ബെംഗളൂരു: കല വെൽഫെയർ അസോസിയേഷന്റെ മൂന്നാമത് സമ്മേളനം ഓഗസ്റ്റ് 2-ന് പീനിയയിലെ ഹോട്ടൽ നെസ്റ്റ് ഇൻ (എന്‍ടിടിഎഫ്)-ൽ നടക്കും. കർണാടകയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 250 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. രാവിലെ 9 മണിക്ക് രജിസ്ട്രേഷൻ ആരംഭിക്കും. 10 മണി മുതൽ സമ്മേളന നടപടികൾ ആരംഭിക്കും
കഴിഞ്ഞ മൂന്ന് വർഷത്തെ സംഘടനാ പ്രവർത്തനങ്ങളുടെ റിപ്പോർട്ടും വരവ്-ചെലവ് കണക്കുകളും സമ്മേളനത്തിൽ അവതരിപ്പിച്ച് ചർച്ച ചെയ്യും. സംഘടനയുടെ ഭാവി പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള പ്രവർത്തനരേഖയ്ക്കും സമ്മേളനം രൂപം നൽകും. തുടർന്ന് അടുത്ത മൂന്ന് വർഷത്തേക്കുള്ള പുതിയ കമ്മിറ്റിയെയും ഭാരവാഹികളെയും തിരഞ്ഞെടുക്കും.
പ്രതിനിധി സമ്മേളനം സി.പി.ഐ.(എം) കർണാടക മുൻ സംസ്ഥാന സെക്രട്ടറി വി.ജെ.കെ. നായർ ഉദ്ഘാടനം ചെയ്യും.വൈകിട്ട് 4 മണിക്ക് നടക്കുന്ന പൊതുസമ്മേളനം മുൻ മന്ത്രിയും ബേപ്പൂർ എം.എൽ.എയുമായ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ഡിവൈഎഫ്ഐ ദേശീയ അധ്യക്ഷനും രാജ്യസഭാ എംപി യുമായ എ എ റഹീം മുഖ്യപ്രഭാഷണം നടത്തും.
SUMMARY: Kala Welfare Association meeting tomorrow
















