Categories: SPORTSTOP NEWS

ഏകദിന ക്രിക്കറ്റ്‌ പരമ്പര; ഇന്ത്യയെ തൂത്തുവാരി ഓസ്ട്രേലിയൻ വനിതാ ടീം

ബ്രിസ്‌ബേൻ: സ്വന്തം തട്ടകത്തിൽ ഇന്ത്യക്കെതിരെ ഏകദിന പരമ്പര തൂത്തുവാരി ഓസ്‌ട്രേലിയൻ വനിതാ ടീം. രണ്ടാം ഏകദിനത്തിൽ ഇന്ത്യയെ 122 റൺസിന് തകർത്താണ് ഓസീസ് പരമ്പര സ്വന്തമാക്കിയത്. അന്താരാഷ്‌ട്ര ക്രിക്കറ്റിൽ തന്റെ കന്നി സെഞ്ച്വറി (101) നേടി ജോർജിയ വോളും ക്ലാസിക് സെഞ്ച്വറിയുമായി (105) കളം നിറഞ്ഞ എല്ലിസ് പെറിയും ചേർന്നാണ് ആധികാരിക ജയത്തിന് അടിത്തറയിട്ടത്.

ഏകദിനത്തിലെ ഓസ്‌ട്രേലിയയുടെ മൂന്നാമത്തെ ഏറ്റവും ഉയർന്ന സ്‌കോറാണ് ബ്രിസ്‌ബേനിൽ പിറന്നത്. 8 വിക്കറ്റ് നഷ്ടത്തിൽ ഓസ്‌ട്രേലിയ പടുത്തുയർത്തിയ 371 റൺസ് ലക്ഷ്യത്തിനുമുന്നിൽ ഇന്ത്യൻ ബാറ്റിംഗ് നിര അടിയറവ് പറഞ്ഞു. റിച്ച ഘോഷിന്റ അർദ്ധ സെഞ്ച്വറിയും 54 (72 ) 45 പന്തിൽ 46 റൺസെടുത്ത മലയാളി താരം മിന്നുമണിയുടെ ഓൾറൗണ്ട് പ്രകടനവുമാണ് ഇന്ത്യൻ നിരയിൽ ആകെ ആശ്വാസമായാത്ത.

മിന്നു മത്സരത്തിൽ രണ്ടു വിക്കറ്റുകളും സ്വന്തമാക്കിയിരുന്നു. ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ 38 (42) റൺസെടുത്ത് പുറത്തായപ്പോൾ ഓപ്പണറായിറങ്ങിയ സ്‌മൃതി മന്ദാന (9 )രണ്ടക്കം കാണാതെ മടങ്ങി. 43 (39) റൺസെടുത്ത ജെമീമ റോഡ്രിഗസും വാലറ്റത് പിടിച്ചു നിന്ന മിന്നുമണിയും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തെങ്കിലും 44 .5 ഓവറിൽ 249 റൺസുമായി ഇന്ത്യയുടെ പോരാട്ടം അവസാനിച്ചു. 39 റൺസ് മാത്രം വിട്ടുകൊടുത്ത് 4 വിക്കറ്റുകൾ വീഴ്‌ത്തിയ അനബെൽ സതർലാൻഡ് ഓസീസ് ബൗളിംഗ് നിരയിൽ തിളങ്ങി. മേഗൻ ഷട്ട്, കിം ഗാർത്ത്, ആഷ്ലീഗ് ഗാർഡ്നർ, സോഫി മോളിനക്സ്, അലാന കിംഗ് എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.

TAGS: SPORTS | CRICKET
SUMMARY: Australia women team beats India in second ODI

Savre Digital

Recent Posts

തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണം; ഒഴിവാക്കിയവരെ കണ്ടെത്താൻ സർക്കാർ, ഹെൽപ് ഡെസ്‌കുകൾ തുടങ്ങും

തിരുവനന്തപുരം: തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തില്‍( എസ്‌ഐആര്‍) കരട് വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയവരില്‍ അര്‍ഹരായവരെ ഉള്‍പ്പെടുത്താന്‍ ഹെല്‍പ് ഡെസ്‌കുകള്‍…

2 hours ago

ശബരിമലയിൽ ​റെക്കോഡ് വരുമാനം

പത്തനംതിട്ട: ശബരിമലയിൽ ഈ സീസണിൽ ആകെ വരുമാനം 332.77 കോടി രൂപ. കാണിക്ക, അപ്പം, അരവണ, മുറിവാടക, കുത്തകലേലം അടക്കമുള്ള…

2 hours ago

കണ്ണൂരിൽ കോൺക്രീറ്റ് മിക്‌സർ കയറ്റിവന്ന ലോറി തലകീഴായി മറിഞ്ഞു; രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം

കണ്ണൂർ: പയ്യാവൂരിൽ കോൺക്രീറ്റ് മിക്‌സർ കയറ്റിവന്ന ലോറി നിയന്ത്രണംവിട്ട് മറിഞ്ഞ് ലോറിയിലുണ്ടായിരുന്ന രണ്ട് തൊഴിലാളികൾ മരിച്ചു. 11 പേർക്ക് പരുക്കേറ്റു.…

2 hours ago

നെലമംഗലയിൽ വാഹനാപകടം; ടെക്കിയും പിതാവും മരിച്ചു, നാല് പേർക്ക് പരുക്ക്

ബെംഗളൂരു: നെലമംഗലയ്ക്കടുത്തുള്ള തോട്ടഗരെ ക്രോസിൽ  റോഡപകടത്തിൽ ഒരു കുടുംബത്തിലെ രണ്ട് പേർ മരിച്ചു. നാല് പേർക്ക് പരുക്കേറ്റു. സോഫ്റ്റ്‌വെയർ എഞ്ചിനീയറും…

2 hours ago

എ​സ്ഡി​പി​ഐ​യു​ടെ പി​ന്തു​ണ വേ​ണ്ട; യു​ഡി​എ​ഫ് പ​ഞ്ചാ​യ​ത്തു പ്ര​സി​ഡ​ന്‍റു​മാ​ർ രാ​ജി​വ​ച്ചു

പ​ത്ത​നം​തി​ട്ട: എ​സ്ഡി​പി​ഐ പി​ന്തു​ണ​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് യു​ഡി​എ​ഫ് പ​ഞ്ചാ​യ​ത്തു പ്ര​സി​ഡ​ന്‍റു​മാ​ർ രാ​ജി​വ​ച്ചു. തി​രു​വ​ന​ന്ത​പു​രം പാ​ങ്ങോ​ട് പ​ഞ്ചാ​യ​ത്തി​ലെ യു​ഡി​എ​ഫ് അം​ഗ​മാ​യ എ​സ്.​ഗീ​ത​യും പ​ത്ത​നം​തി​ട്ട…

3 hours ago

മൈസൂരു കൊട്ടാര കവാടത്തിന് സമീപത്തുണ്ടായ സ്ഫോടനം; മരണം മൂന്നായി

ബെംഗളൂരു: മൈസൂരു കൊട്ടാര കവാടത്തിന് സമീപത്തുണ്ടായ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. ബലൂൺ വിൽപ്പനക്കാരൻ യു.പി സ്വദേശി സലിം (40)…

3 hours ago