ന്യൂഡൽഹി: ന്യൂസിലൻഡിനെതിരെ നടക്കുന്ന ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയ്‌ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. 15 മെമ്പർ സ്ക്വാഡിനെ രോഹിത് ശർമയാണ് നയിക്കുക. ജസ്പ്രീത് ബുമ്രയാണ് വൈസ് ക്യാപ്റ്റൻ. ഓക്ടോബർ 17ന് ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം. ബംഗ്ലാദേശ് പരമ്പര കളിച്ച അതേ ടീമിനെ ബിസിസിഐ നിലനിർത്തുകയായിരുന്നു.
രണ്ടുമത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ തൂത്ത് വാരിയിരുന്നു. പരമ്പരയിലെ മികച്ച പ്രകടനത്തിന് പിന്നാലെ അശ്വിനെ മറികടന്ന് ഐസിസി ബൗളർമാരുടെ റാങ്കിംഗിൽ ബുമ്ര തലപ്പത്ത് കയറിയിരുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ടെസ്റ്റ് ടീമിലേക്ക് മടങ്ങിയെത്തിയ ബുമ്ര 8 മത്സരങ്ങളിൽ നിന്ന് 14.69 ശരാശരിയിൽ 42 വിക്കറ്റ് നേടി. ഇതുവരെ 38 ടെസ്റ്റ് കളിച്ച ബുമ്ര 170 വിക്കറ്റുകളാണ് നേടിയത്.
രോഹിത് ശർമ്മ, ജസ്പ്രീത് ബുംറ, യശസ്വി ജയ്‌സ്വാൾ, ശുഭ്മാൻ ഗിൽ, വിരാട് കോലി, കെ.എൽ രാഹുൽ, സർഫറാസ് ഖാൻ, ഋഷഭ് പന്ത്, ധ്രുവ് ജുറേൽ, രവിചന്ദ്രൻ. അശ്വിൻ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, മൊഹമ്മദ് സിറാജ്, ആകാശ് ദീപ്. ട്രാവലിംഗ് റിസർവ്: ഹർഷിത് റാണ, നിതീഷ് കുമാർ റെഡ്ഡി, മായങ്ക് യാദവ്, പ്രസിദ്ധ് കൃഷ്ണ എന്നിവരടുന്നതാണ് ഇന്ത്യൻ ടീം.
TAGS: SPORTS | CRICKET
SUMMARY: BCCI announces test cricket Indian team Against Bangladesh
മലപ്പുറം: കൊണ്ടോട്ടിയിലെ കിഴിശേരിയില്‍ കാറ്ററിംഗ് ഗോഡൗണിന് തീപിടിച്ചു. മുടത്തിൻകുണ്ട് പിഎൻ കാറ്ററിംഗ് സെന്ററിലാണ് തീപിടിത്തമുണ്ടായത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം.…
ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം വനിതാവിഭാഗത്തിന്റെ നേതൃത്വത്തിൽ ക്രിസ്മസ് പുതുവത്സരാഘോഷം സംഘടിപ്പിച്ചു. ഇന്ദിരനഗർ കൈരളി നികേതൻ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ആഘോഷങ്ങൾ…
തൃശൂർ: മംഗലം ഡാമില്‍ ആലിങ്കല്‍ വെള്ളച്ചാട്ടം കാണാൻ എത്തിയ 17 കാരൻ മുങ്ങി മരിച്ചു. തൃശൂർ കാളത്തോട് ചക്കാലത്തറ അക്മല്‍(17)…
ബെംഗളൂരു: ബാബുസാഹിബ് പാളയ സെന്റ് ജോസഫ് ഇടവക സിൽവർ ജൂബിലിയൊടനുബന്ധിച്ച് നടത്തിയ മ്പൂർണ്ണ ബൈബിൾ പകർത്തിയെഴുത്ത് ലോക റെക്കോർഡ് നേടി.…
തിരുവനന്തപുരം: നഗരസഭയിലെ കരുമം മേഖലയില്‍ നിന്നും 14 വയസ്സുകാരിയെ കാണാതായതായി പരാതി. കരുമം സ്വദേശിനിയായ ലക്ഷ്മിയെയാണ് കാണാതായത്. പെണ്‍കുട്ടിയെ കാണാതായതിനെ…
ഡല്‍ഹി: കരൂര്‍ ദുരന്തത്തില്‍ തമിഴക വെട്രി കഴകം അധ്യക്ഷന്‍ വിജയ് നാളെ ഡല്‍ഹി സിബിഐ ഓഫീസില്‍ ഹാജരാകും. രാവിലെ 11…