ഇടുക്കി: കയ്യേറ്റം ഒഴിപ്പിച്ചതിന് സ്‌പെഷ്യല്‍ തഹസില്‍ദാരെ ദേവികുളം എംഎല്‍എ അഡ്വ. എ രാജ ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്ത്. സ്‌പെഷ്യല്‍ തഹസില്‍ദാർ സി വി ഗായത്രിയെയാണ് എംഎല്‍എ ഭീഷണിപ്പെടുത്തിയത്. ഉദ്യോഗസ്ഥർ മര്യാദയ്ക്ക് നിന്നില്ലെങ്കില്‍ അവരുടെ കയ്യും കാലും തല്ലിയൊടിക്കുമെന്നായിരുന്നു ഭീഷണി.
പുറമ്പോക്ക് ഭൂമിയിലെ സ്ഥലം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് എംഎല്‍എ ഇടപെട്ടത്. സർക്കാരിന്റെ പുറമ്പോക്ക് ഭൂമി കയ്യേറി നടത്തുന്ന നിർമാണങ്ങള്‍ക്ക് ഉദ്യോഗസ്ഥർ നേരത്തെ സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. എന്നാല്‍ ഉത്തരവ് ലംഘിച്ച് അവധി ദിവസങ്ങളില്‍പ്പോലും നിർമാണം തുടർന്നു.
പിന്നാലെ നിർമാണങ്ങള്‍ പൊളിച്ചുനീക്കുമെന്ന് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നല്‍കി. ഇതിനെതിരെയാണ് രാജ രംഗത്തെത്തിയത്. ബുള്‍ഡോസർ ഉപയോഗിച്ച് കെട്ടിടം ഇടിച്ചുതകർക്കുമെന്ന് കൈക്കൂലി വാങ്ങി ഉദ്യോഗസ്ഥർ സാധാരണക്കാരെ ഭീഷണിപ്പെടുത്തിയ സാഹചര്യത്തിലാണ് പ്രകോപിതനായി സംസാരിക്കേണ്ടി വന്നതെന്നാണ് എംഎല്‍എയുടെ വാദം.
SUMMARY: Audio of Devikulam MLA A Raja’s threat released
ജയ്പുർ: ഉദ്ഘാടനം ചെയ്യാൻ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ രാജസ്ഥാനിലെ റിഫൈനറിയില്‍ തീപിടിത്തം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യാനിരുന്ന…
കൊച്ചി: വിഷു ആഘോഷിക്കാന്‍ സ്വന്തം വീട്ടിലെത്തിയ നവവധു ജീവനൊടുക്കിയ നിലയില്‍. ആലുവ കീഴ്മാട് മാടപ്പിള്ളിതാഴം കരിങ്കാളിയമ്മ ക്ഷേത്രത്തിന് സമീപം ഇഞ്ചിക്കപ്പറമ്പില്‍…
ടോക്കിയോ: ജപ്പാന്റെ വടക്കൻ തീരത്ത് ശക്തമായ ഭൂചലനം. തിങ്കളാഴ്ച പ്രാദേശിക സമയം വൈകുന്നേരം 4:53 ഓടെയാണ് വടക്കൻ ജപ്പാനിലെ സാൻറിക്…
ഛത്തീസ്ഗഡ്: ഛത്തീസ്ഗഡിലെ ജാഷ്പുർ ജില്ലയില്‍ സ്വകാര്യ ചാർട്ടേഡ് വിമാനം തകർന്നുവീണ് രണ്ട് പൈലറ്റുമാർ കൊല്ലപ്പെട്ടു. നാരായണ്‍പുർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള…
മലപ്പുറം: പി.വി.അൻവര്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടു. പാര്‍ട്ടിയുടെ സംസ്ഥാന കണ്‍വീനര്‍ സ്ഥാനം രാജിവെച്ചെന്ന് വാര്‍ത്താസമ്മേളനത്തിൽ അൻവർ പറഞ്ഞു. മെയ് 15നുള്ളിൽ…
കൊച്ചി: ഓപ്പറേഷൻ നുംഖൂറിന്റെ ഭാഗമായി ഭൂട്ടാൻ കസ്റ്റംസ് സംഘം കേരളത്തിലെത്തി. നിർണായക യോഗം ഇന്ന് മൂന്നാറില്‍ ചേരും. വാഹനകള്ളക്കടത്തിനെക്കുറിച്ച് അന്വേഷിക്കുന്ന…