Categories: SPORTSTOP NEWS

ചാമ്പ്യൻസ് ട്രോഫിയിൽ നയിക്കാൻ കമിൻസില്ല; ഓസ്ട്രേലിയക്ക് പുതിയ ക്യാപ്റ്റൻ

ചാമ്പ്യൻസ് ട്രോഫിക്ക് തയ്യാറെടുക്കുന്ന ഓസ്ട്രേലിയക്ക് വമ്പൻ തിരിച്ചടി. ഇത്തവണ ടീമിനെ നയിക്കാൻ സ്ഥിരം ക്യാപ്റ്റനായ കമിൻസുണ്ടാകില്ല. താരം ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റ് കളിക്കില്ലെന്ന് മുഖ്യ പരിശീലകൻ ആൻഡ്രു മക്ഡോണാൾഡ് വ്യക്തമാക്കി. താരത്തിന് പകരം പുതിയൊരാൾ ക്യാപ്റ്റനാകും. സ്റ്റീവൻ സ്മിത്തോ ട്രാവിസ് ഹെഡ്ഡോ ആകും പുതിയ ക്യാപ്റ്റൻ.

ശ്രീലങ്കയ്‌ക്ക് എതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയിലും കമിൻസ് കളിച്ചിരുന്നില്ല. കണങ്കാലിനേറ്റ പരിക്കും രണ്ടാമത്തെ കുഞ്ഞിന്റെ ജനനവുമായിരുന്നു കാരണം. ശ്രീലങ്കയിൽ സ്റ്റീവൻ സ്മിത്തായിരുന്നു ഓസ്ട്രേലിയയെ നയിച്ചത്. ആദ്യ ടെസ്റ്റിൽ ഇന്നിം​ഗ്സിനും 242 റൺസിനും ഓസ്ട്രേലിയ ജയിച്ചിരുന്നു. അതേസമയം ജോഷ് ഹേസിൽവുഡിന്റെ കാര്യത്തിലും അന്തിമ തീരുമാനം എടുക്കണമെങ്കിൽ മെഡിക്കൽ റിപ്പോർട്ട് വരേണ്ടിവരുമെന്നും പരിശീലകൻ പറഞ്ഞു.

TAGS: SPORTS | CRICKET
SUMMARY: Australia gets new captian for champions trophy

Savre Digital

Recent Posts

സ്വര്‍ണവിലയിൽ വീണ്ടും വർധനവ്

തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവില വീണ്ടും കൂടി. 40 രൂപ വര്‍ധിച്ച്‌ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 74,360 രൂപയായി. ഗ്രാമിന്…

9 minutes ago

വന്ദേഭാരത് യാത്രക്കാർക്ക് സന്തോഷ വാർത്ത; ട്രെയിനെത്തുന്നതിന് 15 മിനിറ്റ് മുമ്പ് വരെയും ഇനി ടിക്കറ്റെടുക്കാം

പാലക്കാട്: ദക്ഷിണ റെയിൽവേയ്ക്ക് കീഴിലുള്ള വന്ദേ ഭാരത് എക്സ്പ്രസ്സുകളിൽ, ട്രെയിൻ സ്റ്റേഷനിൽ എത്തുന്നതിന് 15 മിനിറ്റ് മുൻപ് വരെ ടിക്കറ്റുകൾ…

35 minutes ago

വിവാദ പരാമര്‍ശം; അടൂര്‍ ഗോപാലകൃഷ്ണനെതിരേ പരാതി

തിരുവനന്തപുരം: സിനിമ കോണ്‍ക്ലേവിലെ വിവാദ പരാമർശത്തില്‍ അടൂർ ഗോപാലകൃഷ്ണനെതിരെ പോലീസില്‍ പരാതി നല്‍കി. സാമൂഹ്യപ്രവർത്തകനായ ദിനുവെയിലാണ് തിരുവനന്തപുരം മ്യൂസിയം പോലീസില്‍…

54 minutes ago

ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഷിബു സോറൻ അന്തരിച്ചു

ന്യൂഡൽഹി: ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും ജെഎംഎം പാർട്ടിയുടെ മുതിർന്ന നേതാവുമായ ഷിബു സോറൻ (81) അന്തരിച്ചു. മുഖ്യമന്ത്രി ഹേമന്ദ് സോറന്‍റ…

1 hour ago

സെൻട്രൽ ജയിലിൽ വിചാരണ തടവുകാരൻ തൂങ്ങിമരിച്ച നിലയിൽ

ബെംഗളൂരു: ശിവമൊഗ്ഗ സെൻട്രൽ ജയിലിൽ വിചാരണ തടവുകാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ വിചാരണ നേരിട്ടിരുന്ന…

3 hours ago

വിജയിക്കാൻ ഇംഗ്ലണ്ടിനു 35 റൺസ്, ഇന്ത്യക്കു 4 വിക്കറ്റ്; അഞ്ചാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്

കെന്നിങ്ടൺ: ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റിന്റെ അവസാന ദിനം ആവേശകരമായ അന്ത്യത്തിലേക്ക്. ഇന്ന് അഞ്ചാം ദിവസത്തെ കളി അവശേഷിക്കുമ്പോൾ 35 റൺസാണ്…

3 hours ago