റോഡിലെ കുഴികൾ റിപ്പോർട്ട്‌ ചെയ്യാൻ പേസ് ആപ്പുമായി ബിബിഎംപി

ബെംഗളൂരു: റോഡുകളിലെ കുഴികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ റിപ്പോർട്ട്‌ ചെയ്യാൻ പുതിയ ആപ്പ് വികസിപ്പിച്ച് ബിബിഎംപി. നഗരത്തിലെ കുഴികൾ സ്ഥിരം പ്രശ്നമായതോടെയാണ് ഇവ പരിഹരിക്കാൻ പുതിയ നടപടി. പേസ് (പോട്ട് ഹോൾ അസിസ്റ്റൻസ് സിറ്റിസൺ എൻഗേജ്‌മെൻ്റ്) എന്നതാണ് ആപ്പ്.

കാലവർഷം ആരംഭിച്ചതിനാൽ നഗരത്തിലെ മിക്ക റോഡുകളിലും ഇനി കുഴികൾ രൂപപ്പെട്ടേക്കുമെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് പറഞ്ഞു. ഇതുവരെ ശക്തമായ മഴ പെയ്തിട്ടില്ലെന്നും എന്നാൽ ജൂലൈ ആദ്യവാരത്തോടെ നഗരത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും ഗിരിനാഥ് പറഞ്ഞു.

ഈ വർഷം ജനുവരി മുതൽ കുഴികളിൽ വീണ് അഞ്ചോളം കാൽനടയാത്രക്കാരാണ് മരിച്ചത്. പേസ് ആപ്പ് ഉടൻ ലോഞ്ച് ചെയ്യുമെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ പറഞ്ഞു. കുഴികൾ കൂടുതൽ കാര്യക്ഷമമായി റിപ്പോർട്ട് ചെയ്യാനും മൊത്തത്തിലുള്ള റോഡ് മെയിൻ്റനൻസ് സിസ്റ്റം മെച്ചപ്പെടുത്താനും ആപ്പ് ജനങ്ങളെ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കുഴിയുടെ ഫോട്ടോ എടുത്ത ശേഷം ആപ്പിൽ അപ്‌ലോഡ് ചെയ്യുകയാണ് വേണ്ടത്. പരാതി നൽകുന്നയാളുടെ വിവരം അതീവരഹസ്യമായി സൂക്ഷിക്കുമെന്ന് ശിവകുമാർ കൂട്ടിച്ചേർത്തു.

TAGS: BENGALURU UPDATES| POTHOLES
SUMMARY: Bbmp develops app to report potholes

Savre Digital

Recent Posts

വിമാനത്തിന്റെ ചക്രങ്ങള്‍ക്കിടയില്‍ ഒളിച്ച് അഫ്ഗാന്‍ ബാലന്‍ യാത്ര ചെയ്തത് കാബൂളിൽ നിന്ന് ഡൽഹിയിലേക്ക്!!

വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറില്‍ ഒളിച്ചിരുന്ന് അഫ്ഗാന്‍ ബാലന്‍ ഇന്ത്യയിലെത്തി. ഞായറാഴ്ച രാവിലെ കാബൂളിൽ നിന്ന് ഡൽഹിയിലേക്ക് വന്ന വിമാനത്തിലായിരുന്നു 13വയസുകാരന്റെ…

58 minutes ago

മോഹൻലാൽ ദാദാ സാഹെബ് ഫാല്‍കെ പുരസ്‌കാരം ഏറ്റുവാങ്ങും; ദേശീയ ചലച്ചിത്ര അവാര്‍ഡ് വിതരണം ഇന്ന്

ന്യൂഡൽഹി: 71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്നു രാഷ്ട്രപതി ദ്രൗപദി മുർമു സമ്മാനിക്കും. വൈകുന്നേരം നാലിന് ഡൽഹി വിജ്ഞാൻ ഭവനിൽ…

1 hour ago

2025ലെ ബാലൺ ഡി ഓർ പുരസ്‌കാരം ഒസ്മാൻ ഡെംബലെയ്ക്ക്

പാരീസ്: ഫുട്‌ബോളിലെ ഏറ്റവും അഭിമാനകരമായ വ്യക്തിഗത പുരസ്‌കാരമായ ബാലൺ ഡി ഓർ പുരസ്‌കാരം സ്വന്തമാക്കി പിഎസ്‌ജി താരം ഒസ്‌മാൻ ഡെംബെലെ.…

1 hour ago

കര്‍ണാടകയില്‍ ജാതിസർവേയ്ക്ക് ഇന്നുതുടക്കം

ബെംഗളൂര: സംസ്ഥാനത്ത് ജാതിസർവേ ഇന്നരംഭിക്കും. വിവിധ സമുദായങ്ങളുടെയും പ്രതിപക്ഷ കക്ഷികളുടെയും എതിർപ്പുകൾക്കിടെയാണ് സാമൂഹിക സാമ്പത്തിക വിദ്യാഭ്യാസ സ്ഥിതിവിവരങ്ങള്‍ വ്യക്തമാക്കപ്പെടുന്ന സര്‍വേ…

2 hours ago

യുവതിക്കും യുവാവിനും നേരെ സദാചാര ഗുണ്ടായിസം: അഞ്ചുപേർ അറസ്റ്റിൽ

ബെംഗളൂരു: കനകപുര ഇന്ദിരാനഗർ ലേഔട്ടിൽ രണ്ട് വ്യത്യസ്ത മതവിഭാഗങ്ങളിൽ ഉൾപ്പെട്ട യുവതിക്കും യുവാവിനും നേരേ സദാചാര ഗുണ്ടായിസം കാട്ടിയ സംഭവത്തില്‍…

2 hours ago

തെരുവുനായയുടെ കടിയേറ്റ മൂന്നരവയസ്സുകാരൻ മരിച്ചു

ബെംഗളൂരു: കൃഷ്ണഗിരിയിൽ തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന മുന്നരവയസ്സുകാരൻ മരിച്ചു. ഹൊസൂരിനടുത്തുള്ള മസിനായകനപ്പള്ളിയിലെ സ്വകാര്യ ഫാംഹൗസിൽ ജോലി ചെയ്യുന്ന ഉത്തർപ്രദേശ് സ്വദേശികളായ…

2 hours ago