▪️ കേരളീയ സംസ്‌കൃതിക് സംഘിന്റെ നേതൃത്വത്തില്‍ സമാഹരിച്ച നോര്‍ക്ക കാര്‍ഡുകള്‍ക്കുള്ള പൂരിപ്പിച്ച അപേക്ഷകളുമായി സെക്രട്ടറി ഷൈജു പ്രഭാകര്‍, എക്സിക്യൂട്ടിവ് മെമ്പര്‍ അശോക് കുമാര്‍ എന്നിവര്‍ മറ്റു അംഗങ്ങള്‍ക്കൊപ്പം
ബെംഗളൂരു: നോര്‍ക്ക റൂട്ട്‌സ് പദ്ധതിപ്രചാരണ മാസാ ചരണത്തിന്റെ ഭാഗമായി വടക്കന്‍ കര്‍ണാടകയിലെ ബെളഗാവിയിലെ മലയാളി സംഘടനയായ കേരളീയ സംസ്‌കൃതിക് സംഘ് സമാഹാരിച്ച ആദ്യ ഘട്ട നോര്‍ക്ക ഇന്‍ഷുറന്‍സ് / തിരിച്ചറിയല്‍ കാര്‍ഡിനുള അപേക്ഷകള്‍ ഓണ്‍ലൈനിലൂടെ സമര്‍പ്പിച്ചു.
കേരള സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് മുഖേന നടപ്പിലാക്കുന്ന നോര്‍ക്ക ഇന്‍ഷുറന്‍സ് / തിരിച്ചറിയല്‍ കാര്‍ഡിനുളള അപേക്ഷകള്‍ സമര്‍പ്പിക്കുന്ന ബെളഗാവി ജില്ലയിലെ ആദ്യ മലയാളി സംഘടനയാണ് കേരളീയ സംസ്‌കൃതിക് സംഘ്. 200 ഓളം കുടുംബങ്ങള്‍ അംഗങ്ങളായിട്ടുള്ള സംഘടന 2022 മുതല്‍ ജീവ കാരുണ്യ കലാ- സാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിച്ചു വരുന്നു.
18 മുതല്‍ 70 വയസ്സുവരെയുള്ള പ്രവാസി മലയാളികള്‍ക്ക് 408 രൂപയുടെ ഒറ്റ തവണ പ്രീമിയത്തിലൂടെ മൂന്നു വര്‍ഷത്തേക്ക് അഞ്ചു ലക്ഷം രൂപ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും ഭാഗികമായ അംഗവൈകല്യത്തിന് രണ്ട് ലക്ഷം രൂപ വരെയുമാണ് പരിരക്ഷ ലഭിക്കുന്നത്. കൂടാതെ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ രണ്ടു വര്‍ഷത്തില്‍ കൂടുല്‍ ജോലി ചെയ്യുകയാ താമസിക്കുകയോ ചെയ്യുന്ന 18 നും 60 നും ഇടയില്‍ പ്രായമുള്ള കേരളീയര്‍ക്ക് നോര്‍ക്ക പ്രവാസി രക്ഷ ഇന്‍ഷുറസ് പോളിസിക്ക് അപേക്ഷിക്കാം. 661 രൂപയുടെ ഒറ്റതവണ പ്രീമിയത്തിലുടെ 13 ഗുരുതര രോഗങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വരെയും അപകട മരണത്തിന് മൂന്നു ലക്ഷം രൂപയും അപകടം മൂലമുള്ള സ്ഥിരമോ ഭാഗികമോ ആയ അംഗ വൈകല്യങ്ങള്‍ക്ക് പരമാവധി ഒരു ലക്ഷം രൂപ വരെയും ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നതാണ്.
നോര്‍ക്ക തിരിച്ചറിയല്‍ കാര്‍ഡുളളവര്‍ക്ക് എളുപ്പത്തില്‍ പ്രവാസി ക്ഷേമനിധിയില്‍ അംഗതമെടുക്കാവുന്നതാണ്. കേരളത്തിനു പുറത്തു താമസിക്കുന്നവര്‍ പ്രവാസി ക്ഷേമനിധി അംഗത്തിനുള്ള അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട റെസിഡന്റ് സര്‍ട്ടിഫിക്കറ്റിനു പകരമായി നോര്‍ക്ക റൂട്ട്‌സ് നല്‍കുന്ന എന്‍ ആര്‍ കെ ഇന്‍ഷുറന്‍സ് കാര്‍ഡിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സമര്‍പ്പിച്ചാല്‍ മതിയാകും.
പ്രവാസി മലയാളികള്‍ക്ക് നേരിട്ടോ,www.norkaroots.kerala.gov.in, എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനിലൂടെയോ, മലയാളി സംഘടനകള്‍ മുഖാന്തരമോ ക്ഷേമ പദ്ധതികളില്‍ ചേരാവുന്നതാണ് കൂടുതല്‍ വിവരങ്ങള്‍ക്ക് 080-25585090 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
SUMMARY: Belagavi Keraleeya Sanskritik Sangh submits applications for Norka card
തിരുവനന്തപുരം: സംസ്ഥാനത്ത് നിപാ സമ്പർക്കപ്പട്ടികയിലുള്ളവരുടെ എണ്ണം 675 ആയി. പാലക്കാട് നിപാ റിപ്പോർട്ട് ചെയ്ത രണ്ടാമത്തെ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളവരാണ്…
സ്പെയിനില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. പുല്ലാട് കുറുങ്ങഴ ഒടിക്കണ്ടത്തില്‍ മാത്യു തോമസ്-അന്നമ്മ ദമ്പതികളുടെ മകനായ മെര്‍വിന്‍ തോമസ് മാത്യുവാണ്…
പത്തനംതിട്ട: മതിയായ സുരക്ഷാ സംവിധാനമില്ലാത്തതിനാല്‍ കായലിലെ ഉല്ലാസയാത്രയ്ക്ക് ഉപയോഗിച്ച ഹൗസ്ബോട്ടില്‍ നിന്നു താഴെവീണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ മരിച്ച കേസില്‍ ബോട്ടുടമ…
ഷാർജ: ഭർതൃപീഡനത്തെത്തുടർന്ന് ഒന്നര വയസ്സുകാരിയായ മകളെ കൊലപ്പെടുത്തി കൊല്ലം സ്വദേശിനി വിപഞ്ചിക ജീവനൊടുക്കിയ സംഭവത്തിൽ കുഞ്ഞിന്റെ സംസ്കാരം നടത്തുന്നത് മാറ്റിവച്ചു.…
ബെംഗളൂരു: നഗരത്തിൽ പുതുക്കിയ ഓട്ടോ നിരക്ക് നിശ്ചയിച്ചത് അശാസ്ത്രീയമെന്ന വിമർശനവുമായി ഓട്ടോ ഡ്രൈവർമാരുടെ സംഘടന. ഓഗസ്റ്റ് 1 മുതൽ അടിസ്ഥാന…
ബെംഗളൂരു: കർഷക പ്രതിഷേധങ്ങൾ ശക്തമായതോടെ ദേവനഹള്ളിയിൽ എയ്റോസ്പേസ് പാർക്ക് നിർമിക്കുന്നതിനായി 1777 ഏക്കർ ഭൂമി ഏറ്റെടുക്കാനുള്ള നടപടികളിൽ നിന്നു പിന്മാറുന്നതായി…