LATEST NEWS

കര്‍ണാടകയില്‍ ആര്‍എസ്എസിന്റെ പ്രവര്‍ത്തനങ്ങള്‍ നിരോധിക്കുന്നത് പരിഗണനയില്‍: സിദ്ധരാമയ്യ

ബെംഗളൂരു: കര്‍ണാടകയില്‍ ആര്‍എസ്എസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നത് സര്‍ക്കാറിന്റെ പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. തമിഴ്‌നാട്ടിലേതുപോലെ സമാനമായ രീതിയില്‍ ആര്‍എസ്എസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണനയിലുണ്ടെന്നും ഇക്കാര്യം ആവശ്യപ്പെട്ടതിന് പ്രിയങ്ക് ഖര്‍ഗെയ്ക്ക് വധഭീഷണി വരെ ഉണ്ടായെന്നും സിദ്ധരാമയ്യ പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരങ്ങളില്‍ ആര്‍എസ്എസ് ശാഖകളുടെ പ്രവര്‍ത്തനം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക ഐടി മന്ത്രി പ്രിയങ്ക് ഖര്‍ഗെ മുഖ്യമന്ത്രിക്ക് കഴിഞ്ഞ ദിവസം കത്തയച്ചിരുന്നു.

പൊതുസ്ഥലങ്ങളില്‍ ആര്‍എസ്എസ് പ്രവര്‍ത്തനങ്ങള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടതിനുപിന്നാലെ പ്രിയങ്ക് ഖര്‍ഗെയ്ക്ക് ഭീഷണി സന്ദേശങ്ങള്‍ വന്നു. തമിഴ്‌നാട് മോഡല്‍ കര്‍ണാടക പിന്തുടരണമെന്ന് മാത്രമായിരുന്നു പ്രിയങ്ക് പറഞ്ഞത്. അതില്‍ എന്താണ് തെറ്റ്?. തമിഴ്‌നാട്ടിലെ ആര്‍എസ്എസ് നിരോധനത്തെക്കുറിച്ചുളള വിശദാംശങ്ങള്‍ ശേഖരിക്കാന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രിയങ്ക് ഖര്‍ഗെയോ ഞാനോ അത്തരം ഭീഷണികളെ ഭയപ്പെടുന്നില്ല-സിദ്ധരാമയ്യ പറഞ്ഞു.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പാര്‍ക്കുകള്‍, ദേവസ്വം വകുപ്പിന് കീഴിലുളള ക്ഷേത്രങ്ങള്‍ എന്നിവയുടെ പരിസരത്ത് ആര്‍എസ്എസ് ശാഖകള്‍ പ്രവര്‍ത്തിക്കുന്നത് നിരോധിക്കണമെന്നായിരുന്നു പ്രിയങ്ക് ഖാര്‍ഗെയുടെ ആവശ്യം. ഭരണഘടനയുടെ അന്തസ്സത്തയ്ക്കും രാജ്യത്തിന്റെ ഐക്യത്തിനും ആര്‍എസ്എസ് എതിരാണെന്നും ശാഖകളിലൂടെ വിദ്യാര്‍ത്ഥികളില്‍ ചെറുപ്രായത്തില്‍ തന്നെ വിദ്വേഷത്തിന്റെ വിത്ത് പാകുകയാണെന്നും പ്രിയങ്ക് ഖര്‍ഗെ ആരോപിച്ചിരുന്നു.
SUMMARY: Banning RSS activities in Karnataka under consideration: Siddaramaiah

WEB DESK

Recent Posts

അഹമ്മദാബാദ് വിമാനാപകടം: സുപ്രീംകോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന് ക്യാപ്റ്റൻ സുമീത് സബര്‍വാളിന്‍റെ പിതാവ്

ന്യൂഡൽഹി: അഹമ്മദാബാദ് വിമാന അപകടത്തില്‍ മരിച്ച എയര്‍ ഇന്ത്യ വിമാനത്തിന്‍റെ ക്യാപ്റ്റൻ സുമീത് സബർവാളിന്റെ പിതാവ് സുപ്രീംകോടതിയെ സമീപിച്ചു. അപകടത്തില്‍…

11 minutes ago

ട്രെയില്‍ യാത്രാ തീയതി മാറ്റല്‍; കാന്‍സലേഷന്‍ ഫീസ് ഈടാക്കില്ലെന്ന് റെയില്‍വേ

ന്യൂഡല്‍ഹി: മുൻകൂട്ടി ബുക്ക് ചെയ്ത തീവണ്ടി ടിക്കറ്റിലെ യാത്രാ തിയതി ഓൺലൈനായി മാറ്റുന്നതിനുള്ള സൗകര്യം ജനുവരിമുതൽ നടപ്പാകുമെന്ന് റെയിൽവേ അടുത്തിടെ…

13 minutes ago

സ്കൂള്‍ ബസുകള്‍ തമ്മില്‍ കൂട്ടി ഇടിച്ച്‌ അപകടം; 12 കുട്ടികള്‍ക്ക് പരുക്ക്

കൊച്ചി: കൂത്താട്ടുകുളത്ത് സ്കൂള്‍ ബസുകള്‍ തമ്മില്‍ കൂട്ടി ഇടിച്ച്‌ അപകടം. ഇല്ലാഞ്ഞി സെന്‍റ് ഫിലോമിനാസ് പബ്ലിക് സ്കൂളിലെയും ഞീഴൂർ സെന്‍റ് കുര്യാക്കോസ്…

52 minutes ago

പ്രണയാഭ്യര്‍ഥന നിരസിച്ചു; ബെംഗളൂരുവില്‍ യുവാവ് യുവതിയെ കുത്തിക്കൊന്നു

ബെംഗളൂരു: പ്രണയാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് നഗര മധ്യത്തില്‍ ബെംഗളൂരുവില്‍ യുവാവ് യുവതിയെ കുത്തിക്കൊന്നു. ഇന്ന് ഉച്ചയ്ക്ക് 2.15ഓടെ സാമ്പിജ് സ്‌ക്വയര്‍…

60 minutes ago

തിരുവനന്തപുരം ലോ കോളേജില്‍ കെട്ടിടത്തിന്റെ സീലിംഗ് തകര്‍ന്നുവീണു

തിരുവനന്തപുരം: തിരുവനന്തപുരം ലോ കോളേജില്‍ കെട്ടിടത്തിന്റെ സീലിംഗ് തകര്‍ന്നുവീണു. ഹെറിറ്റേജ് ബ്ലോക്കിലെ ക്ലാസ് റൂമിന്റെ സീലിംഗ് ആണ് തകര്‍ന്നത്. ഇന്ന്…

1 hour ago

കേരളത്തില്‍ തുലാവര്‍ഷമെത്തി; ഇനി മഴ ശക്തമാകും

തിരുവനന്തപുരം: സംസ്ഥാനത്തടക്കം തുലാവര്‍ഷമെത്തി. ഇതിന്റെ ഫലമായി വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്. ഇന്ന് കേരളത്തിന്റെ…

1 hour ago