വടകര എംഡിഎംഎ കേസില്‍ അധ്യാപിക കീര്‍ത്തനയ്ക്ക് ജാമ്യം

കൊച്ചി: വടകര എം.ഡി.എം.എ കേസിൽ രണ്ടാം പ്രതി കീർത്തനയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. പ്രതികൾക്കെതിരെ മുൻ ക്രമിനിൽ കേസുകളില്ലെന്നും അന്വേഷണവുമായി പൂർണമായും സഹകരിക്കണമെന്നും കോടതി പറഞ്ഞു. കേസിലെ അന്വേഷണം ഏതാണ്ട് പൂർത്തിയായ സാഹചര്യത്തിലാണ് ജാമ്യം അനുവദിക്കുന്നതെന്ന് കോടതി വ്യക്തമാക്കി. കീർത്തനയ്ക്ക് മുമ്പ് ക്രിമിനല്‍ കേസുകളൊന്നുമില്ലെന്നും അന്വേഷണവുമായി പൂർണമായി സഹകരിക്കണമെന്നും കോടതി നിർദേശിച്ചു.

ജാമ്യവ്യവസ്ഥയുടെ ഭാഗമായി എല്ലാ ശനിയാഴ്ചയും രാവിലെ 10 മുതല്‍ 11 വരെ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം. കേസിലെ സാക്ഷികളെ സ്വാധീനിക്കാനോ തെളിവുകളില്‍ ഇടപെടാനോ പാടില്ല. വിചാരണക്കോടതിയുടെ അനുമതിയില്ലാതെ കേരളം വിട്ടുപോകരുതെന്നും ഹൈക്കോടതി നിർദേശിച്ചു.

അധ്യാപകരെ ഇടനിലക്കാരാക്കി ലഹരി വ്യാപാരം നടത്തിയെന്നാണ് കേസ്. കഴിഞ്ഞ മാസം 28ന് വടകര സ്വദേശിയെ പിടികൂടിയതോടെയാണ് സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. തുടർന്ന് നടത്തിയ അന്വേഷണമാണ് അധ്യാപികമാരിലേക്കും എത്തിയത്.

പേരാമ്പ്ര ബിആർസിയിലെ സ്പെഷ്യല്‍ എജ്യുക്കേറ്ററും മരുതോങ്കര സ്വദേശിയുമായ കീർത്തന (31), ചെരുവാളൂർ സർക്കാർ എല്‍പി സ്കൂളിലെ ഓട്ടിസം സെന്ററില്‍ അധ്യാപികയായ കൂരാച്ചുണ്ട് ചെറുക്കാട്ട് സ്വദേശി കെ. കാവ്യ (29), പേരാമ്പ്ര ബിആർസിയിലെ സ്പെഷല്‍ എജ്യുക്കേറ്റർ ആവള കുട്ടോത്ത് വലിയപറമ്പില്‍ വി.പി. നീഷ്മ (30), ഇരിട്ടി സ്വദേശി ഓണ്‍ലൈൻ ഡെലിവറി ഏജന്റ് ജിജില്‍ കുര്യാക്കോസ്, സഫ്‌വാൻ എന്നിവരെയാണ് കേസില്‍ അറസ്റ്റ് ചെയ്തത്.

SUMMARY: Bail granted to teacher Keerthana in Vadakara MDMA case

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കാര്‍ നിയന്ത്രണം വിട്ട് കുളത്തിലേക്ക് മറിഞ്ഞ് ദമ്പതികളും കുഞ്ഞും മരിച്ചു

മംഗളൂരു: കുടകിലെ ബനംഗലയില്‍ കാര്‍ നിയന്ത്രണം വിട്ട് കുളത്തിലേക്ക് മറിഞ്ഞ് ദമ്പതികളും...

വെങ്ങാനൂരില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് കടന്നല്‍ കുത്തേറ്റു

തിരുവനന്തപുരം: വെങ്ങാനൂരില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് കടന്നല്‍ കുത്തേറ്റു. കടന്നല്‍ ആക്രമണത്തില്‍ നിരവധി...

തൃശൂര്‍ പൂരം അട്ടിമറി കേസ്; അന്വേഷണ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാറിന് കൈമാറി

തിരുവനന്തപുരം: തൃശൂര്‍ പൂരം അട്ടിമറി കേസിലെ അന്വേഷണ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാറിന്...

സാങ്കേതിക തടസം ചൂണ്ടിക്കാട്ടി ഹൈക്കോടതി; കസ്റ്റഡിക്കെതിരായ ഹര്‍ജി പിന്‍വലിച്ച്‌ സൗരവ് ദാസും ആശുതോഷ് റാങ്കയും

ഡൽഹി: കോക്ക്റോച്ച്‌ ജനതാ പാർട്ടി നേതാക്കളായ സൗരവ് ദാസും അശുതോഷ് റാങ്കയും...

സൈബര്‍ ആക്രമണം സ്ഥിരീകരിച്ച്‌ എസ്ബിഐ; 3,897 ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നു

ഡല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) 3,897 ഉപഭോക്താക്കളുടെ വ്യക്തിഗത...

കാര്‍ നിയന്ത്രണം വിട്ട് കുളത്തിലേക്ക് മറിഞ്ഞ് ദമ്പതികളും കുഞ്ഞും മരിച്ചു

മംഗളൂരു: കുടകിലെ ബനംഗലയില്‍ കാര്‍ നിയന്ത്രണം വിട്ട് കുളത്തിലേക്ക് മറിഞ്ഞ് ദമ്പതികളും...

വെങ്ങാനൂരില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് കടന്നല്‍ കുത്തേറ്റു

തിരുവനന്തപുരം: വെങ്ങാനൂരില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് കടന്നല്‍ കുത്തേറ്റു. കടന്നല്‍ ആക്രമണത്തില്‍ നിരവധി...

തൃശൂര്‍ പൂരം അട്ടിമറി കേസ്; അന്വേഷണ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാറിന് കൈമാറി

തിരുവനന്തപുരം: തൃശൂര്‍ പൂരം അട്ടിമറി കേസിലെ അന്വേഷണ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാറിന്...

സൈബര്‍ ആക്രമണം സ്ഥിരീകരിച്ച്‌ എസ്ബിഐ; 3,897 ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നു

ഡല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) 3,897 ഉപഭോക്താക്കളുടെ വ്യക്തിഗത...

കോട്ടയത്ത് സ്കൂട്ടറില്‍ സ്വകാര്യ ബസ് ഇടിച്ച്‌ 2 യുവതികള്‍ മരിച്ചു

കോട്ടയം: കോട്ടയം പാമ്പാടി പതിമൂന്നാം മൈലില്‍ സ്വകാര്യ ബസ് ഇടിച്ച്‌ മീനടം...

സി.എം.ആര്‍.എല്‍ കേസില്‍ പിണറായിക്ക് ആശ്വാസം; വിജിലന്‍സ് അന്വേഷണം സുപ്രീംകോടതി തടഞ്ഞു

ഡല്‍ഹി: സി എം ആര്‍ എല്‍-എക്‌സാലോജിക് (മാസപ്പടി) കേസില്‍ പ്രതിപക്ഷ നേതാവ്...

സിപിഎം നേതാവിന്‍റെ പരാതി; കോണ്‍ഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ കേസെടുത്ത് പോലീസ്

പത്തനംതിട്ട: സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗം കെ.പി. ഉദയഭാനുവിനെതിരെ അധിക്ഷേപ പരാമർശം അടങ്ങിയ...

Related Articles

Popular Categories