യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; കെഎസ്ആർ സ്റ്റേഷനില്‍ നവീകരണ പ്രവൃത്തികള്‍; കേരളത്തിലേക്കുള്ള ട്രെയിനുകൾക്കടക്കം നിയന്ത്രണം

ബെംഗളൂരു: ബെംഗളൂരുവിലെ പ്രധാന റെയില്‍വേ സ്റ്റേഷനായ കെഎസ്ആർ ബെംഗളൂരുവില്‍ യാർഡ് പുനർനിർമ്മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ കേരളത്തിലേക്കുൾപ്പെടെയുള്ള ട്രെയിനുകൾക്ക് ഒരാഴ്ചത്തേക്കു നിയന്ത്രണം ഏർപ്പെടുത്തിയതായി ദക്ഷിണ പശ്ചിമ റെയിൽവേ അറിയിച്ചു. ട്രെയിനുകള്‍ റദ്ദാക്കലും വഴിതിരിച്ചുവിടലുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പാസഞ്ചർ, എക്സ്പ്രസ് ഉൾപ്പെടെ 58 ട്രെയിനുകൾ പൂർണമായി റദ്ദാക്കി. 116 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി. 26 ട്രെയിനുകൾ വഴിതിരിച്ചുവിടും. ഭാഗികമായി റദ്ദാക്കിയ പല ട്രെയിനുകളും ബെംഗളൂരുവിലെ ഇതര സ്റ്റേഷനുകളിൽ യാത്ര ആരംഭിക്കുകയോ അവസാനിപ്പിക്കുകയോ ചെയ്യും. വന്ദേ ഭാരത് ഉള്‍പ്പെടെയുള്ള സര്‍വീസുകളില്‍ മാറ്റം വരുത്തിയിട്ടുണ്ട്.

കേരളത്തിലേക്കുള്ള സര്‍വീസുകളില്‍ മാറ്റം

സര്‍വീസ് റദ്ദാക്കി: പാലക്കാട് വഴിയുള്ള യശ്വന്തപുര –മംഗളൂരു സെൻട്രൽ പ്രതിവാര എക്സ്പ്രസിന്റെ (16565) നാളത്തെ സർവീസ് റദ്ദാക്കിയിട്ടുണ്ട്. മംഗളൂരു സെൻട്രൽ–യശ്വന്തപുര എക്സ്പ്രസിന്റെ (16566) തിങ്കളാഴ്ചയിലെ സർവീസും റദ്ദാക്കിയിട്ടുണ്ട്.

മറ്റു നിയന്ത്രണങ്ങള്‍:

കെഎസ്ആർ ബെംഗളൂരു–എറണാകുളം ജംക്‌ഷൻ വന്ദേഭാരത് എക്സ്പ്രസ് (26651) 4 വരെ രാവിലെ 5.10നു കന്റോൺമെന്റിൽ നിന്നു പുറപ്പെടും. എറണാകുളം ജംക്‌ഷൻ–കെഎസ്ആർ ബെംഗളൂരു വന്ദേഭാരത് (26652) 3 വരെ കെആർ പുരത്ത് സർവീസ് അവസാനിപ്പിക്കും. ഈ ദിവസങ്ങളില്‍ ബയ്യപ്പനഹള്ളിക്കും കെഎസ്ആർ ബെംഗളൂരുവിനും ഇടയിൽ സർവീസ് നടത്തില്ല.

കോഴിക്കോട്–കെഎസ്ആർ ബെംഗളൂരു എക്സ്പ്രസ് (16512) ഓഗസ്റ്റ് 3 വരെ ബെംഗളൂരു എസ്എംവിടി ടെർമിനലിൽ രാവിലെ 7.45നു സർവീസ് അവസാനിപ്പിക്കും. യശ്വന്തപുര, കെഎസ്ആർ ബെംഗളൂരു എന്നിവിടങ്ങളിലെ സ്റ്റോപ് റദ്ദാക്കിയിട്ടുണ്ട്.

കെഎസ്ആർ ബെംഗളൂരു–കോഴിക്കോട് എക്സ്പ്രസ് (16511) ഓഗസ്റ്റ് 4 വരെ രാത്രി 8നു ബെംഗളൂരു എസ്എംവിടി ടെർമിനലിൽ നിന്നായിരിക്കും യാത്ര തുടങ്ങുക. ഈ ദിവസങ്ങളില്‍ കെഎസ്ആർ ബെംഗളൂരു, യശ്വന്തപുര എന്നിവിടങ്ങളിലെ സ്റ്റോപ് റദ്ദാക്കിയിട്ടുണ്ട്..

എറണാകുളം ജംക്‌ഷൻ–കെഎസ്ആർ ബെംഗളൂരു ഇന്റർസിറ്റി എക്സ്പ്രസ് (16378) 3 വരെ കന്റോൺമെന്റിൽ സർവീസ് അവസാനിപ്പിക്കും.കെഎസ്ആർ ബെംഗളൂരു–എറണാകുളം ജംക്‌ഷൻ ഇന്റർസിറ്റി എക്സ്പ്രസ് (16377) 4 വരെ രാവിലെ 6.22നു കന്റോൺമെന്റിൽ നിന്നാണ് യാത്ര ആരംഭിക്കുക.

കെഎസ്ആർ ബെംഗളൂരു–കന്യാകുമാരി എക്സ്പ്രസ് (16526) 3 വരെ രാത്രി 8.10നു ബെംഗളൂരു എസ്എംവിടിയിൽ നിന്നു പുറപ്പെടും. ബയ്യപ്പനഹള്ളിക്കും കെഎസ്ആർ ബെംഗളൂരുവിനും ഇടയിൽ സർവീസ് നടത്തില്ല. കന്യാകുമാരി–കെഎസ്ആർ ബെംഗളൂരു എക്സ്പ്രസ് (16525) ഓഗസ്റ്റ് ഒന്നു മുതൽ 3 വരെ ബെംഗളൂരു എസ്എംവിടിയിൽ സർവീസ് അവസാനിപ്പിക്കും. ബയ്യപ്പനഹള്ളിക്കും കെഎസ്ആർ ബെംഗളൂരുവിനും ഇടയിൽ സർവീസ് നടത്തില്ല.
SUMMARY: Attention passengers; Renovation works at KSR station; Restrictions on trains including those to Kerala

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കോളജുകൾക്കും സമീപം ജങ്ക് ഫുഡിന് വിലക്ക്; കർണാടക സർക്കാരിന്റെ കർശന നടപടി

ബെംഗളൂരു: വിദ്യാർഥികളിൽ ആരോഗ്യകരമായ ഭക്ഷണശീലം വളർത്തുന്നതിനും അമിതവണ്ണം, പ്രമേഹം, രക്തസമ്മർദം തുടങ്ങിയ...

കല വെൽഫെയർ അസോസിയേഷന്‍ സമ്മേളനം നാളെ

ബെംഗളൂരു: കല വെൽഫെയർ അസോസിയേഷന്റെ മൂന്നാമത് സമ്മേളനം ഓഗസ്റ്റ് 2-ന് പീനിയയിലെ...

കനത്തമഴ തുടരും; നാളെ ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ അതിശക്തമായ മഴയ്ക്ക് സാധ്യത. അതിതീവ്ര ന്യൂനമർദം ശക്തി...

എസ്.ശ്രീജിത്തിന് ഡിജിപിയായി സ്ഥാനക്കയറ്റം; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡിയാകും

തിരുവനന്തപുരം: എഡിജിപി എസ് ശ്രീജിത്തിനെ ഡിജിപിയാക്കാന്‍ തീരുമാനിച്ച് സംസ്ഥാന സര്‍ക്കാര്‍. ഇതുമായി...

അതിർത്തി തകർത്ത് ആയിരങ്ങൾ; സ്പെയിനിൽ വൻ കുടിയേറ്റ പ്രവാഹം, സ്ഥിതി അതീവ ഗുരുതര സാഹചര്യമെന്ന് റിപ്പോര്‍ട്ട്

സ്യൂട്ട: മൊറോക്കോയിൽ നിന്ന് കടലിലൂടെ സ്പാനിഷ് അതിർത്തിയിലേക്ക് ആയിരക്കണക്കിന് കുടിയേറ്റക്കാർ ഇരച്ചുകയറിയതിനെത്തുടർന്ന്...

പിഎം ശ്രീയിൽ സർക്കാർ വാദം പൊളിയുന്നു; പദ്ധതിയിൽ നിന്ന് പിന്മാറാമെന്ന് കേന്ദ്രം

തിരുവനന്തപുരം: പി എം ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിന്റെ വാദം പൊളിയുന്നു. പി...

പാലക്കാടൻ കൂട്ടായ്മ കർക്കിടക വാവ് ബലി തർപ്പണം ഓഗസ്റ്റ്‌ 12 ന്

ബെംഗളൂരു: കർക്കിടക വാവ് പ്രമാണിച്ചു പാലക്കാടൻ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്‌ 12...

മാർബിൾ മുറിക്കുന്നതിനിടെ യന്ത്രത്തിന്റെ ബ്ലേഡ് കഴുത്തിൽ തുളച്ചുകയറി;  തൊഴിലാളിയായ യുവാവ് മരിച്ചു

ബെംഗളൂരു: മാർബിൾ സ്ലാബ് മുറിക്കുന്നതിനിടെ യന്ത്രത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ബ്ലേഡ് കഴുത്തിൽ...

Related Articles

Popular Categories