ബെളഗാവി കേരളീയ സംസ്‌കൃതിക് സംഘ് നോര്‍ക്ക കാര്‍ഡിനുള്ള അപേക്ഷകള്‍ സമര്‍പ്പിച്ചു

ബെംഗളൂരു: നോര്‍ക്ക റൂട്ട്‌സ് പദ്ധതിപ്രചാരണ മാസാ ചരണത്തിന്റെ ഭാഗമായി വടക്കന്‍ കര്‍ണാടകയിലെ ബെളഗാവിയിലെ മലയാളി സംഘടനയായ കേരളീയ സംസ്‌കൃതിക് സംഘ് സമാഹാരിച്ച ആദ്യ ഘട്ട നോര്‍ക്ക ഇന്‍ഷുറന്‍സ് / തിരിച്ചറിയല്‍ കാര്‍ഡിനുള അപേക്ഷകള്‍ ഓണ്‍ലൈനിലൂടെ സമര്‍പ്പിച്ചു.

കേരള സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് മുഖേന നടപ്പിലാക്കുന്ന നോര്‍ക്ക ഇന്‍ഷുറന്‍സ് / തിരിച്ചറിയല്‍ കാര്‍ഡിനുളള അപേക്ഷകള്‍ സമര്‍പ്പിക്കുന്ന ബെളഗാവി ജില്ലയിലെ ആദ്യ മലയാളി സംഘടനയാണ് കേരളീയ സംസ്‌കൃതിക് സംഘ്. 200 ഓളം കുടുംബങ്ങള്‍ അംഗങ്ങളായിട്ടുള്ള സംഘടന 2022 മുതല്‍ ജീവ കാരുണ്യ കലാ- സാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിച്ചു വരുന്നു.

18 മുതല്‍ 70 വയസ്സുവരെയുള്ള പ്രവാസി മലയാളികള്‍ക്ക് 408 രൂപയുടെ ഒറ്റ തവണ പ്രീമിയത്തിലൂടെ മൂന്നു വര്‍ഷത്തേക്ക് അഞ്ചു ലക്ഷം രൂപ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും ഭാഗികമായ അംഗവൈകല്യത്തിന് രണ്ട് ലക്ഷം രൂപ വരെയുമാണ് പരിരക്ഷ ലഭിക്കുന്നത്. കൂടാതെ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ രണ്ടു വര്‍ഷത്തില്‍ കൂടുല്‍ ജോലി ചെയ്യുകയാ താമസിക്കുകയോ ചെയ്യുന്ന 18 നും 60 നും ഇടയില്‍ പ്രായമുള്ള കേരളീയര്‍ക്ക് നോര്‍ക്ക പ്രവാസി രക്ഷ ഇന്‍ഷുറസ് പോളിസിക്ക് അപേക്ഷിക്കാം. 661 രൂപയുടെ ഒറ്റതവണ പ്രീമിയത്തിലുടെ 13 ഗുരുതര രോഗങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വരെയും അപകട മരണത്തിന് മൂന്നു ലക്ഷം രൂപയും അപകടം മൂലമുള്ള സ്ഥിരമോ ഭാഗികമോ ആയ അംഗ വൈകല്യങ്ങള്‍ക്ക് പരമാവധി ഒരു ലക്ഷം രൂപ വരെയും ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നതാണ്.

നോര്‍ക്ക തിരിച്ചറിയല്‍ കാര്‍ഡുളളവര്‍ക്ക് എളുപ്പത്തില്‍ പ്രവാസി ക്ഷേമനിധിയില്‍ അംഗതമെടുക്കാവുന്നതാണ്. കേരളത്തിനു പുറത്തു താമസിക്കുന്നവര്‍ പ്രവാസി ക്ഷേമനിധി അംഗത്തിനുള്ള അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട റെസിഡന്റ് സര്‍ട്ടിഫിക്കറ്റിനു പകരമായി നോര്‍ക്ക റൂട്ട്‌സ് നല്‍കുന്ന എന്‍ ആര്‍ കെ ഇന്‍ഷുറന്‍സ് കാര്‍ഡിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സമര്‍പ്പിച്ചാല്‍ മതിയാകും.

പ്രവാസി മലയാളികള്‍ക്ക് നേരിട്ടോ,www.norkaroots.kerala.gov.in, എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനിലൂടെയോ, മലയാളി സംഘടനകള്‍ മുഖാന്തരമോ ക്ഷേമ പദ്ധതികളില്‍ ചേരാവുന്നതാണ് കൂടുതല്‍ വിവരങ്ങള്‍ക്ക് 080-25585090 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
SUMMARY: Belagavi Keraleeya Sanskritik Sangh submits applications for Norka card

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

നേപ്പാളിലുണ്ടായ മിന്നല്‍ പ്രളയം; മരിച്ചവരുടെ എണ്ണം 1,420 ആയി

കാഠ്മണ്ഡു: നേപ്പാളിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 1,420 ആയി. കാണാതായ...

മലപ്പുറം മോര്‍ഫിങ് കേസ്: ജാമ്യത്തിലിറങ്ങിയ പ്രതി ലോഡ്ജില്‍ ജീവനൊടുക്കാൻ ശ്രമിച്ചു

മലപ്പുറം: മലപ്പുറം മോർഫിങ് കേസിലെ പ്രതിയായ യുവാവ് ജീവനൊടുക്കാൻ ശ്രമിച്ചു. തിരുവനന്തപുരം...

‘സഹായ 3.0’; ഇനി ശബ്ദസന്ദേശത്തിലൂടെയും പരാതികൾ നൽകാം

ബെംഗളൂരു: നഗരത്തിലെ പൊതുസേവനങ്ങളുമായി ബന്ധപ്പെട്ട പരാതികൾ കൂടുതൽ എളുപ്പത്തിലും വേഗത്തിലും നൽകുന്നതിനായി...

കോംഗോയില്‍ സ്‌കൂളില്‍ തീപിടിത്തം; വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ 29 പേര്‍ക്ക് ദാരുണാന്ത്യം

ബുക്കാവ്: കിഴക്കൻ ഡെമക്രറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ (ഡിആർസി) ബുക്കാവുവിലെ രണ്ട്...

എ​ച്ച്-​വ​ൺ ബി ​വി​സ; ഗ്രേ​സ് പി​രീ​ഡ് അ​വ​സാ​നി​പ്പി​ക്കാ​ൻ ട്രം​പ് ഭ​ര​ണ​കൂ​ടം, ഇ​ന്ത്യ​ൻ ഐ​ടി പ്ര​ഫ​ഷ​ണ​ലു​ക​ൾ​ക്ക് തി​രി​ച്ച​ടി

വാഷിങ്ടൺ : അമേരിക്കയിലെ എച്ച്-1ബി വിസ ചട്ടങ്ങൾ കൂടുതൽ കർശനമാക്കാനൊരുങ്ങി ട്രംപ് ഭരണകൂടം....

നേപ്പാളിലുണ്ടായ മിന്നല്‍ പ്രളയം; മരിച്ചവരുടെ എണ്ണം 1,420 ആയി

കാഠ്മണ്ഡു: നേപ്പാളിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 1,420 ആയി. കാണാതായ...

മലപ്പുറം മോര്‍ഫിങ് കേസ്: ജാമ്യത്തിലിറങ്ങിയ പ്രതി ലോഡ്ജില്‍ ജീവനൊടുക്കാൻ ശ്രമിച്ചു

മലപ്പുറം: മലപ്പുറം മോർഫിങ് കേസിലെ പ്രതിയായ യുവാവ് ജീവനൊടുക്കാൻ ശ്രമിച്ചു. തിരുവനന്തപുരം...

‘സഹായ 3.0’; ഇനി ശബ്ദസന്ദേശത്തിലൂടെയും പരാതികൾ നൽകാം

ബെംഗളൂരു: നഗരത്തിലെ പൊതുസേവനങ്ങളുമായി ബന്ധപ്പെട്ട പരാതികൾ കൂടുതൽ എളുപ്പത്തിലും വേഗത്തിലും നൽകുന്നതിനായി...

കോംഗോയില്‍ സ്‌കൂളില്‍ തീപിടിത്തം; വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ 29 പേര്‍ക്ക് ദാരുണാന്ത്യം

ബുക്കാവ്: കിഴക്കൻ ഡെമക്രറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ (ഡിആർസി) ബുക്കാവുവിലെ രണ്ട്...

വെറും 27 മാസം! തമിഴക വെട്രി കഴകത്തിന് സംസ്ഥാന പാർട്ടി പദവി നൽകി തിരഞ്ഞെടുപ്പ് കമ്മിഷൻ; ഇത് ചരിത്രനേട്ടമെന്ന് വിജയ്

ചെന്നൈ: തമിഴക വെട്രി കഴകം (ടിവികെ) പാർട്ടിക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ...

തമിഴ്‌നാട്ടില്‍ നിര്‍മാണത്തിലിരുന്ന ചര്‍ച്ച് തകര്‍ന്ന് രണ്ട് മരണം; 12 പേരെ രക്ഷപ്പെടുത്തി

വെല്ലൂർ: തമിഴ്നാട്ടിലെ വെല്ലൂർ ജില്ലയിൽ നിർമാണത്തിലിരുന്ന ചര്‍ച്ച് തകർന്നുവീണ് രണ്ടുപേർ മരിച്ചു....

ബെംഗളൂരുവിലെ മലിനജല ശുദ്ധീകരണം: 2029ഓടെ മുഴുവൻ മലിനജലവും ശുദ്ധീകരിക്കാൻ ലക്ഷ്യം

ബെംഗളൂരു: നഗരത്തിൽ പ്രതിദിനം ഉൽപാദിപ്പിക്കുന്ന മലിനജലം മുഴുവൻ ശുദ്ധീകരിക്കുന്നതിനായി കർണാടക സർക്കാർ...

Related Articles

Popular Categories