LATEST NEWS

ആസാദ് കശ്മീർ പതാകയുള്ള ടിഷർട്ട് ധരിച്ചു; കശ്മീർ സ്വദേശിയായ വിദ്യാർഥിയുടെ പേരിൽ കേസ്

ബെംഗളൂരു: ആസാദ് കശ്മീരിന്റെ പതാകയുടെ ചിത്രമുള്ള ടിഷർട്ട് ധരിച്ച കോളേജ് വിദ്യാർഥിയുടെ പേരിൽ കേസ് എടുത്തു. ബെംഗളൂരുവിലെ എൻജിനിയറിങ് കോളേജിൽ പഠിക്കുന്ന കശ്മീർ സ്വദേശി ഇനായത് അമീൻ എന്ന ഇരുപത്കാരനായ വിദ്യാർഥിയുടെ പേരിലാണ്‌ പോലീസ് സ്വമേധയാ കേസെടുത്തത്.

പാക് അധീനതയില്‍പ്പെട്ട കശ്മീർ ഭാഗത്തെ പരാമർശിക്കുന്ന ഒരു വിവാദ പദമാണ് ആസാദ് കശ്മീർ. ഇത് ആലേഖനം ചെയ്ത ടിഷർട്ട് ധരിച്ച്‌ ഇയാൾ മറ്റൊരാൾക്കൊപ്പം ഇരുചക്രവാഹനത്തിൽ യാത്രചെയ്യുന്ന ദൃശ്യങ്ങൾ കഴിഞ്ഞദിവസം ഓൺലൈനിൽ പ്രചരിച്ചിരുന്നു. വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ വഴിയാണ് പോലീസ് അമീനിനെ തിരിച്ചറിഞ്ഞത്. തുടർന്ന് ജ്ഞാനഭാരതി പോലീസ് അന്വേഷണം നടത്തുകയും വിദ്യാർഥിയുടെ പേരിൽ കേസെടുക്കുകയും ചെയ്തു.
SUMMARY: Azad wears T-shirt with Kashmir flag. Case filed against Kashmiri student

NEWS DESK

Recent Posts

സ്വര്‍ണവിലയിൽ വൻഇടിവ്; പവന് 1360 രൂപ കുറഞ്ഞു,

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് കുറവ് രേഖപ്പെടുത്തി. പവന് 1,360 രൂപ കുറഞ്ഞ് 89,680 രൂപയും ഗ്രാമിന് 170 രൂപ…

16 minutes ago

ഹൃദയാഘാതം; പ്രശസ്ത നടനും പ്രഫഷണല്‍ ബോഡി ബില്‍ഡറുമായ വരീന്ദര്‍ സിങ് ഗുമന്‍ അന്തരിച്ചു

അമൃത്സര്‍: പ്രശസ്ത നടനും പ്രഫഷണല്‍ ബോഡി ബില്‍ഡറുമായ വരീന്ദര്‍ സിങ് ഗുമന്‍(41) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. തോള്‍വേദനയെ തുടര്‍ന്ന്…

1 hour ago

ഹുൻസൂര്‍ ബസപകടം: മരിച്ചവരുടെ എണ്ണം നാലായി, അപകടത്തിൽപെട്ടത് കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് പോയ ബസ്

ബെംഗളൂരു: മൈസൂരു -വീരാജ്പേട്ട പാതയിലെ ഹുന്‍സൂരിന് സമീപം വനപാതയില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. കോഴിക്കോട് നിന്നും…

2 hours ago

മുഖ്യമന്ത്രിയുടെ ഗള്‍ഫ് പര്യടനം; അനുമതി നിഷേധിച്ച് കേന്ദ്രം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഗള്‍ഫ് പര്യടനത്തിന് കേന്ദ്രം അനുമതി നിഷേധിച്ചു. വിദേശകാര്യ മന്ത്രാലയത്തിന്റേതാണ് നടപടി. അനുമതി നിഷേധിച്ചുകൊണ്ടുള്ള അറിയിപ്പ് സംസ്ഥാന സര്‍ക്കാരിന്…

2 hours ago

മൈസൂരു ഹുൻസൂരിൽ സ്വകാര്യ സ്ലീപ്പർ ബസും സിമന്റ് ലോറിയും കൂട്ടിയിടിച്ച് രണ്ട് മലയാളികള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരുക്ക്

ബെംഗളൂരു: മൈസൂരു -വീരാജ്പേട്ട പാതയിലെ ഹുന്‍സൂരിന് സമീപം വന പാതയില്‍ വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു.…

3 hours ago

ഫിലിപ്പീന്‍സില്‍ 7.6 തീവ്രതയുള്ള ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ്, ഉയർന്ന പ്രദേശങ്ങളിലേക്ക് മാറാൻ ജനങ്ങൾക്ക് നിർദേശം

മനില: ഫിലിപ്പീന്‍സില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.6 തീവ്രത രേഖപ്പെടുത്തി. മിന്‍ഡനാവോ മേഖലയിലെ മനായിൽനിന്ന് 20 കിലോമീറ്റർ അകലെയാണ്…

4 hours ago