ഇന്ത്യ-പാക് അതിർത്തിയായ അട്ടാരി-വാഗയിൽ ഇന്നു മുതൽ വീണ്ടും ബീറ്റിങ് റീട്രീറ്റ് ചടങ്ങുകൾ പുനരാരംഭിക്കും. എന്നാൽ, നിലവിലെ സാഹചര്യത്തിൽ ഇരു രാജ്യങ്ങളുടെയും സൈനികർ ഗേറ്റുകൾ തുറക്കുകയോ പരസ്പരം ഹസ്തദാനം ചെയ്യുകയോയില്ല.
പൊതുജനങ്ങൾക്ക് ചടങ്ങ് കാണാനായി പ്രവേശനം അനുവദിക്കും. ഇന്ത്യ-പാക് അതിർത്തിയിൽ നിലനിന്ന സംഘർഷങ്ങളെ തുടർന്നാണ് ബീറ്റിങ് റീട്രീറ്റ് ചടങ്ങുകൾ താൽക്കാലികമായി നിർത്തിവച്ചിരുന്നത്. ഇപ്പോൾ സ്ഥിതിഗതികൾ ശാന്തമായതിനെ തുടർന്നാണ് ചടങ്ങുകൾ പുനരാരംഭിക്കാൻ തീരുമാനിച്ചിരിക്കുന്നത്.
ഇന്ത്യാ പാകിസ്ഥാൻ അതിര്‍ത്തിയായ പഞ്ചാബിലെ അമൃത്സറില്‍ വാഗ-അട്ടാരിയില്‍ എല്ലാ ദിവസവും നടക്കുന്ന ചടങ്ങാണ് ബീറ്റിംഗ് റിട്രീറ്റ്. സൂര്യാസ്തമയത്തോടെ ഇരു രാജ്യങ്ങളുടെയും സൈനികര്‍ മാര്‍ച്ച് ചെയ്‌തെത്തി പതാക താഴ്ത്തുന്ന ചടങ്ങാണിത്. ലോകത്തിലെ ഏറ്റവും വര്‍ണാഭമായ സംഗീതവിരുന്നുകളില്‍ ഒന്നാണ് ബീറ്റിംഗ് റിട്രീറ്റ്.
<br>
TAGS: INDIA PAKISTAN CONFLICT,
SUMMARY: Beating retreat to resume at Wagah-Attari border today
ന്യൂഡല്‍ഹി: ഇന്ത്യന്‍ ആകാശത്ത് മത്സരത്തിന് വഴിയൊരുക്കി മൂന്ന് പുതിയ വിമാനക്കമ്പനികള്‍ കൂടി എത്തുന്നു. കൂടുതൽ ഓപ്പറേറ്റർമാർക്ക് അവസരം നൽകാനും യാത്ര…
ബെംഗളൂരു: കേരളത്തിലേക്ക് പുറപ്പെട്ട കർണാടക ആർടിസി ബസ് തമിഴ്നാട്ടില്‍ അപകടത്തില്‍പ്പെട്ട് ഡ്രൈവർ മരിച്ചു. 18 യാത്രക്കാർക്ക് പരുക്കേറ്റു. ചരക്ക് ലോറിക്ക്…
കണ്ണൂർ: കെഎപി നാലാം ബറ്റാലിയൻ കമണ്ടാന്റും കേരളാ ഫുട്‌ബോളിന്റെ സൂപ്പർ താരവുമായിരുന്ന എ ശ്രീനിവാസൻ (53) അന്തരിച്ചു. വൃക്ക സംബന്ധമായ…
ബെംഗളൂരു: ബെല്ലാരി തെക്കലക്കോട്ടയ്ക്ക് സമീപം കാർ മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. സിരുഗപ്പ സ്വദേശികളായ പ്രസാദ് റാവു (75),…
ബെംഗളൂരു: ബെംഗളൂരു നമ്മ മെട്രോ റെയില്‍ ശൃംഖല 2027 ഡിസംബറോടെ 175 കിലോമീറ്ററായി വികസിപ്പിക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ…
തിരുവനന്തപുരം: കേരളത്തിലെ ജനങ്ങള്‍ക്ക് നേറ്റിവിറ്റി കാര്‍ഡ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവില്‍ വില്ലേജ് ഓഫീസർ നല്‍കിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിനു…