ബെംഗളൂരു: മദ്യലഹരിയിലായിരുന്ന ഓട്ടോ ഡ്രൈവറിൽ നിന്നും ദുരനുഭവം നേരിട്ടതായി യുവതിയുടെ പരാതി. വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും നിര്‍ത്താത്തതിനെത്തുടര്‍ന്ന് ഓട്ടോറിക്ഷയില്‍ നിന്നും യുവതി ചാടി രക്ഷപ്പെടുകയായിരുന്നു. നമ്മ യാത്രി ഓൺലൈൻ ആപ്ലിക്കേഷനിലൂടെ ബുക്ക് ചെയ്ത ഓട്ടോയിലാണ് യുവതിക്ക് ദുരനുഭവം ഉണ്ടായത്. ഹൊറമാവില്‍ നിന്ന് തനിസാന്ദ്രയിലേയ്ക്കാണ് ഇവർ സവാരി ബുക്ക് ചെയ്തത്. എന്നാല്‍ യുവതിക്ക് പോകേണ്ട സ്ഥലത്തേയ്ക്കായിരുന്നില്ല ഡ്രൈവര്‍ പോയത്. മാത്രമല്ല ഡ്രൈവര്‍ മദ്യപിക്കുകയും ചെയ്തിരുന്നു. ഭയം തോന്നിയ യുവതി ഓടുന്ന ഓട്ടോറിക്ഷയില്‍ നിന്ന് പുറത്തേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു.
സംഭവത്തിൽ യുവതി സിറ്റി പോലീസിൽ പരാതി നൽകി. അടിയന്തര സാഹചര്യങ്ങളില്‍ ബന്ധപ്പെടാന്‍ നമ്മ യാത്രിയുടെ കസ്റ്റമര്‍ കെയര്‍ പോലുമില്ലെന്ന് യുവതി പരാതിയിൽ പറഞ്ഞു. വെബ്സൈറ്റ് വഴി പരാതി നൽകിയപ്പോൾ 24 മണിക്കൂര്‍ കാത്തിരിക്കാനാണ് നമ്മ യാത്രിയുടെ കസ്റ്റമര്‍ കെയര്‍ ആവശ്യപ്പെട്ടത്. തന്റെ പരാതി ഗൗരവമായി പരിഗണിക്കണമെന്നും കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും യുവതി പോലീസിനോട് അഭ്യര്‍ഥിച്ചു.
TAGS: BENGALURU | ASSAULT
SUMMARY: Bengaluru woman jumps off auto after drunk driver takes wrong route
ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…
മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…