ബെംഗളൂരു: ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥിന്റെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയതായി പരാതി. സെൻട്രൽ ക്രൈംബ്രാഞ്ചിൻ്റെ സൈബർ, ഇക്കണോമിക് ആൻഡ് നാർക്കോട്ടിക് (സിഇഎൻ) പോലീസിൽ തുഷാർ ഗിരിനാഥ് ആണ് പരാതി നൽകിയത്. തന്റെ പേരിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയിട്ടുണ്ടെന്നും, ഇതുവഴി നിരവധി ആളുകളോട് പണം ആവശ്യപ്പെട്ടതായും അദ്ദേഹം പരാതിയിൽ പറഞ്ഞു.
തുഷാർ ഗിരിനാഥിൻ്റെ പേര്, ഫോട്ടോ, ബിബിഎംപിയുടെ പേര് എന്നിവ ഉപയോഗിച്ചാണ് തട്ടിപ്പുകാർ വ്യാജ അക്കൗണ്ട് തുറന്നത്. സുഹൃത്തുക്കളും ബന്ധുക്കളുമാണ് ഇക്കാര്യം ശ്രദ്ധയിൽ പെടുത്തിയത്. ഇതോടെയാണ് പരാതി നൽകാൻ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു. വ്യാജ അക്കൗണ്ട് ഉടൻ ഇല്ലാതാക്കണമെന്നും കുറ്റക്കാർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്നും പരാതിയിൽ അദ്ദേഹം ആവശ്യപ്പെട്ടു.
TAGS: BENGALURU | BBMP
SUMMARY: FIR filed over fake Facebook account in name of BBMP chief Tushar Girinath
തൃശൂർ: വാല്‍പ്പാറയില്‍ വീടിനു നേരെ കാട്ടാന ആക്രമണം. വെള്ളിയാഴ്ച പുലർച്ചെ മൂന്നുമണിയോടെ ഇഞ്ചിപ്പാറ എസ്റ്റേറ്റ് പ്രദേശത്താണ് ആക്രമണം ഉണ്ടായത്. തോട്ടം…
ബെർലിൻ: പുതുവത്സരാഘോഷത്തിനിടെ ജർമനിയില്‍ തീപിടിത്തത്തില്‍ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഇന്ത്യൻ വിദ്യാർഥി മരിച്ചു. തെലങ്കാന സ്വദേശിയായ ഹൃതിക് റെഡ്ഡിക്കാണ് (25)…
തൊടുപുഴ: 16 വയസുള്ള മകന്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്കായി പ്രവര്‍ത്തിച്ചതിന്റെ പേരില്‍ അമ്മയെ ബാങ്കിലെ ജോലിയില്‍ നിന്ന് സിപിഎം…
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയില്‍ ഇന്ന് വർധനവ്. പവന് 840 രൂപ ഉയർന്ന് വില 99,880 രൂപയിലെത്തി. ഗ്രാമിന് 105 രൂപ…
കൊച്ചി: വടക്കന്‍ പറവൂരിലെ ഡോണ്‍ ബോസ്‌കോ ആശുപത്രിയില്‍ പ്രസവത്തിന് പിന്നാലെ യുവതി മരിച്ചു. ചികിത്സാ പിഴവാണ് മരണ കാരണമെന്നാണ് ബന്ധുക്കളുടെ…
ബേണ്‍: പുതുവത്സര ആഘോഷത്തിനിടെ സ്വിറ്റ്സർലൻഡിലെ ബാറില്‍ നടന്ന സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 47 ആയി. 100 ലധികം പേർക്ക് പരുക്കേല്‍ക്കുകയും…