സൻജോസ്: 235.65 ഗ്രാം കഞ്ചാവും 67.76 ഗ്രാം ഹെറോയിനുമായി പൂച്ച പിടിയില്‍. കോസ്റ്റാറിക്കയിലാണ് സംഭവം. ശരീരത്തില്‍ മയക്കുമരുന്ന് പൊതികളിലാക്കി കടത്തുകയായിരുന്ന ഒരു പൂച്ചയെയാണ് പോലീസ് തന്ത്രപരമായി പിടികൂടിയത്. ജയിലിന് ഒരു വശത്തായി പൂച്ചയെ ഗാർഡുകള്‍ കണ്ടെത്തിയത്. സംശയം തോന്നിയ പൂച്ചയെ ഗാർഡ് പിടികൂടി പരിശോധിച്ചപ്പോഴാണ് വയറിലെ രോമത്തിനിടിയില്‍ നിന്ന് കഞ്ചാവ് പിടികൂടിയത്.
235.65 ഗ്രാം കഞ്ചാവും 67.76 ഗ്രാം ഹെറോയിനും അടങ്ങിയ പാക്കേജുകള്‍ പൂച്ചയുടെ പക്കലുണ്ടായിരുന്നുവെന്ന് അധികൃതർ പറഞ്ഞു. ആരോഗ്യ വിലയിരുത്തലിനായി പൂച്ചയെ ദേശീയ മൃഗാരോഗ്യ സേവനത്തിന് കൈമാറിയതായി അധികൃതർ പറഞ്ഞു. ആരാണ് പ്രവർത്തിയുടെ പിന്നിലെന്ന് കണ്ടെത്തിയിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ക്കായി അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.
TAGS : LATEST NEWS
SUMMARY : Attempt to smuggle 235 grams of cannabis and 67 grams of heroin in its fur; Cat caught
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വിവിധ ജില്ലകളിൽ ഉയർന്ന താപനിലയ്ക്ക് സാധ്യത. 12 ജില്ലകളിൽ യെല്ലോ അലേർട്ട് തുടരുകയാണ്. വയനാട് ഇടുക്കി…
ചെന്നെെ: തമിഴ്‌നാട്ടിലെ വിരുദുനഗറിൽ പടക്ക നിർമാണ ശാലയിലുണ്ടായ വൻ സ്‌ഫോടനത്തിൽ മരണം 24 ആയി. വിരുദുനഗർ മെഡിക്കൽ കോളേജിൽ തീവ്രപരിചരണ…
തൃശ്ശൂർ: വിസ്മയക്കാഴ്ചകളുമായി തൃശ്ശൂർ പൂരത്തിന് ഇന്ന് കൊടിയേറും. ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. രാവിലെ 11 മണിയോടെ തിരുവമ്പാടിയിലാണ് ആദ്യം കൊടിയേറുന്നത്. തൊട്ടുപിന്നാലെ…
ബെംഗളൂരു: ബെംഗളൂരുവിൽ താമസസ്ഥലത്ത് എത്തിയ 6 അംഗ സംഘം മലയാളി വിദ്യാർഥികളെ ആക്രമിച്ചു കവർച്ച നടത്തി. കൊണനകുണ്ടയിൽ വെള്ളിയാഴ്ച അർധരാത്രിയിലാണ്…
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിന് സമീപം യുഎസ് പ്രതിരോധം മറികടക്കാൻ ശ്രമിച്ച ചരക്കുകപ്പൽ പിടിച്ചെടുത്തതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനിയൻ…
തിരുവനന്തപുരം: നെട്ടയം മലമുകളില്‍ ബിജെപി പ്രവര്‍ത്തകരും നാട്ടുകാരും തമ്മില്‍ സംഘര്‍ഷത്തില്‍ പോലീസുകാര്‍ക്ക് മര്‍ദനമേറ്റു. പോലീസ് മര്‍ദ്ദിച്ചതായി ആരോപിച്ച് ബിജെപി പ്രവര്‍ത്തകര്‍…