ഇ-ഖാത്തകൾ വീട്ടുപടിക്കൽ എത്തിക്കാൻ പദ്ധതിയൊരുക്കി ബിബിഎംപി

ബെംഗളൂരു: ഇ-ഖാത്തകൾ വീട്ടുപടിക്കൽ എത്തിക്കാൻ പദ്ധതിയുമായി ബിബിഎംപി. ഇ-ഖാത്തകൾക്ക് അപേക്ഷ നൽകിയ ശേഷം ഇവ ഡൗൺലോഡ് ചെയ്യാനും, കോപ്പികൾ ലഭിക്കാനും വീണ്ടും സോണൽ ഓഫിസുകൾ സന്ദർശിക്കുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനാണ് നടപടി.

ചൊവ്വാഴ്ച മുതൽ അംഗീകൃത അപേക്ഷകർക്ക് ഇ-ഖാത്ത വീട്ടുപടിക്കൽ എത്തിച്ചുനൽകുമെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് പറഞ്ഞു. 20 കോടി സ്വത്ത് ഉടമകളിൽ 1.45 കോടി പേർ മാത്രമാണ് ഇതുവരെ ഇ-ഖാത്ത വെബ്‌സൈറ്റ് വഴി അപേക്ഷകൾ സമർപ്പിച്ചിട്ടുള്ളത്. ഇതിൽ 10.34 ലക്ഷം പേർക്ക് ഡ്രാഫ്റ്റ് സർട്ടിഫിക്കറ്റുകൾ ലഭിച്ചു.

1.5 ലക്ഷം പേർ മാത്രമാണ് അന്തിമ ഇ-ഖാത്ത സർട്ടിഫിക്കറ്റുകൾ ഡൗൺലോഡ് ചെയ്തിട്ടുള്ളത്. തീർപ്പുകൽപ്പിക്കാത്ത ഇ-ഖാത്ത അപേക്ഷകൾ ബിബിഎംപി അംഗീകരിക്കുകയും അവ യഥാർത്ഥ ഉടമകളിൽ എത്തുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുമെന്ന് കമ്മീഷണർ പറഞ്ഞു.

TAGS: BBMP | E KHATA
SUMMARY: BBMP plans to deliver e-khatas to doorsteps

Savre Digital

Recent Posts

മയക്കുമരുന്ന് കേസ്; നടന്‍ സിദ്ധാന്ത് കപൂറിന് നോട്ടീസ്

മുംബൈ: മയക്കുമരുന്ന് ഇടപാടുമായ ബന്ധപ്പെട്ട കേസില്‍ ബോളിവുഡ് നടനും സംവിധായകനുമായ സിദ്ധാന്ത് കപൂറിന് മുംബൈ പോലീസ് നോട്ടിസ് അയച്ചു. അധോലോക…

18 minutes ago

ഇളയരാജയുടെ ചിത്രങ്ങള്‍ അനുവാദമില്ലാതെ എവിടെയും ഉപയോഗിക്കരുത്: ഹൈക്കോടതി

ചെന്നൈ: സംഗീത സംവിധായകന്‍ ഇളയരാജയുടെ ചിത്രങ്ങളോ പേരോ ദൃശ്യങ്ങളോ സാമ്പത്തിക ലാഭത്തിനായി അനുമതിയില്ലാതെ മറ്റുളളവര്‍ ഉപയോഗിക്കുന്നത് താത്കാലികമായി തടഞ്ഞുകൊണ്ടു മദ്രാസ്…

1 hour ago

കാസറഗോഡ് ഹരിത ചട്ട ബോധവത്കരണ പരിപാടി തടഞ്ഞു; എസ്‌ഡിപിഐ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 50 പേര്‍ക്കെതിരെ കേസ്

കാസറഗോഡ്: കാസറഗോഡ് ജില്ലയല്‍ ശുചിത്വ മിഷൻ്റെ തിരഞ്ഞെടുപ്പ് ഹരിത ചട്ട ബോധവത്കരണ പരിപാടി തടഞ്ഞ സംഭവത്തില്‍ കണ്ടാലറിയുന്ന അമ്പത് പേർക്കെതിരെ…

2 hours ago

ശിശു സംരക്ഷണ കേന്ദ്രത്തില്‍ മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയുള്‍പ്പടെ നാലു പേര്‍ക്കെതിരെ ലൈംഗീക അതിക്രമം

കൊച്ചി: കാക്കനാട് ശിശു സംരക്ഷണ കേന്ദ്രത്തില്‍ മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയുള്‍പ്പെടെ നാല് അന്തേവാസികള്‍ക്ക് നേരെ ലൈംഗികാതിക്രമം നടന്ന ഞെട്ടിക്കുന്ന…

3 hours ago

ശാസ്ത്രസാഹിത്യ വേദി സംവാദം നാളെ

ബെംഗളൂരു: ശാസ്ത്രസാഹിത്യ വേദി ബെംഗളൂരു സംഘടിപ്പിക്കുന്ന 'നിർമിതബുദ്ധി സർഗരചനയിൽ' സംവാദം നാളെ വൈകിട്ട് 3ന് ജീവൻബീമ നഗറിലെ കാരുണ്യ ഹാളിൽ…

4 hours ago

സ്വര്‍ണവിലയിൽ വർധനവ്

തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണ വിലയില്‍ വര്‍ധന. ഗ്രാം വില 170 രൂപ കൂടി 11,535 രൂപയും പവന്‍ വില 1,360…

4 hours ago