KARNATAKA

മൈസൂരു ദസറ ഉദ്ഘാടനത്തിന് ബാനു മുഷ്താഖ്; എതിർപ്പുമായി ബിജെപി നേതാക്കള്‍

ബെംഗളൂരു: അന്താരാഷ്ട്ര ബുക്കർ പ്രൈസ് ജേതാവും കന്നഡ എഴുത്തുകാരിയുമായ മുഷ്താഖ് മൈസൂരു ദസറ ഉദ്ഘാടനം ചെയ്യുമെന്ന സർക്കാർ തീരുമാനത്തെ എതിർത്ത് കര്‍ണാടകയിലെ ബിജെപി നേതാക്കൾ രംഗത്ത്. ഭാനു മുഷ്താഖ് ഉദ്ഘാടനം നിർവഹിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് കഴിഞ്ഞദിവസം പ്രഖ്യാപിച്ചത് മതവിശ്വാസി അല്ലാത്ത ഒരാൾ മതപരമായ ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നത് ശരിയല്ലെന്നാണ് ബിജെപി നേതാക്കൾ ആരോപിക്കുന്നത്.

സർക്കാർ തീരുമാനത്തെ എതിർത്ത് മൈസൂരു എംപി പ്രതാപ് സിംഹ, മുൻമന്ത്രിയും എം.എല്‍.സിയുമായ സിടി രവി, ബിജെപി സംസ്ഥാന അധ്യക്ഷൻ ബി വൈ വിജയേന്ദ്ര എന്നിവർ രംഗത്തെത്തി. സർക്കാർ തീരുമാനം തീർത്തും അനുചിതമെന്ന് സിടി രവി പറഞ്ഞു. ചാമുണ്ഡേശ്വരീദേവിക്ക് പൂജ അര്‍പ്പിച്ച് ആരംഭിക്കുന്ന ദസറയ്ക്ക് അവരെ ഉദ്ഘാടനത്തിന് ക്ഷണിക്കുന്നത് സ്വീകാര്യമല്ലെന്ന് മൈസൂരു മുന്‍ എംപി പ്രതാപ് സിംഹ പറഞ്ഞു. സാഹിത്യ-സാംസ്കാരിക പരിപാടികള്‍ക്ക് അധ്യക്ഷയാകുന്നതില്‍ എതിര്‍പ്പില്ല. പക്ഷേ, വിശ്വാസമില്ലാത്തയാള്‍ ദസറയ്ക്ക് അധ്യക്ഷയാകുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും പ്രതാപ് സിംഹ പറഞ്ഞു.

സെപ്തംബര്‍ 22 മുതല്‍ ഒക്ടോബര്‍ 2 വരെയാണ് ദസറ ആഘോഷം.  ഉദ്ഘാടനത്തിന് ക്ഷണിച്ചതില്‍ സന്തോഷമുണ്ടെന്ന് ബാനു മുഷ്താഖ് പറഞ്ഞു. ചാമുണ്ഡേശ്വരിയോട് ബഹുമാനമാണെന്നും ദസറയെ സംസ്ഥാന ഉത്സവമായാണ് കണക്കാക്കുന്നതെന്നും മുഷ്താഖ് പ്രതികരിച്ചു. കര്‍ണാടകത്തില്‍നിന്നുള്ള ആദ്യ ബുക്കര്‍ പ്രൈസ് ജേതാവാണ് എഴുത്തുകാരിയും ആക്ടിവിസ്റ്റും അഭിഭാഷകയുമായ ബാനു മുഷ്താഖ്.

അതേസമയം സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സമൂഹ മാധ്യമങ്ങളില്‍ വിദ്വേഷ പോസ്റ്റ് ഇട്ടതിന് ഉഡുപ്പിയില്‍ രണ്ടു പേര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു.
SUMMARY: Banu Mushtaq to inaugurate Mysore Dussehra; BJP leaders oppose

NEWS DESK

Recent Posts

ആഗോള അയ്യപ്പ സംഗമത്തില്‍ സ്റ്റാലിന്‍ പങ്കെടുക്കില്ല

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പങ്കെടുക്കില്ല. സ്റ്റാലിന് പകരം മറ്റ് രണ്ട് മന്ത്രിമാര്‍…

2 minutes ago

സ്വര്‍ണ വിലയിൽ വർധനവ്

കൊച്ചി: കേരളത്തിൽ സ്വര്‍ണ വില വീണ്ടും ഉയര്‍ന്നു. കഴിഞ്ഞ ദിവസം താഴേക്ക് ഇറങ്ങിയ സ്വർണ വിലയാണ് ഇന്ന് വീണ്ടും കൂടിയത്.…

42 minutes ago

രാഹുല്‍ മാങ്കൂട്ടത്തില്‍ നിരപരാധിത്വം തെളിയിക്കണം; കടുത്ത നിലപാടെടുത്ത് എഐസിസി

ഡൽഹി: പാര്‍ട്ടിയില്‍ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നിരപരാധിത്വം തെളിയിക്കണമെന്ന് നിലപാടെടുത്ത് എഐസിസി. കാര്യങ്ങള്‍ വ്യക്തമാക്കാതെ ഇനി…

1 hour ago

പൂരം കലക്കല്‍ കേസ്; എം ആര്‍ അജിത് കുമാറിനെതിരെ കടുത്ത നടപടി വേണ്ടെന്ന് ഡിജിപി

തിരുവനന്തപുരം: പൂരം കലക്കലില്‍ എഡിജിപി എം.ആർ അജിത് കുമാറിനെതിരെ കടുത്ത നടപടി വേണ്ടെന്ന് സംസ്ഥാന പോലീസ് മേധാവി. പോലീസില്‍ നിന്ന്…

2 hours ago

ആര്യനാട് പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ജീവനൊടുക്കി

തിരുവനന്തപുരം: തിരുവനന്തപുരം ആര്യനാട് പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ജീവനൊടുക്കി. ആര്യനാട് - കോട്ടയ്ക്കകം വാര്‍ഡ് മെമ്പര്‍ ശ്രീജയാണ് മരിച്ചത്. രാവിലെ…

3 hours ago

ഓണക്കിറ്റ്‌ വിതരണം ഇന്ന് മുതൽ; കൺസ്യൂമർഫെഡ് ഓണച്ചന്തകൾക്കും തുടക്കമാകും

തിരുവനന്തപുരം: ഓണക്കാലത്ത് മഞ്ഞകാർഡുകാർക്കും (എ.എ.വൈ) ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കുമുള്ള (നാല് പേർക്ക് ഒരു കിറ്റ് എന്ന കണക്കിൽ) ഓണക്കിറ്റ് വിതരണം…

4 hours ago