പാരിസ് ഒളിമ്പിക്‌സിൽ 3000 മീറ്റർ സ്റ്റീപ്പിൾ ചേസ് ഫൈനലിന് യോഗ്യത നേടി ഇന്ത്യൻ താരം അവിനാഷ് സാബ്ലേ. 8.15 മിനിറ്റിൽ അഞ്ചാമതായാണ് താരം ഫിനിഷ് ചെയ്തത്. ആദ്യമായാണ് ഒരു ഇന്ത്യൻ താരം ഈ ഇനത്തിൽ ഒളിമ്പിക്‌സ് ഫൈനലിൽ എത്തുന്നത്.
രണ്ടു ലാപ്പുകൾ ബാക്കിയുള്ളപ്പോൾ രണ്ടാമതുണ്ടായിരുന്ന താരം പിന്നീട് അഞ്ചാം സ്ഥാനത്തേക്ക് പോകുകയായിരുന്നു. ആദ്യ അഞ്ച് താരങ്ങളാണ് ഫൈനലിന് യോഗ്യത നേടിയത്. മുഹമ്മദ് ടിൻഡോഫ് (മൊറോക്കൊ), സാമുവൽ ഫിർവു (എതോപ്യ), അബ്രഹാം കിബിവോട്ട് (കെനിയ), റിയുജി മിയുര (ജപ്പാൻ) എന്നിവരാണ് ഫൈനലിന് യോഗ്യത നേടിയത്. ഓഗസ്റ്റ് എട്ടിനാണ് ഫൈനൽ.
ഇതോടൊപ്പം ടേബിൾ ടെന്നിസ് വനിതാ ടീം ഇനത്തിലും ഇന്ത്യ ക്വാർട്ടർ ഫൈനലിൽ കടന്നു. റുമാനിയയെ 3-2നാണ് ഇന്ത്യ തോൽപിച്ചത്. അതേസമയം ബാഡ്മിന്റൺ പുരുഷ സിംഗിൾസ് വെങ്കല മെഡൽ പോരാട്ടത്തിൽ ലക്ഷ്യ സെന്നും പരാജയപ്പെട്ടു. സ്‌കീറ്റ് ഷൂട്ടിംഗ് വിഭാഗത്തിൽ മഹേശ്വരി ചൗഹൻ- അനന്ത്ജീത സഖ്യത്തിന് നേരിയ വ്യത്യാസത്തിലാണ് മെഡൽ നഷ്ടമായത്.
ഗുസ്തിയിൽ ഫ്രീസ്‌റ്റൈൽ 68 കിലോ വനിതാ വിഭാഗത്തിൽ ഇന്ത്യൻ താരം നിഷ ദഹിയ ക്വാർട്ടർ ഫൈനലിൽ പരാജയപ്പെട്ടു. ഉത്തരകൊറിയൻ താരത്തോടാണ് പരാജയപ്പെട്ടത്. മത്സരത്തിൽ 8-2ന് മുന്നിൽ നിൽക്കെ ഇന്ത്യൻ താരത്തിന് പരുക്കേൽക്കുകയായിരുന്നു.
TAGS: OLYMPICS | STEEPLE CHASE
SUMMARY: Paris 2024 Olympics: Avinash Sable qualifies for 3000m steeplechase final
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഐസിയുവില്‍ നിന്ന് പ്രതി ചാടിപ്പോയി. കൊല്ലം ഈസ്റ്റ് പോലീസ് പിടികൂടിയ പ്രതി രാജീവാണ് ഇന്ന്…
തിരുവനന്തപുരം: കഴിഞ്ഞ മൂന്ന് ദിവസത്തെ ഇടവേളയ്ക്കുശേഷം സംസ്ഥാനത്തെ സ്വർണവിലയില്‍ ഇന്ന് വൻവർധനവ്. പവന് 880 രൂപ കൂടി 90,360 രൂപയും…
ഡൽഹി: ഡൽഹിയില്‍ വായുമലിനീകരണം രൂക്ഷമായി തുടരുന്നു. 35 നഗരങ്ങളിലും 300 നു മുകളിലാണ് വായു ഗുണ നിലവാരതോത്. വായു മലിനീകരണം…
തിരുവനന്തപുരം: റെയിൽവേയുടെ ക്രിസ്മസ് അവധിക്കാല സ്‌പെഷ്യൽ ട്രെയിൻ ഡിസംബർ 20ന് തിരുവനന്തപുരത്തു നിന്ന് പുറപ്പെടും. ഇന്ത്യൻ റെയിൽവേയുടെ ഭാരത് ഗൗരവ്…
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ ഉച്ചയ്ക്ക് 12 മണിക്ക് വാർത്താ സമ്മേളനം വിളിച്ചു. 1199…
ബെംഗളൂരു: സംസ്ഥാനത്ത് സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലേക്ക് 18,000 അധ്യാപകരെ റിക്രൂട്ട് ചെയ്‌തു വരികയാണെന്ന് വിദ്യാഭ്യാസമന്ത്രി മധു ബംഗാരപ്പ പറഞ്ഞു. സർക്കാർ…