തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനുള്ള സപ്ലിമെന്ററി അലോട്ട്മെന്റിന് ശനിയാഴ്ചമുതൽ ഓൺലൈനായി അപേക്ഷിക്കാം. മുഖ്യ അലോട്ട്‌മെൻറിൽ അപേക്ഷിച്ചിട്ടും അലോട്ട്‌മെൻറ് ലഭിക്കാതിരുന്നവർക്കും ഇതുവരെയും അപേക്ഷിക്കാൻ കഴിയാതിരുന്നവർക്കും സപ്ലിമെന്ററി അലോട്ട്‌മെന്റിന് പരിഗണിക്കുന്നതിനായി ജൂൺ 28 ന് രാവിലെ 10 മുതൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. സപ്ലിമെന്ററി അലോട്ട്‌മെന്റിനായുള്ള വേക്കൻസിയും മറ്റ് വിവരങ്ങളും ശനി രാവിലെ ഒമ്പതിന് പ്രസിദ്ധീകരിക്കും. വെബ്സൈറ്റ് : https://hscap.kerala.gov.in
പ്രവേശനം നേടിയവർക്കും അലോട്ട്മെന്റ് കിട്ടിയിട്ടും പ്രവേശനം നേടാത്തവർക്കും പ്രവേശനം റദ്ദാക്കിയവർക്കും അപേക്ഷിക്കാനാവില്ല. അതേസമയം ട്രയൽ അലോട്ട്മെന്റിനുശേഷം അപേക്ഷയിലെ വിവരങ്ങളിലെ തെറ്റുതിരുത്താൻ കഴിയാത്തത് കാരണം അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നിഷേധിക്കപ്പെട്ടവർക്ക് സപ്ലിമെന്ററി അലോട്ട്മെന്റിൽ അപേക്ഷ പുതുക്കി നൽകാം. പിഴവുകൾ തിരുത്തി അപേക്ഷ പുതുക്കണം. മെറിറ്റ് ക്വാട്ടയുടെ സപ്ലിമെന്ററി മോഡൽ അലോട്ട്‌മെന്റിനോടൊപ്പം മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിലേയ്ക്കുള്ള സപ്ലിമെന്ററി അലോട്ട്‌മെന്റിനുള്ള അപേക്ഷയും ക്ഷണിച്ചു. വിശദനിർദേശങ്ങൾ വെബ്‌സൈറ്റിൽ ലഭിക്കും. സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷിക്കാനുള്ള നിർദേശങ്ങളും സാങ്കേതിക സഹായങ്ങളും നൽകാൻ സ്‌കൂളിൽ ഹെൽപ് ഡെസ്‌കുകളുണ്ട്.
SUMMARY: Attention students; Applications for Plus One supplementary allotment begin today
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണ വില ഇന്ന് പുതിയ റെക്കോഡില്‍. ഗ്രാം വില 80 രൂപ വര്‍ധിച്ച് 10,945 രൂപയും പവന്‍…
കൊച്ചി: ആലുവയില്‍ നാല് വയസുകാരിയെ പുഴയില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കുട്ടിയുടെ അമ്മ മാത്രമാണ് കേസിലെ…
ബെംഗളൂരു: പാലക്കാട് എളമ്പുലാശേരി പൊൻപിലാവിൽ വീട്ടിൽ സോമദാസ് നായർ (52) ബെംഗളൂരുവില്‍ അന്തരിച്ചു. ബിദ്രഹള്ളി സംപങ്കി ലേഔട്ടിലായിരുന്നു താമസം. ബിദ്രഹള്ളി…
തിരുവനന്തപുരം: ദേവസ്വം ബോര്‍ഡിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി തനിക്കെതിരേ ഉയരുന്ന കാര്യങ്ങള്‍ ആരോപണങ്ങള്‍ മാത്രമെന്ന് പ്രതികരിച്ച് ഉണ്ണികൃഷ്ണന്‍ പോറ്റി. ദേവസ്വംബോർഡ് തനിക്ക്…
ബെംഗളൂരു: ദസറ, ദീപാവലി ഉത്സവകാലത്തോടനുബന്ധിച്ച് ബെംഗളൂരു-കൊല്ലം റൂട്ടിൽ സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ. ഒക്ടോബർ നാല്, 11,…
തിരുവനന്തപുരം: കേരള ഭാഗ്യക്കുറി വകുപ്പിന്റെ 25 കോടി നേടുന്ന ഭാഗ്യവാൻ ആരെന്ന് ഇന്നറിയാം അറിയാം. തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന്…