ഹരിയാനയില്‍ ബോയ്‌സ് ഹോസ്റ്റലിലേക്ക് ഗേൾഫ്രണ്ടിനെ സ്യൂട്ട് കേസില്‍ എത്തിക്കാന്‍ യുവാവിന്‍റെ ശ്രമം. ഹോസ്റ്റല്‍ വാര്‍ഡന്‍മാരാണ് സ്യൂട്ട്‌കേസിലെ പെണ്‍കുട്ടിയെ കണ്ടെത്തിയത്. സോനിപട്ടിലെ ഒ പി ജിൻഡാൽ സർവകലാശാല ഹോസ്റ്റലിലാണ് സംഭവം നടന്നത്. സ്യൂട്ട്‌കേസില്‍ നിന്നും പെണ്‍കുട്ടിയെ പുറത്തെടുക്കുന്നത്തിന്‍റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
സെക്യൂരിറ്റി ഗാര്‍ഡുകള്‍ വലിയ സ്യൂട്ട്‌കേസ് തുറക്കുന്നതും പെണ്‍കുട്ടിയെ കാണുന്നതുമാണ് വീഡിയോയിലുള്ളത്. കൂട്ടത്തിലുള്ള വിദ്യാര്‍ഥി തന്നെയാണ് വീഡിയോ റെക്കോര്‍ഡ് ചെയ്തത്. പെണ്‍കുട്ടി സ്യൂട്ട്‌കേസിലുണ്ട് എന്ന് എങ്ങനെ ഗാര്‍ഡുകള്‍ക്ക് മനസിലായി എന്നത് വ്യക്തമല്ല. ബാഗ് എവിടെയോ ഇടിച്ചപ്പോള്‍ കുട്ടി നിലവിളിച്ചു എന്നാണ് ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. പെണ്‍കുട്ടി ഈ സര്‍വകലാശലയിലെ വിദ്യാര്‍ഥിനിയാണോ എന്നതിലും വ്യക്തതയില്ല.
വിദ്യാര്‍ഥികള്‍ കുസൃതി കാണിക്കുകയായിരുന്നുവെന്നും സുരക്ഷ കര്‍ശനമായതുകൊണ്ടാണ് ഇത് കണ്ടുപിടിക്കാന്‍ സാധിച്ചതെന്നും സര്‍വകലാശാല വ്യക്തമാക്കി. വിഷയത്തില്‍ ആരും ഇതുവരെ പരാതി നല്‍കിയിട്ടില്ലെന്നും സര്‍വകലാശാല പിആര്‍ഒ വ്യക്തമാക്കി.
TAGS : HARIYANA
SUMMARY : Attempt to carry girlfriend in suitcase to boys hostel; The security personnel foiled the plan
കാസറഗോഡ്: ദാതർ തിരുനൽവേലി എക്‌സ്പ്രസ് ട്രെയിനിൽ അബോധാവസ്ഥയിൽ കണ്ട 10 വയസുകാരി മരിച്ചു. തിരുനൽവേലി സ്വദേശി സ്റ്റെല്ലയുടെ മകൾ സാറയാണ്…
ബെയ്ജിങ്: എസ്‌സിഒ (Shanghai Cooperation Organisation) ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വാഗതം ചെയ്ത് ചൈന. ഓഗസ്റ്റ് 31, സെപ്റ്റംബർ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഷവർമ വിൽപന നടത്തുന്ന സ്ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തി. അഞ്ച്, ആറ് തീയതികളിലായി 59 സ്‌ക്വാഡുകൾ…
ബെംഗളൂരു: വോട്ടർ പട്ടിക ക്രമക്കേടിൽ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബെംഗളൂരുവിൽ സംഘടിപ്പിച്ച ‘വോട്ട് അധികാർ…
ന്യൂഡല്‍ഹി: മധ്യവര്‍ഗത്തിന് എല്‍പിജി ഗ്യാസ് സിലിണ്ടര്‍ കുറഞ്ഞ വിലയില്‍ ലഭ്യമാക്കുന്നതിനായി, 30,000 കോടി രൂപയുടെ സബ്‌സിഡി. കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് ഇതേക്കുറിച്ച്…
തിരുവനന്തപുരം: അമ്പൂരിയില്‍ കെണിയില്‍നിന്ന് രക്ഷപ്പെട്ട പുലിയെ മയക്കുവെടിവച്ച് പിടികൂടി. പന്നിക്കുവച്ച കെണിയില്‍ കുടുങ്ങിയ പുലി മയക്കുവെടിവയ്ക്കുന്നിതിനിടയില്‍ രക്ഷപ്പെടുകയായിരുന്നു. പിന്നാലെ വനംവകുപ്പ്…