തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലക്കിടെ മാല മോഷ്ടിക്കാൻ ശ്രമിച്ച തമിഴ്നാട്ടിൽ നിന്നുള്ള നാലംഗ സംഘം പിടിയിൽ. മേട്ടുപ്പാളയം സ്വദേശിനികളായ റോസ്നി, മീനാക്ഷി, ശാന്തി, മീന എന്നിവരാണ് പോലീസിന്റെ പിടിയിലായത്.
പൊങ്കാലയിടാനെന്ന വ്യാജേന തലസ്ഥാനത്തെത്തിയ പ്രതികളിൽ ഒരാൾ നടത്തിയ മോഷണ ശ്രമത്തെ തുടർന്നാണ് കവർച്ച സംഘം പിടിയിലായത്.
സംഭാരം വാങ്ങാനുള്ള ക്യൂവിൽ നിൽക്കുമ്പോഴാണ് മാല മോഷ്ടിക്കാൻ ശ്രമിച്ചത്.ഉടൻതന്നെ സംഘത്തിലെ ഒരാൾ പിടിയിലായി. തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ ഇവർ സംഘമായി എത്തിയതാണെന്ന് മനസിലായി. പിന്നാലെയാണ് മറ്റ് മൂന്ന് പേരെയും പിടികൂടിയത്. എന്നാൽ പ്രതികൾ പരസ്പര ബന്ധമില്ലാത്ത തരത്തിലാണ് മൊഴി നൽകുന്നതെന്ന് പോലീസ് അറിയിച്ചു. നേരത്തെയും ഇവർ സമാനക്കേസുകളിൽ പ്രതികളാണ്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരിക്കുകയാണ്.
SUMMARY: Attempted theft during Pongala at Aattukal; Four arrested
കൊൽക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം അറിയാന്‍ മൂന്ന് ദിവസം മാത്രം ശേഷിക്കെ സ്‌ട്രോങ് റൂമില്‍ സൂക്ഷിച്ച ബാലറ്റ് തുറക്കാന്‍ ശ്രമമെന്ന്…
അൽവാർ: രാജസ്ഥാനിലെ അൽവാർ ജില്ലയിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ച് ഒരേ കുടുംബത്തിലെ അഞ്ചുപേർ വെന്തുമരിച്ചു. ബുധനാഴ്ച രാത്രി ഡൽഹി-മുംബൈ എക്‌സ്പ്രസ്…
ബെംഗളൂരു: ശക്തമായ മഴയെ തുടർന്ന് ബെംഗളൂരു ശിവജി നഗറിലെ ബൗറിംഗ് ആൻഡ് ലേഡി കഴ്‌സൺ ആശുപത്രിയുടെ ചുറ്റുമതിൽ ഇടിഞ്ഞുവീണു ഏഴ്…
കാസറഗോഡ്: കാസറഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ടില്‍ പോലിസ് ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു. പുങ്ങംചാലിലെ കൊടിയംകുണ്ട് വീട്ടില്‍ രാജു…
ബെംഗളൂരു: ധാര്‍വാഡിലെ ഹുബ്ബള്ളി-ധാര്‍വാഡ് ബൈപാസ് റോഡിലെ ഹാലിയാൽ അണ്ടർപാസിന് സമീപം ടിബറ്റൻ വംശജനായ ബുദ്ധസന്യാസിയെ മരിച്ച നിലയില്‍ കണ്ടെത്തി. മുണ്ട്ഗോഡ്…
ജബല്‍പൂര്‍: മധ്യപ്രദേശില്‍ യാത്രക്കാരുമായി സഞ്ചരിച്ച ക്രൂയിസ് ബോട്ട് നദിയില്‍ മുങ്ങിയുണ്ടായ അപകടത്തില്‍ നാല് പേര്‍ മരിച്ചു. സംഭവത്തില്‍ നിരവധി പേരെ…