ന്യൂഡൽഹി: അണ്ടർ19 വനിതാ ടി20 ലോകകപ്പ് കിരീടം സ്വന്തമാക്കിയ ഇന്ത്യൻ ടീമിന് പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. തുടർച്ചയായ രണ്ടാം തവണയാണ് ടീം കിരീടം ചൂടുന്നത്. അഞ്ച് കോടി രൂപയുടെ ക്യാഷ് അവാർഡാണ് അവാർഡ് പ്രഖ്യാപിച്ചിരിക്കുന്നത്. ടൂർണമെന്റിലുടനീളം എതിരാളികളോട് തോൽവി വഴങ്ങാതെ മുന്നേറിയ ടീമിന്റെ ശ്രദ്ധേയമായ പ്രകടനത്തെയും ബോർഡ് പ്രശംസിച്ചു.
തുടർച്ചയായ ഏഴ് മത്സരങ്ങൾ ജയിച്ചാണ് ഇന്ത്യ ഫൈനലിലെത്തിയത്. കലാശപ്പോരിൽ ദക്ഷിണാഫ്രിക്കയെ 9 വിക്കറ്റിന് തകർത്താണ് ടീമിന്റെ കിരീടധാരണം. 2025-ൽ മലേഷ്യയിൽ നടന്ന ഐസിസി അണ്ടർ 19 വനിതാ ടി20 ലോകകപ്പിൽ കിരീടം നിലനിർത്തിയതിന് ഇന്ത്യൻ അണ്ടർ 19 വനിതാ ടീമിന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) അഭിനന്ദനങ്ങൾ അറിയിച്ചു.
മുഖ്യ പരിശീലകൻ നൂഷിൻ അൽ ഖദീർ നേതൃത്വം നൽകുന്ന ടീമിനും സപ്പോർട്ട് സ്റ്റാഫിനും ബിസിസിഐ 5 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം ക്വാലാലംപൂരിലെ ബയുമാസ് ഓവലിൽ നടന്ന ലോകകപ്പ് ഫൈനലിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയെ ഇന്ത്യൻ ബൗളർമാർ 82 റൺസിന് എറിഞ്ഞിട്ടു. പരുണിക സിസോദിയ (2/6), ആയുഷി ശുക്ല (2/9), വൈഷ്ണവി ശർമ (2/23), ഗോംഗഡി തൃഷ (3/15) എന്നിവരടങ്ങിയ ഇന്ത്യൻ സ്പിൻ ആക്രമണം പ്രോട്ടീസ് വനിതകൾക്ക് തിരിച്ചുവരവിന് അവസരം നൽകിയില്ല. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് കമാലിനി (8)യുടെ വിക്കറ്റ് മാത്രമാണ് നഷ്ടമായത്.
TAGS: SPORTS | BCCI
SUMMARY: BCCI announces cash award for Indian womens team
ന്യൂഡൽഹി: രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ജിഎസ്ടി പരിഷ്കരണം രാജ്യത്തിന്റെ വളർച്ചയ്ക്ക് ഗുണകരമാകുമെന്നും സാധാരണക്കാർക്ക് വലിയ ആശ്വാസമാകുമെന്നും പ്രധാനമന്ത്രി…
കാസറഗോഡ്: ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ പി ശശികലയെ വിഷകലയെന്ന് വിളിച്ചതില്‍ കോണ്‍ഗ്രസ് നേതാവും എംപിയുമായ രാജ്മോഹന്‍ ഉണ്ണിത്താന്…
തിരുവനന്തപുരം: പാലോട് കുരങ്ങന്മാരെ ചത്ത നിലയില്‍ കണ്ടെത്തി. 13 കുരങ്ങന്മാരെയാണ് ചത്ത നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. പാലോട് – മങ്കയം പമ്പ്…
കോഴിക്കോട്: മംഗലാപുരം - കോയമ്പത്തൂർ എക്സ്പ്രസ് ട്രെയിനില്‍ നിന്ന് വീണ 19കാരിക്ക് ഗുരുതര പരുക്ക്. വടകര സ്വദേശിനിയായ റിഹയെ (19)ആണ്…
മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയുടെ എക്സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. ഹാക്കര്‍മാര്‍ ഷിന്‍ഡെയുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡില്‍ നിന്ന്…
കൊച്ചി: കളമശ്ശേരിയില്‍ ഒന്നാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ചതായി പരാതി. അയല്‍വാസിയായ യുവാവിനെതിരെയാണ് പരാതി. 4 മാസത്തിനിടയില്‍ കുട്ടിയെ പല പ്രാവശ്യം…