കൊച്ചി: പീഡനക്കേസില്‍ മുകേഷിനും ഇടവേള ബാബുവിനും മുന്‍കൂര്‍ ജാമ്യം. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം നല്‍കിയത്. കഴിഞ്ഞ ദിവസം പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തേടിയുള്ള ഹർജികളില്‍ എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതി വിശദമായ വാദം കേട്ടിരുന്നു.
കഴിഞ്ഞ രണ്ടു ദിവസം അടച്ചിട്ട കോടതിയില്‍ നടന്ന വിശദ വാദത്തിന് ഒടുവിലാണ് ഹര്‍ജിയില്‍ ഇന്ന് വിധി പറഞ്ഞത്. ലൈംഗിക പീഡന കേസുകളില്‍ മുകേഷ് അടക്കമുള്ള ചലച്ചിത്ര താരങ്ങളുടെ അറസ്റ്റ് കോടതി തീരുമാനം വന്ന ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നാണ് എഐജി ജി പൂങ്കുഴലി പറഞ്ഞത്.
അതേസമയം, സിനിമ നയരൂപീകരണ സമിതിയില്‍ നിന്ന് നടൻ മുകേഷിനെ നീക്കി. സിപിഎമ്മിന്റെ നിർദേശപ്രകാരമാണ് മുകേഷിനെ മാറ്റിയത്. ബി ഉണ്ണികൃഷ്ണനടക്കം ബാക്കിയുള്ള ഒമ്പത് പേരും സമിതിയില്‍ തുടരും. സിനിമാ കോണ്‍ക്ലേവിനു മുന്നോടിയായാണ് ഷാജി എന്‍ കരുണ്‍ ചെയര്‍മാനായി നയരൂപീകരണ സമിതി സര്‍ക്കാര്‍ രൂപീകരിച്ചത്. നേരത്തെ ബി ഉണ്ണികൃഷ്ണനെ സമിതിയില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ആഷിഖ് അബുവും വിനയനും രംഗത്തെത്തിയിരുന്നു.
TAGS : SEXUAL HARASSMENT | MLA MUKESH | EDAVELA BABU
SUMMARY : Sexual harassment complaint; Anticipatory Bail for Mukesh and Evala Babu
ചെന്നൈ: തമിഴ്‌നാട്ടിലെ വിരുദുനഗറില്‍ പടക്ക നിര്‍മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ 18 പേര്‍ക്ക് ദാരുണാന്ത്യം. നിരവധി തൊഴിലാളികള്‍ക്ക് പരുക്കേറ്റു. ഇന്ന് ഉച്ച കഴിഞ്ഞാണ്…
ബെംഗളൂരു: ആലപ്പുഴ തകഴി ചന്ദ്രത്തിൽ വീട്ടില്‍ ഭാരതിയമ്മ (മണി) ബെംഗളൂരുവില്‍ അന്തരിച്ചു. മർഗൊണ്ടനഹള്ളി ആശ്രമം റോഡ് നിസർഗ ലേഔട്ടില്‍ 'സിന്ദൂര'ത്തിലായിരുന്നു…
ഇടുക്കി: ഇരട്ടയാറില്‍ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെത്തുടർന്ന് യുവാവ് കൊല്ലപ്പെട്ടു. ഇരട്ടയാർ വയലുങ്കല്‍ രാഹുല്‍ സണ്ണി (30) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്ത്…
കോഴിക്കോട്: വടകര ആയിഞ്ചേരി സ്വദേശിയായ വിഷ്ണു എന്ന യുവാവിന്റെ തിരോധാനത്തിന് പിന്നിലും ലോണ്‍ ആപ്പ് മാഫിയയുടെ പങ്കുണ്ടെന്ന് ആരോപണം. ലോണ്‍…
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സര്‍വ്വകാല റെക്കോര്‍ഡിലെത്തി. ഇന്നലെ മാത്രം 117.15 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.…
കണ്ണൂർ: ടി പുരുഷോത്തമനെ സിപിഎം പുറത്താക്കി. പയ്യന്നൂർ എകെജി ഭവൻ ബ്രാഞ്ച് അംഗമാണ്. വി കുഞ്ഞികൃഷ്ണൻ അനുകൂലിയാണ് പുരുഷോത്തമൻ. വോട്ടെടുപ്പിന്…