ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാര്‍ സംഘടിപ്പിച്ചു. രാസലഹരി എന്ന വിഷയത്തിൽ പ്രകൽപ്. പി. പി പ്രഭാഷണം നടത്തി. ഒരു രാജ്യത്തിൻ്റെ ഭാവി നിർണ്ണയിക്കുന്നത് യുവതലമുറയാണെങ്കിലും അവരുടെ ഭാവി പക്ഷെ രാസലഹരികളോടുള്ള അമിത ആസക്തി മൂലം നിർണ്ണായകമാവുകയാണെന്ന് അദ്ദേഹം പറഞ്ഞു. ആസക്തികളിൽ നിന്ന് സ്വയം ചിന്തിച്ചും പ്രവർത്തിച്ചും മനുഷ്യൻ നേടുന്ന മോചനവും വിജയവും ആണ് യഥാർത്ഥ ജീവിത ലഹരിയെന്നും പ്രകൽപ് പറഞ്ഞു.
ദോഷകരമായ പ്രത്യാഘാതങ്ങൾ ഉണ്ടെന്നറിഞ്ഞിട്ടും ഏതെങ്കിലും ഒരു പ്രത്യേക പദാർത്ഥത്തിൻ്റെ ഉപയോഗത്തിലോ, മൂല്യ രഹിത പെരുമാറ്റത്തിലോ നിർബന്ധിതമായി ഏർപ്പെടുന്നതിലൂടെ ഉണ്ടാകുന്ന ഒരു രോഗാവസ്ഥയാണ് ആസക്തിയെന്നും അത് തലച്ചോറിന്റെ പ്രവർത്തനത്തെയും ശാരീരിക വ്യവസ്ഥകളെയും എങ്ങനെ എല്ലാം ബാധിക്കുന്നു എന്നും ചർച്ച ഉദ്ഘാടനം ചെയ്തു കൊണ്ട് വിജയലക്ഷ്മി വിശദീകരിച്ചു.
പ്രസിഡൻ്റ് പി. മോഹൻ ദാസ് അധ്യക്ഷത വഹിച്ചു തുടർന്നുള്ള ചർച്ചയിൽ കെ. ആർ. കിഷോർ, ആർ. വി. ആചാരി, ടി. എം . ശ്രീധരൻ, ആർ. വി. പിള്ള, ഗീത . പി., പൊന്നമ്മ ദാസ് , ലക്ഷ്മി മധുസൂദനൻ, തങ്കമ്മ സുകുമാരൻ, കല്പന പ്രദീപ്, പ്രതിഭാ പി. പി, ശ്രീകണ്ഠൻ നായർ, ഇ. ആർ. പ്രഹ്ലാദൻ എന്നിവർ സംസാരിച്ചു പ്രദീപ്. പി.പി. നന്ദി പറഞ്ഞു.
<BR>
TAGS : THIPPASANDRA FRIENDS ASSOCIATION,
ചെന്നൈ: കല, സാംസ്കാരിക രംഗത്തെ സംഭാവനകള്‍ക്കായി നല്‍കുന്ന ഭാരതിയാർ, എം.എസ്. സുബ്ബലക്ഷ്മി, കലൈമാമണി പുരസ്കാരങ്ങള്‍ തമിഴ്നാട് സർക്കാർ പ്രഖ്യാപിച്ചു. 2021,…
ന്യൂഡല്‍ഹി: ഡല്‍ഹി ശ്രീ ശാരദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ മാനേജ്മെന്റിലെ സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരേ പീഡനപരാതിയുമായി വിദ്യാര്‍ഥിനികള്‍. കോളജില്‍ സാമ്പത്തികമായി…
കൊച്ചി: ആലുവയില്‍ ലാബിലെ കെമിക്കല്‍ വാതകം ശ്വസിച്ച് വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം. ആലുവ തോട്ടുമുഖം ക്രസന്റ് സ്‌കൂളിലാണ് സംഭവം. ലാബിലെ കെമിക്കല്‍…
തിരുവനന്തപുരം: ഇന്നലെ രണ്ടു തവണയായി 1920 രൂപ വര്‍ധിച്ച് പുതിയ റെക്കോര്‍ഡ് കുറിച്ച സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. പവന്…
തിരുവനന്തപുരം: ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസില്‍ കുറ്റപത്രം തയ്യാറാക്കി ക്രൈംബ്രാഞ്ച്. 30 ലക്ഷത്തോളം രൂപയാണ് ജീവനക്കാരികള്‍ തട്ടിയെടുത്തതെന്ന്…
പാലക്കാട്: ലൈംഗിക ആരോപണ വിവാദങ്ങള്‍ക്കിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പാലക്കാട്ടെത്തി. പ്രതിഷേധം ഉയരാൻ സാദ്ധ്യതയുള്ളതിനാല്‍ എം എല്‍ എ ഓഫീസിന്…