്തരിക രക്തസ്രവം ഉണ്ടായിരുന്നു.

ഇതോടെ മരിച്ചവരുടെ എണ്ണം 14ആയി. ജീവിതത്തിൽ ആദ്യമായാണ് പ്രവീൺ ഒരു പടക്കനിർമ്മാണ ശാലയിൽ ജോലിക്കായി എത്തിയത്. സുഹൃത്തായ സുരേഷ്, സുരേഷിന്റെ സഹോദരൻ സുജിത് എന്നിവർക്കൊപ്പമാണ് പ്രവീൺ മുണ്ടത്തിക്കോട്ടെ പടക്കശാലയിൽ എത്തിയത്. സ്ഫോടനം നടന്നയുടൻ സുരേഷും സുജിത്തും സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടെങ്കിലും പ്രവീൺ പടക്കശാലയ്ക്കുള്ളിൽ കുടുങ്ങിപ്പോവുകയായിരുന്നു.

അതേസമയം, വെടിക്കെട്ട് സ്ഫോടനത്തില്‍ ശരീര ഭാഗങ്ങള്‍ തേടിയുള്ള പരിശോധന പൂർത്തിയായി. പ്രാഥമിക തെളിവെടുപ്പ് എഡിഎം പൂർത്തിയാക്കി. വെടിക്കെട്ട് നിർമാണ ശാലയുടെ സമീപത്തുണ്ടായിരുന്ന കുളത്തിലെ പരിശോധനയും പൂർത്തിയായി. അവിടെ നിന്നും ശരീര ഭാഗങ്ങളൊന്നും കണ്ടെത്താനായില്ല. ചില വസ്തുക്കള്‍ സ്ഥലത്ത് നിന്ന് കണ്ടെടുത്തിട്ടുണ്ട്. സാമ്പിൾ ഫോറൻസിക് എടുത്ത ശേഷം പോലീസ് നിർദേശം അനുസരിച്ചായിരിക്കും ബാക്കി തീരുമാനം.

SUMMARY: Mundathikode accident: Another person who was undergoing treatment dies

NEWS BUREAU

Recent Posts

തിരുവനന്തപുരത്ത് ആശുപത്രിയില്‍ നിന്ന് വെടിയുണ്ടകള്‍ കണ്ടെത്തി

തിരുവനന്തപുരം: പേട്ടയിലെ റെയില്‍വേ ആശുപത്രി പരിസരത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ വെടിയുണ്ടകള്‍ കണ്ടെത്തി. ആശുപത്രിയിലെ ശുചിമുറിയിലാണ് വെടിയുണ്ടകള്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ ഉടന്‍…

8 minutes ago

ദ്വിദിന സഹവാസ ക്യാമ്പ് ശ്രദ്ധേയമായി

ബെംഗളൂരു: യുവാക്കളില്‍ മൂല്യാധിഷ്ഠിത ജീവിതക്രമം രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആന്റിഡോട്ട് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയും ഹോപ്പ് സൊസൈറ്റിയും സംയുക്തമായി നടത്തിയ…

9 minutes ago

നിതിൻ രാജിൻ്റെ മരണം; അധ്യാപകര്‍ നല്‍കിയ മുൻകൂര്‍ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത് നാളത്തേക്ക് മാറ്റി

കണ്ണൂർ: ബിഡിഎസ് വിദ്യാർഥി നിതിൻ രാജിൻ്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അധ്യാപകർ നല്‍കിയ മുൻകൂർ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത് നാളത്തേക്ക്…

1 hour ago

തൃശൂരില്‍ വീണ്ടും വില്ലനായി പാമ്പ്: രണ്ടര വയസ്സുകാരന് പാമ്പ് കടിയേറ്റു

തൃശൂർ: വാണിയംപാറയില്‍ വീട്ടിലെ ശുചിമുറിയില്‍ വച്ച്‌ രണ്ടര വയസുകാരന് പാമ്പ് കടിയേറ്റു. കൊമ്പഴ മോളിയേക്കല്‍ വീട്ടില്‍ ശാന്തി പീറ്ററിന്റെ മകൻ…

3 hours ago

കുടകില്‍ യു.എസ് വിനോദസഞ്ചാരിയെ ബലാത്സംഗം ചെയ്തു; ഹോംസ്റ്റേ ഉടമയും ജീവനക്കാരനും അറസ്റ്റില്‍

ബെംഗളൂരു: കർണാടകയിലെ കുടക് സന്ദര്‍ശിക്കാനെത്തിയ അമേരിക്കൻ സ്വദേശിനിയായ വിനോദസഞ്ചാരിയെ ബലാത്സംഗം ചെയ്തതായി പരാതി. വാഷിങ്ടണിൽനിന്നുള്ള യുവതിയാണ് ക്രൂര ആക്രമണത്തിനു ഇരയായത്.…

3 hours ago

മുണ്ടത്തിക്കോട് അപകടം: മരിച്ചവരുടെ ആശ്രിതര്‍ക്ക് 14 ലക്ഷം രൂപ ധനസഹായം

തൃശൂർ: മുണ്ടത്തിക്കോട് ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ സംസ്ഥാന സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍…

4 hours ago