Categories: KERALATOP NEWS

എൻഡിഎ വിടണമെന്ന് ബിഡിജെഎസ്; പ്രമേയം പാസാക്കി

കോട്ടയം: മുന്നണിയില്‍ കടുത്ത അവഗണനയാണ് നേരിടുന്നതെന്നും എൻഡിഎ വിടണമെന്നും ബിഡിജെഎസില്‍ പ്രമേയം. കോട്ടയം ജില്ലാ ക്യാമ്പിലാണ് മുന്നണി വിടണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കിയത്. ഒമ്പത് വര്‍ഷമായി ബിജെപിയിലും എന്‍ഡിഎയിലും അവഗണനയാണ് നേരിടുന്നതെന്നാണ് ബിഡിജെഎസ് നേതാക്കള്‍ ഉയര്‍ത്തുന്ന പരാതി.

എന്‍ഡിഎയില്‍ തുടരേണ്ട ആവശ്യമില്ലെന്നും മറ്റു മുന്നണികളിലുള്ള സാധ്യത സംസ്ഥാന അധ്യക്ഷന്‍ പരിശോധിക്കണമെന്നുമാണ് ആവശ്യം. മറ്റു മുന്നണികളിലുള്ള സാധ്യത സംസ്ഥാന അധ്യക്ഷന്‍ പരിശോധിക്കണമെന്നാണ് പ്രമേയത്തില്‍ ആവശ്യപ്പെടുന്നത്.

നിയോജകമണ്ഡലം ഭാരവാഹികളും ജില്ലാ ഭാരവാഹികളും പങ്കെടുക്കുന്ന ജില്ലാ നേതൃക്യാമ്പ് കഴിഞ്ഞ ദിവസങ്ങളിലായി കോട്ടയത്ത് നടന്നു വരികയായിരുന്നു. ഈ ക്യാമ്പിലാണ് മുന്നണി വിടണമെന്ന ആവശ്യം ഉയര്‍ന്നത്. ബിഡിജെഎസ് യുഡിഎഫിനൊപ്പം ചേരുമെന്ന തരത്തില്‍ നേരത്തെ അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു.

TAGS : LATEST NEWS
SUMMARY : BDJS wants to leave NDA; Resolution passed

Savre Digital

Recent Posts

കണ്ണില്ലാത്ത ക്രൂരത; കൊച്ചിയില്‍ നായക്കുട്ടിയുടെ മുഖത്തേക്ക് രാസലായനി ഒഴിച്ചു, കാഴ്ച നഷ്ടപ്പെട്ടു

കൊച്ചി: പുത്തൻ കുരിശില്‍ മൂന്നു മാസം പ്രായമുള്ള നായക്കുട്ടിയുടെ മുഖത്ത് കെമിക്കല്‍ ലായനി ഒഴിച്ചതായി പരാതി. നായയുടെ കാഴ്ച നഷ്ടപ്പെട്ടു.…

18 minutes ago

ബിജെപി നേതാവ് സി. സദാനന്ദൻ രാജ്യസഭയിലേക്ക്

ന്യൂഡൽഹി: മലയാളിയായ സി.സദാനന്ദൻ ഉൾപ്പടെ നാല് പേരെ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്ത് കേന്ദ്രസർക്കാർ. മുംബൈ ഭീകരാക്രമണ കേസ് പ്രോസിക്യൂട്ടർ ഉജ്വൽ…

21 minutes ago

തമിഴ്‌നാട്ടില്‍ എണ്ണയുമായി വന്ന ചരക്ക് ട്രെയിനിന് തീപിടിച്ചു

ചെന്നൈ: തമിഴ്നാട്ടിൽ ഗുഡ്‌സ് ട്രെയിനിന് തീപിടിച്ചു. എണ്ണയുമായി വന്ന ഗുഡ്‌സ് ട്രെയിനിന് തിരുവള്ളൂർ റെയിൽവേ സ്റ്റേഷനു സമീപത്ത് വെച്ചാണ് തീപിടിച്ചത്. …

1 hour ago

ബെംഗളൂരു വിമാനത്താവളത്തിലൂടെ 2547 ചെഞ്ചെവിയൻ ആമകളെ കടത്താൻ ശ്രമം: യുവാവ് പിടിയിൽ

ബെംഗളൂരു: സിങ്കപ്പൂരിൽ നിന്നു ചെഞ്ചെവിയൻ ആമകളെ (റെഡ് ഇയേഡ് സ്ലൈഡർ ടർട്ടിൽ) കടത്താൻ ശ്രമിച്ച യുവാവ് ബെംഗളൂരു വിമാനത്താവളത്തിൽ അറസ്റ്റിൽ.…

1 hour ago

എംഎൽഎമാരെ കൂറുമാറ്റാൻ ബിജെപിയുടെ റെയ്ഡ് ഭീഷണിയെന്ന് ആരോപണം; ഏജന്റുമാർ സമീപിച്ചെന്ന വെളിപ്പെടുത്തലുമായി കോൺഗ്രസ് എംഎൽഎ

ബെംഗളൂരു: സംസ്ഥാനത്ത് അധികാരത്തിലെത്താൻ 55 കോൺഗ്രസ് എംഎൽഎമാരെ കൂറുമാറ്റാൻ ബിജെപി ശ്രമിക്കുന്നെന്ന ആരോപണവുമായി കോൺഗ്രസ് എംഎൽഎ. ബെളഗാവിയിലെ ഹുങ്കുണ്ട് മണ്ഡലത്തിലെ…

2 hours ago

പീഡനത്തിനിരയായ യുവതികളുടെയും സ്കൂൾ വിദ്യാർഥിനികളുടെയും മൃതദേഹം കുഴിച്ചു മൂടിയെന്ന വെളിപ്പെടുത്തൽ; കോടതിയിലെത്തി തെളിവ് നൽകി ശുചീകരണതൊഴിലാളി

ബെംഗളൂരു: ദക്ഷിണ കന്നഡയിൽ ലൈംഗികാതിക്രമത്തിനു ഇരയായ യുവതികളുടെ ഉൾപ്പെടെ നൂറോളം പേരുടെ മൃതദേഹങ്ങൾ രഹസ്യമായി കുഴിച്ചുമൂടിയിട്ടുണ്ടെന്ന വെളിപ്പെടുത്തൽ നടത്തിയ ശുചീകരണതൊഴിലാളി…

2 hours ago