ബെംഗളൂരു: ഓൺലൈൻ ആപ്പിൽ ബുക്ക് ചെയ്ത സവാരി റദ്ദാക്കിയതിന് യുവതിയെ മർദിച്ച് ഓട്ടോ ഡ്രൈവർ. ഒലയുടെ ഓട്ടോറിക്ഷാ ഡ്രൈവറുടെ അതിക്രമമാണ് യുവതി പുറത്തുവിട്ടത്. റൈഡ് കാൻസൽ ചെയ്തെന്ന് പറഞ്ഞ് യുവതിയെ കൈയേറ്റം ചെയ്ത ഡ്രൈവർ ഇവരെ അസഭ്യം പറയുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ പകർത്തിയ ഹിന്ദി സംസാരിക്കുന്ന യുവതിയുടെ ഫോൺ തട്ടിപ്പറിക്കാനും ഇയാൾ ശ്രമിച്ചു.
അബദ്ധത്തിന്റെ പേരിൽ നിങ്ങൾക്കെങ്ങനെ റൈഡ് റദ്ദാക്കാൻ പറ്റും. പത്ത് മിനിട്ടിലേറെ കാത്തിരുന്നിട്ടും റൈഡ് കാൻസൽ ചെയ്തില്ലേ എന്നും ഇയാൾ ആക്രോശിക്കുന്നത് വീഡിയോയിൽ കാണാം. യുവതി പരാതി നൽകുമെന്ന് പറയുമ്പോൾ, ഒരുമിച്ച് പൊലീസ് സ്റ്റേഷനിൽ പോകാമെന്നും, തന്നെ പേടിപ്പിക്കാൻ നോക്കേണ്ടെന്നും ഡ്രൈവർ പറഞ്ഞു. യുവതിയെ അശ്ലീല പദങ്ങളുപയോഗിച്ച് അധിക്ഷേപിക്കുകയും ചെയ്തു.
പീക്ക് ടൈമിൽ താനും സുഹൃത്തും ഓരോ ഓട്ടോവീതം ബുക്ക് ചെയ്തു. ഇതിൽ ഞാൻ ബുക്ക് ചെയ്ത ഓട്ടോ ആദ്യമെത്തിയപ്പോൾ അവളുടെ ഓർഡർ കാൻസൽ ചെയ്തു. എന്നാൽ ഡ്രൈവർ തങ്ങളെ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നുവെന്ന് യുവതി സോഷ്യൽ മീഡിയ പോസ്റ്റിൽ വ്യക്തമാക്കി. പോസ്റ്റ് ശ്രദ്ധയിൽപ്പെട്ട ബെംഗളൂരു പോലീസ് യുവതിയെ ബന്ധപ്പെട്ടതായും നടപടിയെടുക്കുമെന്നും അറിയിച്ചു.
TAGS: BENGALURU | ASSAULT
SUMMARY: Bengaluru auto driver slaps women over cancelling ride
ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ ധർമസ്ഥലയില്‍ പത്തുവർഷം മുമ്പ് നിരവധി സ്ത്രീകളെ കൊന്നു കുഴിച്ചിട്ടെന്ന് വെളിപ്പെടുത്തിയ സാക്ഷിയുമായി പ്രത്യേക അന്വേഷക…
കൊച്ചി: രജിസ്ട്രേഡ് തപാൽ സേവനം നിർത്തലാക്കുന്നതായി പ്രഖ്യാപിച്ച് കേന്ദ്ര തപാൽ വകുപ്പ്. 2025 സെപ്റ്റംബർ 1 മുതൽ ഈ തീരുമാനം…
ബെംഗളൂരു: കുട്ടനാട്ടിലെ കര്‍ഷകത്തൊഴിലാളികളെ സംഘടിപ്പിക്കുകയും അവരില്‍ അവകാശബോധം ഉണര്‍ത്തി ത്യാഗോജ്ജ്വലസമരങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്ത വി എസിന്റെ അനുഭവ സമ്പത്ത്…
ബെംഗളൂരു: ജീവകാരുണ്യസംഘടനയായ നന്മ അസോസിയേഷൻ ഫോർ കെയറിങിന്റെ പുതിയ ഭാരവാഹികളായി ശ്രീധരൻനായർ (പ്രസിഡന്റ്), എസ്. ബിജു (വൈസ് പ്രസിഡന്റ്), സി.വി.…
ബെംഗളൂരു: സ്വാതന്ത്ര്യദിന അവധിയോട് അനുബന്ധിച്ചുള്ള യാത്രത്തിരക്ക് പരിഗണിച്ചു ഹുബ്ബള്ളി-ബെംഗളൂരു, ബെംഗളൂരു-വിജയപുര റൂട്ടിൽ സ്പെഷ്യല്‍ ട്രെയിന്‍ അനുവദിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ.…
കോഴിക്കോട്: യെമനില്‍ തടവില്‍ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കാൻ ധാരണയായെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ ഓഫീസ്. വധശിക്ഷ…