ബെംഗളൂരു: മൈസൂരു കൊട്ടാരത്തിന് സമീപം ബലൂൺ വിൽപ്പനക്കാരൻ ഉപയോഗിച്ചിരുന്ന ഹൈഡ്രജൻ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു. 42 കാരനായ ബലൂൺ വിൽപ്പനക്കാരനാണ് മരിച്ചത് മരിച്ചു, മൂന്ന് വിനോദസഞ്ചാരികൾ ഉൾപ്പെടെ നാല് പേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാത്രി 8.45-ഓടെയാണ് സംഭവം. ബലൂൺ വിൽപ്പനക്കാരൻ സിലിണ്ടർ ഉപയോഗിച്ച് ബലൂണുകൾ നിറയ്ക്കുന്നതിനിടെയാണ് സ്ഫോടനം നടന്നത്.
പരുക്കേറ്റവരില്‍ ബെംഗളൂരുവിൽ നിന്നുള്ള ലക്ഷ്മി എന്ന സ്ത്രീയുടെ നില ഗുരുതരമാണെന്ന് പോലീസ് അറിയിച്ചു.നഞ്ചൻഗുഡ് സദേശി മഞ്ജുള, റാണെബന്നൂര്‍ സ്വദേശി കൊത്രേഷ് ഗുട്ടെ, കൊൽക്കത്ത സ്വദേശിനിഷാലിന ഷബ്ബീർ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ മൈസൂരുവിലെ കെആർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സ്ഫോടനത്തിന് പിന്നാലെ ഫോറൻസിക് വിദഗ്ധർ സ്ഥലത്തുനിന്ന് തെളിവുകൾ ശേഖരിച്ചു. സിറ്റി പോലീസ് കമ്മീഷണർ സീമ ലട്കർ സ്ഥലം സന്ദർശിച്ചു.
SUMMARY: Balloon cylinder explodes near Mysore Palace; one dead, four injured
ബെംഗളൂരു: ബെംഗളൂരുവിലുള്ള ബന്ധുക്കളെ സന്ദർശിച്ച് മടങ്ങുകയായിരുന്ന മലയാളികുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് വയോധിക മരിച്ചു. പാലക്കാട് പട്ടാമ്പി ആറങ്ങോട്ടുകര സ്വദേശിനിയും…
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ മേയറും ബിജെപി നേതാവുമായ വി വി രാജേഷിനെ താൻ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചു എന്ന…
തിരുവനന്തപുരം: ബിപിഎൽ വിഭാഗത്തിൽപ്പെടുന്ന ഉപഭോക്താക്കൾക്ക് കേരള വാട്ടർ അതോറിറ്റി നൽകുന്ന സൗജന്യകുടിവെള്ള ആനുകൂല്യം ലഭിക്കുന്നതിനുള്ള അപേക്ഷകൾ ജനുവരി 1 മുതൽ…
ഹൈദരാബാദ്: ഓൺലൈൻ വാതുവയ്പ്പ് ആപ്പിലൂടെ പണം നഷ്ടമായതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി. തെലങ്കാന സംഗറെഡ്ഡി ജില്ലയിലെ കണ്ഡുകുർ സ്വദേശി വിക്രം…
കാസറഗോഡ്: കാസറഗോഡ് റെയില്‍വേ സ്റ്റേഷനില്‍ ഗുഡ്സ് ട്രെയിൻ തട്ടി യുവാവ് മരിച്ചു. കർണാടക കുടക് സ്വദേശി രാജേഷ് (35) ആണ്…
തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷൻ മേയറായി ബിജെപി നേതാവ് വി വി രാജേഷിനെ തിരഞ്ഞെടുത്തു. രാജേഷിന് 51 വോട്ടാണ് ലഭിച്ചത്. സ്വതന്ത്രനായി…