കണ്ണൂര്‍: ചക്കരക്കല്ലില്‍ അച്ചാറില്‍ ഒളിപ്പിച്ച് ഡിഎംഎ കടത്താൻ ശ്രമിച്ച സംഭവത്തില്‍ മൂന്ന് പേർ പിടിയില്‍. ശ്രീലാല്‍, അർഷാദ്, ജിഫിൻ എന്നിവരാണ് പിടിയിലായത്. ബുധനാഴ്ച ഗള്‍ഫിലേക്ക് പോകേണ്ടിയിരുന്ന ചക്കരക്കല്ല് സ്വദേശിയുടെ വീട്ടിലെത്തി രണ്ട് പാത്രങ്ങളിലായി ഇവർ അച്ചാർ കൈമാറുകയായിരുന്നു.
ഇയാളെ കബളിപ്പിച്ച് ഗള്‍ഫിലുള്ള സുഹൃത്തിന് ലഹരി എത്തിച്ചുനല്‍കാനുള്ള ശ്രമമായിരുന്നെന്നാണ് വിവരം. കുപ്പിയുടെ അടപ്പ് ശരിയ്ക്ക് അടയ്ക്കാതിരുന്നത് കണ്ട് സംശയം തോന്നിയ വീട്ടുകാർ ഇത് തുറന്ന് പരിശോധിച്ചപ്പോഴാണ് പ്ലാസ്റ്റിക് കവറിലും ചെറിയ ഡപ്പയിലുമായി ലഹരി കണ്ടെത്തിയത്. തുടർന്ന് ഇവർ പോലീസില്‍ വിവരം അറിയിച്ചു.
പോലീസെത്തി നടത്തിയ പരിശോധനയില്‍ 0.26 ഗ്രാം എംഡിഎംഎയും 3.04 ഗ്രാം ഹെറോയിനും കണ്ടെത്തി. സംഭവത്തില്‍ കേസെടുത്ത പോലീസ് പ്രതികളെ പിടികൂടുകയായിരുന്നു.
SUMMARY: Attempt to smuggle MDMA hidden in pickles in Kannur; 3 arrested
തിരുവനന്തപുരം: പ്രശസ്ത കലാ സംവിധായകൻ കെ. ശേഖർ (72) അന്തരിച്ചു. തിരുവനന്തപുരം സ്റ്റാച്യുവിലുള്ള വീട്ടിലായിരുന്നു അന്ത്യം. 'മൈ ഡിയർ കുട്ടിച്ചാത്തൻ'…
പാലക്കാട്: ചിറ്റൂരില്‍ ആറ് വയസുകാരനെ കാണാതായി. ചിറ്റൂർ കറുകമണി, എരുമങ്കോട് സ്വദേശികളായ മുഹമ്മദ് അനസ്- തൗഹീദ ദമ്പതികളുടെ മകനായ സുഹാനെയാണ്…
ഹൈദരാബാദ്: 'പുഷ്പ 2: ദ റൂള്‍' എന്ന സിനിമയുടെ പ്രീമിയർ ഷോയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തില്‍…
കാസറഗോഡ്: രണ്ടു വയസുകാരൻ കിണറ്റില്‍ വീണ് മരിച്ചു. കാസറഗോഡ് ബ്ലാർകോടാണ് സംഭവം. ഇഖ്ബാല്‍ - നുസൈബ ദമ്പതികളുടെ മകൻ മുഹമ്മദ്…
തിരുവനന്തപുരം: തിരുവനന്തപുരം ജില്ല പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തേക്കുള്ള മത്സരത്തില്‍ എല്‍ ഡി എഫിലെ വി പ്രിയദർശിനിക്ക് വിജയം. തിരുവനന്തപുരം ജില്ലാ…
കൊച്ചി: ബലാല്‍സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞുള്ള ഉത്തരവ് തുടരും. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ജനുവരി ഏഴിനാണ് വാദം കേള്‍ക്കുക. രാഹുല്‍…