LATEST NEWS

ടി20 ലോകകപ്പിൽ നിന്ന് ബംഗ്ലാദേശ് പിന്മാറി; പകരക്കാരായി സ്കോട്ലൻഡ് എത്തും

ദുബായ്: ടി20 ലോകകപ്പിൽ നിന്ന് ബംഗ്ലാദേശ് പിൻമാറിയതായി ഔദ്യോഗികമായി സ്ഥിരീകരീച്ച് ഐസിസി. ബംഗ്ലാദേശിന് പകരം സ്‌കോട്ലൻഡ് ടി20 ലോകകപ്പിൽ കളിക്കുമെന്നും ഐസിസി വ്യക്തമാക്കി. ബംഗ്ലാദേശിന് പകരം സ്‌കോട്ലൻഡിനെ ലോകകപ്പിൽ ഉൾപ്പെടുത്തിയതായി ഐസിസി കത്തിലൂടെ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിനെ അറിയിച്ചു.

കഴിഞ്ഞ ദിവസം ഐസിസി ചെയർമാൻ ജയ് ഷായുടെ അധ്യക്ഷയതിൽ ചേർന്ന യോഗത്തിലാണ് ബംഗ്ലാദേശിന്റെ പിൻമാറ്റം സ്ഥിരീകരിച്ചത്. ബംഗ്ലാദേശിന് പകരം ഗ്രൂപ്പ് സിയിലാണ് സ്‌കോട്ട്‌ലൻഡിനെ ഉൾപ്പെടുത്തിയത്.

ലോകകപ്പ് മത്സരങ്ങൾ ഇന്ത്യയിൽ നിന്ന് മാറ്റണമെന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ ആവശ്യം ഐസിസി തള്ളിയതിനെ തുടർന്നാണ് ഈ നാടകീയമായ പിന്മാറ്റം.

ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ സംഘർഷങ്ങളാണ് പിന്മാറ്റത്തിന് പിന്നിലെ പ്രധാന കാരണം. ബംഗ്ലാദേശിലെ ആഭ്യന്തര പ്രശ്നങ്ങളും ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള അതിക്രമങ്ങളും ഇന്ത്യയിൽ വലിയ ചർച്ചയായിരുന്നു. ഇതിനെത്തുടർന്ന് ഐപിഎൽ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ നിന്ന് ബംഗ്ലാദേശ് താരം മുസ്തഫിസുർ റഹ്മാനെ ഒഴിവാക്കാൻ ബിസിസിഐ നിർദ്ദേശിച്ചിരുന്നു. മുസ്തഫിസുറിനെ ഒഴിവാക്കിയതിൽ അതൃപ്തി പ്രകടിപ്പിച്ച ബിസിബി, രാജ്യത്ത് ഐപിഎൽ സംപ്രേഷണം നിരോധിക്കുകയും ലോകകപ്പ് മത്സരങ്ങൾ ഇന്ത്യയിൽ നിന്ന് ശ്രീലങ്കയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ദേശീയ ടീം അംഗങ്ങളും കായിക ഉപദേഷ്ടാവ് ആസിഫ് നസ്രുളും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ലോകകപ്പിൽ നിന്ന് വിട്ടുനിൽക്കാൻ ബംഗ്ലാദേശ് തീരുമാനമെടുത്തത്. രാഷ്ട്രീയ സാഹചര്യങ്ങൾ കായിക മേഖലയെ കൂടി ബാധിച്ചതോടെ ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചകൾക്കാണ് ഇത് വഴിതുറന്നിരിക്കുന്നത്. ബംഗ്ലാദേശിന്റെ അഭാവത്തിൽ സ്കോട്ലൻഡിന് ലഭിച്ച ഈ അവസരം ടൂർണമെന്റിലെ ഗ്രൂപ്പ് സമവാക്യങ്ങളിലും മാറ്റങ്ങൾ വരുത്തും.
SUMMARY: Bangladesh withdraw from T20 World Cup; Scotland to replace them

NEWS DESK

Recent Posts

സഹപ്രവര്‍ത്തകരോടൊപ്പം വിനോദയാത്രയ്ക്കിടെ കാളിയാര്‍ നദിയില്‍ കാല്‍ വഴുതി വെള്ളത്തില്‍ വീണ യുവതിക്ക് ദാരുണാന്ത്യം

തൃശൂര്‍: സഹപ്രവര്‍ത്തകരായ ബാങ്ക് ജീവനക്കാർക്കൊപ്പം വിനോദയാത്രയ്ക്കെത്തിയ യുവതി നദിയില്‍ മുങ്ങി മരിച്ചു. കാളിയാര്‍ നദിയില്‍ യുവതി കാല്‍ വഴുതി വെള്ളത്തിലേക്ക്…

45 minutes ago

തി​രു​വ​ല്ല​യി​ൽ ന​വ​ജാ​ത ​ശിശുവിനെ തട്ടുകടയിൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ കണ്ടെത്തി

പത്തനംതിട്ട: തിരുവല്ല കുറ്റൂരില്‍ നവജാത ശിശുവിനെ തട്ടുകടയിൽ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഇവിടുത്തെ ഒരു വീടിനോട് ചേര്‍ന്ന തട്ടുകടയിലാണ് ദിവസങ്ങള്‍…

2 hours ago

സർഗ്ഗധാര കഥയരങ്ങ് ഇന്ന്

ബെംഗളൂരു: സർഗ്ഗധാര സാംസ്‌കാരിക സമിതി സംഘടിപ്പിക്കുന്ന കഥയരങ്ങ് ഇന്ന് വൈകുന്നേരം 3 മണിക്ക് ജാലഹള്ളി പൈപ്പ്‌ലൈൻ റോഡിലുള്ള കേരളസമാജം നോർത്ത്…

2 hours ago

കന്യാസ്ത്രീയെ പീഡിപ്പിച്ചു; ആശുപത്രി എച്ച്ആര്‍ മാനേജര്‍ അറസ്റ്റില്‍

കോട്ടയം: ചങ്ങാനാശ്ശേരിയിൽ കന്യാസ്ത്രീക്ക് പീഡനം.കേസിൽ ചങ്ങാനാശ്ശേരി അതിരൂപതയ്ക്ക് കീഴിലുള്ള ആശുപതിയിലെ മുൻ എച്ച്.ആർ മാനേജർ പൊൻകുന്നം സ്വദേശി ബാബു തോമസിനെ…

2 hours ago

രക്തസാക്ഷി ഫണ്ട് വെട്ടിപ്പ് ആരോപണം: വി കുഞ്ഞികൃഷ്ണനെതിരെ പാർട്ടി അച്ചടക്ക നടപടി ഇന്നുണ്ടായേക്കും

കണ്ണൂര്‍: പയ്യന്നൂരില്‍ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണവുമായി ബന്ധപ്പെട്ട വിവാദത്തിനിറെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറേറിയറ്റ് യോഗം ഇന്ന്. പയ്യന്നൂര്‍…

2 hours ago

യുഎസില്‍ കുടിയേറ്റ പരിശോധനയ്ക്കിടെ 37കാരനെ വെടിവെച്ച് കൊന്നു, വ്യാപക പ്രതിഷേധം

ന്യൂയോര്‍ക്ക് : യുഎസ് സംസ്ഥാനമായ മിനസോട്ടയിൽ ഫെഡറല്‍ ഉദ്യോഗസ്ഥന്റെ വെടിയേറ്റ് വീണ്ടും ഒരാള്‍ മരിച്ചു. 37കാരനായ അലക്‌സ് ജെ പ്രെറ്റിയാണ് കൊല്ലപ്പെട്ടത്.…

3 hours ago