കൊമേഴ്‌സ്യൽ സ്ട്രീറ്റിൽ ചരക്ക് വാഹനങ്ങൾക്കും, ഓട്ടോകൾക്കും വിലക്ക്

ബെംഗളൂരു: കൊമേഴ്‌സ്യൽ സ്ട്രീറ്റിൽ ചരക്ക് വാഹനങ്ങൾക്കും, ഓട്ടോകൾക്കും വിലക്ക് ഏർപ്പെടുത്തിയതായി ശിവാജിനഗർ ട്രാഫിക് പോലീസ് അറിയിച്ചു. നിയന്ത്രണങ്ങൾ ശക്തമാക്കുന്നതിനായി ട്രാഫിക് പോലീസ് ബാരിക്കേഡുകൾ സ്ഥാപിക്കുകയും എക്‌സിറ്റ് പോയിന്റുകളിൽ ബാനറുകൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.

ചരക്ക് വാഹനങ്ങളുടെ സഞ്ചാരം മൂലം പ്രദേശത്ത് ഗതാഗതക്കുരുക്ക് രൂക്ഷമായിട്ടുണ്ട്. തിരക്ക് കുറയ്ക്കുന്നതിനും കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് തീരുമാനമെന്ന് ട്രാഫിക് പോലീസ് പറഞ്ഞു. ഏതെങ്കിലും ഓട്ടോറിക്ഷ, ചരക്ക് വാഹന ഡ്രൈവർമാർ നോ എൻട്രി നിയമം ലംഘിച്ചാൽ 500 രൂപ വീതം പിഴ ഈടാക്കുമെന്നും ട്രാഫിക് പോലീസ് മുന്നറിയിപ്പ് നൽകി.

TAGS: BENGALURU | COMMERCIAL STREET
SUMMARY: Autorickshaws and goods vehicles prohibited in Commercial Street

Savre Digital

Recent Posts

കൊല്ലം ദേശീയപാത തകര്‍ന്ന സംഭവം; വിദഗ്ധ സംഘത്തിന്റെ റിപ്പോര്‍ട്ട് ഉടൻ

കൊല്ലം: കൊല്ലം കൊട്ടിയത്ത് നിർമ്മാണത്തിലിരുന്ന ദേശീയപാത തകർന്ന സംഭവത്തില്‍ വിദഗ്ധ സമിതി ഉടൻ റിപ്പോർട്ട് സമർപ്പിക്കും. കാണ്‍പൂര്‍ ഐഐടിയില്‍ നിന്നുള്ള…

1 hour ago

കുന്നംകുളം കിഴൂര്‍ ദേവി ക്ഷേത്രത്തിലെ വിഗ്രഹം മോഷ്ടിച്ചു

തൃശൂർ: കുന്നംകുളം കിഴൂർ ദേവി ക്ഷേത്രത്തില്‍ മോഷണം. കമ്മറ്റി ഓഫീസിലെ ദേവി വിഗ്രഹം കവർന്നതായാണ് വിവരം. ഓഫീസിലെ അലമാരകള്‍ തകർത്ത…

2 hours ago

പാലക്കാട്ട് നിന്ന് തട്ടിക്കൊണ്ടുപോയ പ്രവാസി വ്യവസായിയെ കണ്ടെത്തി

പാലക്കാട്: വാഹനം തടഞ്ഞ് തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയ പ്രവാസി വ്യവസായിയെ പോലീസ് കണ്ടെത്തി. ജിദ്ദയിലെ അൽ റയാൻ, ജിദ്ദ നാഷണൽ…

2 hours ago

ചിക്കമഗളൂരുവിൽ കോൺഗ്രസ് നേതാവ് കൊല്ലപ്പെട്ടു: അഞ്ച് പേർ അറസ്റ്റിൽ

ബെംഗളുരു: ചിക്കമഗളൂരുവില്‍ ബാനറിനെചൊല്ലി രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ കോൺഗ്രസ് പഞ്ചായത്തംഗം കൊല്ലപ്പെട്ടു. വെള്ളിയാഴ്ച രാത്രി സഖരായപട്ടണയിലായിരുന്നു സംഭവം. കാഡുർ…

3 hours ago

30 -ാമത് ഐഎഫ്‌എഫ്കെ: മുഹമ്മദ് റസൂലോഫ് ജൂറി ചെയര്‍പേഴ്‌സണ്‍

തിരുവനന്തപുരം: വിഖ്യാത ഇറാനിയന്‍ സംവിധായകന്‍ മുഹമ്മദ് റസൂലോഫ് 30ാമത് ഐ.എഫ്.എഫ്.കെയിലെ മല്‍സരവിഭാഗത്തിന്റെ ജൂറി ചെയര്‍പേഴ്‌സണ്‍ ആയി പ്രവര്‍ത്തിക്കും. കഴിഞ്ഞ വര്‍ഷത്തെ…

3 hours ago

ജൂനിയര്‍ അഭിഭാഷകയെ മര്‍ദിച്ച കേസ്; പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു

തിരുവനന്തപുരം: വഞ്ചിയൂരില്‍ യുവ അഭിഭാഷകയായ ശ്യാമിലിയെ മർദിച്ച കേസില്‍ പോലീസ് കുറ്റപത്രം സമർപ്പിച്ചു. കേസില്‍ മുതിർന്ന അഭിഭാഷകനായ ബെയ്‌ലിന്‍ ദാസിനെതിരെയാണ്…

4 hours ago