CAREER

കേന്ദ്ര സർക്കാറിൽ തൊഴിൽ തേടുന്നവർക്ക് അവസരം; 14,582 ഒഴിവുകള്‍, കമ്പൈന്‍ഡ് ഗ്രാജുവേറ്റ് ലെവല്‍ പരീക്ഷയ്ക്ക് ജൂലൈ നാലു വരെ അപേക്ഷിക്കാം

ബെംഗളൂരു: സർക്കാർ ജോലി തേടുന്ന ബിരുദധാരികൾക്ക് കേന്ദ്ര ഗവൺമെന്റിന്റെ ജോലി നേടാൻ അവസരം. കമ്പൈൻഡ് ഗ്രാജുവേറ്റ് ലെവൽ പരീക്ഷ പാസാകുന്നവർക്ക് കേന്ദ്ര ഗവൺമെന്റിന്റെ 4,5,6,7ലെവൽ ശമ്പള സ്കെയിലിലുള്ള തസ്തികകളിലേക്ക് നിയമനം ലഭിക്കും . വിവിധ തസ്തികകളിലായി ഏകദേശം 14,582 ഒഴിവുകൾ ഉണ്ട് . പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി  2025 ജൂലൈ നാലിന് രാത്രി 11 മണി വരെയാണ്. പരീക്ഷ എഴുതാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ എസ്എസ് സിയുടെ ഔദ്യോഗിക വെബ്സൈറ്റായ ssc.gov.inല്‍ കയറി ജൂലൈ നാലിനകം അപേക്ഷിക്കേണ്ടതാണ്.

അപേക്ഷയില്‍ തിരുത്തല്‍ വരുത്താനും അവസരമുണ്ട്. ഇതിനുള്ള തിരുത്തല്‍ വിന്‍ഡോ ജൂലൈ 9ന് തുറന്ന് ജൂലൈ 11ന് അവസാനിക്കും. ടയര്‍ I പരീക്ഷ ഓഗസ്റ്റ് 13 മുതല്‍ ഓഗസ്റ്റ് 30 വരെ നടക്കും.ഈ റിക്രൂട്ട്മെന്റ് ഡ്രൈവ് വഴി ഇന്ത്യാ ഗവണ്‍മെന്റിന്റെ വിവിധ മന്ത്രാലയങ്ങള്‍/വകുപ്പുകള്‍/സംഘടനകള്‍, വിവിധ ഭരണഘടനാ സ്ഥാപനങ്ങള്‍/സ്റ്റാറ്റിയൂട്ടറി ബോഡികള്‍/ട്രിബ്യൂണലുകള്‍ എന്നിവയിലായി ഗ്രൂപ്പ് ‘ബി’, ഗ്രൂപ്പ് ‘സി’ തസ്തികകളിലെ ഒഴിവുകളാണ് നികത്തുക.

ടയര്‍ I, ടയര്‍ II എന്നിങ്ങനെ രണ്ട് തലങ്ങളിലായി കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയായിരിക്കും തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഉള്‍പ്പെടുക. ടയര്‍ I ഒബ്ജക്റ്റീവ് തരം, മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങള്‍ ഉള്‍ക്കൊള്ളും. ഇംഗ്ലീഷ് കോംപ്രിഹെന്‍ഷന്‍ ഒഴികെ ഇംഗ്ലീഷിലും ഹിന്ദിയിലുമാണ് ചോദ്യങ്ങള്‍. ഓരോ തെറ്റായ ഉത്തരത്തിനും 0.50 മാര്‍ക്കിന്റെ നെഗറ്റീവ് മാര്‍ക്ക് ഉണ്ടായിരിക്കും.അപേക്ഷാ ഫീസ് 100 രൂപ ആണ്. വനിതാ ഉദ്യോഗാര്‍ത്ഥികളെയും പട്ടികജാതി (എസ്സി), പട്ടികവര്‍ഗ (എസ്ടി), ഉദ്യോഗാര്‍ഥികളെയും ഫീസ് അടയ്ക്കുന്നതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

കേരളത്തിലുള്ളവർക്ക്‌ കർണാടക കേരള റീജിയണലിലുള്ള കോഴിക്കോട്, കണ്ണൂർ, തൃശൂർ, എറണാകുളം, കോട്ടയം, കൊല്ലം, തിരുവനന്തപുരം, മംഗളൂരു ബെംഗളൂരു, മൈസൂരു അടക്കം 16കേന്ദ്രങ്ങളിൽ പരീക്ഷയെഴുതാൻ കഴിയും. ഓരോരുത്തരും സൗകര്യപ്രദമായ 3പരീക്ഷ കേന്ദ്രങ്ങൾ തിരഞ്ഞെടുക്കണം. പരീക്ഷ കേന്ദ്രം മാറ്റാനുള്ള അവസരം പിന്നീട് ലഭിക്കില്ല. അപേക്ഷിക്കാനുള്ള അവസാന തിയ്യതി കാത്ത് നില്കാതെ ഉടനെ അപേക്ഷിക്കുക.ഓവർലോഡ് കാരണം വെബ്സൈറ്റ് പ്രവർത്തന രഹിതമായേക്കാം.

SUMMARY: Those seeking jobs in the central government have 14,582 vacancies, and can apply for the Combined Graduate Level Examination till July 4.

NEWS DESK

Recent Posts

വിരുദുനഗറില്‍ രക്ഷാപ്രവർത്തനത്തിനിടയിലും സ്ഫോടനം; പോലീസുകാരടക്കം 15 പേർക്ക് പരുക്ക്, മരണം 23 ആയി

ചെന്നൈ: തമിഴ്നാട്ടിലെ വിരുദുനഗറിനടുത്തുള്ള പടക്ക നിര്‍മ്മാണ ശാലയിലുണ്ടായ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 23 ആയി. സ്ഫോടനമുണ്ടായ വനജ ഫയര്‍ വര്‍ക്‌സില്‍…

7 hours ago

ഐപിഎല്ലിൽ രാജസ്ഥാനെ വീഴ്ത്തി കൊൽക്കത്ത; 4 വിക്കറ്റ് ജയം

കൊല്‍ക്കത്ത: ഐപിഎല്‍ സീസണിലെ ആദ്യ ജയം സ്വന്തമാക്കി മുന്‍ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. രാജസ്ഥാനെതിരെയുള്ള 156 റണ്‍സ് വിജയലക്ഷ്യം…

7 hours ago

ഇടുക്കിയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു; സ്ത്രീയ്ക്കും ആറ് മാസം പ്രായമായ കുഞ്ഞിനും ദാരുണാന്ത്യം, മൂന്നുപേരുടെ നില അതീവഗുരുതരം

ഇടുക്കി: ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് രണ്ടുപേർ മരിച്ചു, മൂന്നുപേരുടെ നില അതീവ ഗുരുതരം. ഇടുക്കി നാരകക്കാനത്താണ് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞത്.…

8 hours ago

പലയിടത്തായി വേനൽമഴയും കനത്ത കാറ്റും; എറണാകുളത്ത് മരങ്ങൾ കടപുഴകിവീണു, വീടുകൾക്കും നാശനഷ്ടം

കൊച്ചി: കേരളത്തില്‍ പലയിടങ്ങളിലായി ശക്തമായ വേനൽമഴയും കാറ്റും.ശക്തമായ മഴയെ തുടർന്ന് വിവിധ പാതകളിൽ ഗതാഗത തടസ്സം അനുഭവപ്പെട്ടു. എറണാകുളം ജില്ലയിൽ ഞായർ…

9 hours ago

രണ്ടാം ഘട്ട ചർച്ചയ്ക്ക് മുന്നെ കനത്ത ഭീഷണി; കരാറിലെത്തിയില്ലെങ്കില്‍ ഇറാനെ തകർ‌ക്കുമെന്ന് ഡൊണാൾഡ് ട്രംപ്

വാഷിംഗ്ടൺ: ഇറാനെതിരെ വീണ്ടും ഭീഷണിയുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനുമായി സമാധാന ചർച്ചകൾക്കായി യു,​എസ് പ്രതിനിധികൾ ഇസ്ലാമാബാദിലേക്ക് പോകുന്നുവെന്നും…

9 hours ago

വോട്ട് ചെയ്യാൻ മഷി പുരട്ടിയ വിരലിലെ തൊലിയടർന്നതായി പരാതി; നഷ്ടപരിഹാരം വേണമെന്ന് യുവാവ്

കൊച്ചി: വോട്ടിനായി മഷിപുരട്ടിയ വിരലിലെ തൊലി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കിയതായി പരാതി. എറണാകുളം പള്ളുരുത്തി പി ഡി റോഡിലെ തട്ടാപറമ്പിൽ ടി…

9 hours ago