ന്യൂഡൽഹി: ബലാത്സംഗവുമായി ബന്ധപ്പെട്ട് വിവാദ പരാമർശങ്ങളുമായി മധ്യപ്രദേശ് കോൺഗ്രസ് എംഎൽഎ ഫുൽ സിങ് ബരൈയ. സുന്ദരികളായ സ്ത്രീകൾ പുരുഷൻമാരെ അസ്വസ്ഥതപ്പെടുത്തുമെന്നും അത് ബലാത്സംഗത്തിന് കാരണമായേക്കുമെന്നുമാണ് എംഎൽഎയുടെ കണ്ടെത്തൽ. എസ്.സി, എസ്.ടി, ഒബിസി വിഭാഗങ്ങളിലെ സ്ത്രീകളെ ബലാത്സംഗം ചെയ്യാമെന്ന് ചില മതഗ്രന്ഥങ്ങളിൽ തന്നെ പറയുന്നുണ്ടെന്നും എംഎൽഎ അവകാശപ്പെട്ടു.
ഒരു പുരുഷൻ റോഡിലൂടെ നടന്നുപോകുമ്പോൾ സുന്ദരിയായ ഒരു സ്ത്രീയെ കണ്ടാൽ ചിലപ്പോൾ അസ്വസ്ഥനായേക്കും അത് ചിലപ്പോൾ ബലാത്സംഗത്തിലേക്ക് നയിച്ചേക്കാമെന്ന് ഫേസ്ബുക്കിൽ പോ്സറ്റ് ചെയ്ത വിഡിയോയിൽ എംഎൽഎ പറഞ്ഞു. ആത്മീയമായ ചില നേട്ടങ്ങൾക്ക് വേണ്ടി ചിലർ ബലാത്സംഗം ചെയ്യാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.എസ്‌സി, എസ്ടി, ഒബിസി വിഭാഗത്തിൽപ്പെടുന്ന സ്ത്രീകൾ മനോഹരികളല്ല. എങ്കിലും അവർ ബലാത്സംഗം ചെയ്യപ്പെടാറുണ്ട്. അത് അവരുടെ വിശുദ്ധഗ്രസ്ഥങ്ങളിൽ പറഞ്ഞിരിക്കുന്നതിനാലാണ്. എംഎൽഎ പറഞ്ഞു.
മധ്യപ്രദേശ് ബി.ജെ.പി അധ്യക്ഷൻ കോൺഗ്രസ് എം.എൽ.എയുടെ സംഭാഷണ വിഡിയോ എക്സിലൂടെ പങ്കുവെച്ചിട്ടുണ്ട്. ആദ്യമായല്ല ഫൂൽ സിഭ് ബരൈയയുടെ ഭാഗത്ത് നിന്ന് ഇത്തരത്തിലുള്ള പരാമർശങ്ങളുണ്ടാകുന്നത്. ബലാത്സംഗത്തെയും ജാതിയെയും മതത്തെയും അടിസ്ഥാനപ്പെടുത്തി ധാരാളം ഗുരുതര പരാമർശങ്ങൾ ഇയാൾ നടത്തിയിട്ടുണ്ട്. ഭാണ്ഡേർ മണ്ഡലത്തിലെ എംഎൽഎയാണ് ബരൈയ.
SUMMARY: Congress MLA with controversial statement
തിരുവനന്തപുരം: വേനൽക്കാലത്ത് അമീബിക് മസ്തിഷ്ക ജ്വരം (അമീബിക്ക് മെനിഞ്ചോഎൻസെഫലൈറ്റിസ്) വർധിക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് മുന്നറിയിപ്പ്…
ബെംഗളൂരു: ബെംഗളൂരു മലയാളി റൈറ്റേഴ്‌സ് ആന്‍റ് ആര്‍ട്ടിസ്റ്റ്‌സ് ഫോറം പ്രസിദ്ധീകരിക്കുന്ന സാഹിത്യസമാഹാരമായ 'വൈഖരി' യുടെ പ്രകാശനം മെയ് 3 ന്…
ഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭയില്‍ പ്രതിപക്ഷ എം.പിമാർ നോട്ടീസ് നല്‍കി. കോണ്‍ഗ്രസ്…
കോഴിക്കോട്: പൂവാട്ടുപറമ്പില്‍ ആളില്ലാത്ത വീട് കുത്തി തുറന്ന് മോഷണം. ജില്ലാ പഞ്ചായത്ത് അസിസ്റ്റൻഡ് എൻജിനീയർ ദിവ്യ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലാണ്…
കൊച്ചി: കൊടുംചൂട് തുടരുന്നതിനിടെ കൊച്ചിയില്‍ പാർക്ക് ചെയ്തിരുന്ന ബൈക്കിന് തീപിടിച്ചു. എറണാകുളം പഴങ്ങനാട് സമരിറ്റൻ ആശുപത്രിക്ക് മുന്നിലെ പാർക്കിംഗ് ഏരിയയില്‍…
കണ്ണൂർ: പാനൂരില്‍ വീണ്ടും ബോംബുകള്‍ കണ്ടെത്തി. പന്ന്യന്നൂര്‍ ചിത്രവയലില്‍ നിന്നാണ് രണ്ട് സ്റ്റീല്‍ ബോംബും ഒരു നാടന്‍ കെട്ട് ബോംബും…