ബെംഗളൂരു: കേരളസമാജം പ്രത്യേക വര്‍ഷിക പൊതുയോഗം ഇന്ദിരാനഗര്‍ കൈരളീ നികേതന്‍ ഓഡിറ്റോറിയത്തില്‍ നടന്നു. കേരള സമാജം പ്രസിഡണ്ട് എം ഹനീഫ് അധ്യക്ഷത വഹിച്ചു. കേരള സമാജത്തിന്റെ പ്രവര്‍ത്തനനങ്ങളെ കുറിച്ച് കേരളസമാജം ജനറല്‍ സെക്രട്ടറി റജികുമാര്‍ വിശദകരിച്ചു. ട്രഷറര്‍ ജോര്‍ജ് തോമസ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ കണക്ക് അവതരിപ്പിച്ചു.
കേരളസമാജം വര്‍ഷിക പൊതുയോഗം 2025-26 സാമ്പത്തിക വര്‍ഷത്തേക്ക് 7 കോടിയുടെ ബഡ്ജറ്റ് പാസാക്കി. കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു കോടി 20 ലക്ഷവും മറ്റ് സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് 1.80 കോടി വകയിരുത്തിയിട്ടുണ്ട്. നാലു കോടി രൂപ കേരള ഭവന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് വകയിരുത്തിയിട്ടുണ്ട്. അടുത്ത ഒരു വര്‍ഷം കേരളസമാജം നടത്താന്‍ പോകുന്ന പരിപാടികളും പദ്ധതികളും കഴിഞ്ഞ മാസം 19 ന് നടന്ന ജനറല്‍ ബോഡി യോഗത്തില്‍ അവതരിപ്പിച്ചിരുന്നു.
യോഗത്തില്‍ വൈസ് പ്രസിഡണ്ട് സുധീഷ് പി കെ, ജോയിന്റ് സെക്രട്ടറി അനില്‍ കുമാര്‍ ഒ.കെ, കള്‍ച്ചറല്‍ സെക്രട്ടറി മുരളീധരന്‍ വി, അസിസ്റ്റന്റ് സെക്രട്ടറി വിനു ജി, എന്നിവര്‍ സംബന്ധിച്ചു.
SUMMARY: Bangalore Kerala Samajam gets a budget of Rs. 7 crore
ബെംഗളൂരു: ബിജെപി പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ കോൺഗ്രസ് എംഎൽഎക്ക് ജീവപര്യന്തം. ധാർവാഡ് എംഎൽഎയും മുന്‍ മന്ത്രിയുമായ വിനയ് കുൽക്കർണിക്കാണ് ജീവപര്യന്തം…
തെഹ്‌റാന്‍: ഹോര്‍മുസില്‍ നിന്ന് ആശ്വാസ വാര്‍ത്ത. ഹോര്‍മുസ് കടലിടുക്ക് തുറന്നതായി ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി അറിയിച്ചു. ലബനാനിലെ…
ബെംഗളൂരു: കർണാടകയിലെ യാദ്ഗിർ ജില്ലയിലെ സുർപൂർ താലൂക്കിലെ ശാന്തപുര ക്രോസിന് സമീപം കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ…
ന്യൂഡല്‍ഹി: വനിതാ സംവരണ ബിൽ ഭേദഗതി ബിൽ ലോക്സഭയിൽ പരാജയപ്പെട്ടു. ലോക്സഭയിൽ നടന്ന വോട്ടെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടർന്നാണ്…
ബെംഗളൂരു: കോട്ടയം കഞ്ഞിക്കുഴി ആലംമൂട്ടില്‍ റീന മാത്യു (53) ബെംഗളൂരുവില്‍ അന്തരിച്ചു. സുബ്ബണ്ണപാളയ സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപം പട്ടേല്‍ ആര്‍ക്കേഡിലായിരുന്നു…
കോയമ്പത്തൂര്‍: തമിഴ്നാട്ടില്‍ വാല്‍പ്പാറയിലുണ്ടായ വന്‍ വാഹനാപകടത്തില്‍ മലയാളികളായ 9 അധ്യാപകര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. 13 പേരാണ്…