LATEST NEWS

ബിബിഎംപി വാർഡ് പുനർനിർണയം നവംബർ ഒന്നിനകം പൂർത്തിയാകും: ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ

ബെംഗളൂരു: ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ നടന്നുവരികയാണെന്ന് ബെംഗളൂരു വികസന മന്ത്രി കൂടിയായ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ നിയമസഭയില്‍ അറിയിച്ചു. നവംബർ ഒന്നിനകം വാർഡുകളുടെ ഡീലിമിറ്റേഷൻ പ്രക്രിയ പൂർത്തിയാകുമെന്ന് അദ്ദേഹം പറഞ്ഞു. ചോദ്യോത്തര വേളയിൽ ജെഡി (എസ്) എംഎൽസി ടിഎൻ ജവരായി ഗൗഡയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ശിവകുമാർ. പരിധി നിര്‍ണയത്തിനായി ബിബിഎംപി കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇത് പൂർത്തിയായിക്കഴിഞ്ഞാൽ പുതിയ വാർഡ് ഘടനയെക്കുറിച്ചുള്ള ഔപചാരിക വിജ്ഞാപനം പുറപ്പെടുവിക്കും. അദ്ദേഹം പറഞ്ഞു.

ബിബിഎംപിയിലേക്കുള്ള തിരഞ്ഞെടുപ്പ് 2024 ലെ ഗ്രേറ്റർ ബെംഗളൂരു ഗവേണൻസ് ആക്ടിന്റെ മാനദണ്ഡങ്ങൾക്കനുസൃതമായി നടക്കും. ഇതിന്റെ വ്യവസ്ഥകൾ 2025 മെയ് 15 മുതൽ പ്രാബല്യത്തിൽ വന്നു. ബിബിഎംപിയുടെ അധികാരപരിധിയിലുള്ള പ്രദേശങ്ങള്‍ 2025 ജൂലൈ 19 ന് രൂപീകരിച്ച അഞ്ച് പുതിയ മുനിസിപ്പൽ കോർപ്പറേഷനുകളുള്ള ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയുടെ പരിധിയിൽ ഔദ്യോഗികമായി ചേര്‍ത്തതായും ഉപമുഖ്യമന്ത്രി പറഞ്ഞു.
SUMMARY: BBMP ward re-delineation will be completed by November 1: Deputy Chief Minister DK Shivakumar

NEWS DESK

Recent Posts

ചൈനയില്‍ നിര്‍മാണത്തിലിരുന്ന കൂറ്റൻ പാലം തകര്‍ന്നു വീണു; 12 പേര്‍ മരിച്ചു

ചൈന: ചൈനയിലെ യെല്ലോ നദിക്ക് കുറുകെ നിർമിച്ചുകൊണ്ടിരുന്ന കൂറ്റൻ പാലം തകർന്നു വീണു. അപകടത്തില്‍ 12 പേർ മരിച്ചതായും നാല്…

46 minutes ago

ആഗോള അയ്യപ്പ സംഗമം; എം കെ സ്റ്റാലിൻ മുഖ്യാതിഥിയാകും

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കാൻ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ നേരിട്ട് ക്ഷണിച്ച് ദേവസ്വം മന്ത്രി വി.എൻ വാസവൻ.…

51 minutes ago

മെട്രോ മുഹമ്മദ് ഹാജി പുരസ്ക്കാരം ബെംഗളൂരു ശിഹാബ് തങ്ങൾ സെൻ്റർ ഫോർ ഹ്യൂമാനിറ്റിക്ക്

കാസറഗോഡ്: ജീവകാരുണ്യ പ്രവര്‍ത്തകനും മുസ്ലീം ലീഗ് സംസ്ഥാന കമ്മിറ്റി അംഗവും ചന്ദ്രിക സുപ്രഭാതം ഡയറക്ടറും ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി സംസ്ഥാന…

1 hour ago

ആൾ താമസമില്ലാത്ത വീടിൻ്റെ മാലിന്യ ടാങ്കിനുള്ളില്‍ സ്ത്രീയുടെ മൃതദേഹം

കൊച്ചി: കോതമംഗലം ഊന്നുകല്ലിന് സമീപം ആള്‍താമസമില്ലാത്ത വീടില്‍ മൃതദേഹം കണ്ടെത്തി. വീട്ടിലെ മാലിന്യ ടാങ്കിനുള്ളില്‍ നിന്നും സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത്.…

2 hours ago

ബെവ്കോ ജീവനക്കാര്‍‌ക്ക് ഓണസമ്മാനമായി ഇത്തവണ റെക്കോര്‍ഡ് ബോണസ്

തിരുവനന്തപുരം: ബിവറേജ് കോർപ്പറേഷൻ ജീവനക്കാർക്ക് ഇത്തവണ റെക്കോർഡ് ബോണസ്. ബെവ്‌കോ സ്ഥിരം ജീവനക്കാർക്ക് 1,02,500 രൂപ ബോണസായി ലഭിക്കും. എക്‌സൈസ്…

3 hours ago

ബെംഗളൂരു-മംഗളൂരു ദേശീയപാതയില്‍ ടോൾ നിരക്ക് വർധിപ്പിച്ചു

ബെംഗളൂരു: ബെംഗളൂരു-മംഗളൂരു ദേശീയപാത 75 ലെ രണ്ട് ടോൾ പ്ലാസകളിൽ നിരക്ക് വർധിപ്പിച്ചു. ബെംഗളൂരു റൂറലിലെ  ദൊഡ്ഡകരേനഹള്ളി, തുമകുരു ജില്ലയിലെ…

3 hours ago