ബെംഗളൂരു: നഗരത്തിലെ ഓട്ടോ നിരക്ക് ഓഗസ്റ്റ് 1 മുതൽ വർധിക്കും. അടിസ്ഥാന നിരക്ക് 2 കിലോമീറ്ററിനു 30 രൂപയിൽ നിന്നു 36 രൂപയായി ഉയരും. തുടർന്നുള്ള ഓരോ കിലോമീറ്ററിനും 15 രൂപയെന്നത് 18 രൂപയാകും. ഇതുസംബന്ധിച്ച് ജില്ലാ ഗതാഗത അതോറിറ്റി ഉത്തരവിറക്കി.
രാത്രി 10 മുതൽ പുലർച്ചെ 5 വരെ ഒന്നര മടങ്ങ് തുക ഈടാക്കാം. ഒക്ടോബർ 31നു മുന്നോടിയായി ഡ്രൈവർമാർ പുതിയ നിരക്കിനനുസരിച്ച് മീറ്ററുകൾ പരിഷ്കരിക്കണമെന്ന് അധികൃതർ നിർദേശം നൽകി.
ജീവിത ചെലവുകൾ വർധിക്കുന്നതിനാൽ നിരക്ക് വർധിപ്പിക്കണമെന്ന ആവശ്യവുമായി ഓട്ടോ ഡ്രൈവർമാരുടെ സംഘടന രംഗത്തെത്തുകയായിരുന്നു. തുടർന്ന് ഇക്കാര്യം പരിശോധിച്ച ഡപ്യൂട്ടി കമ്മിഷണറുടെ നേതൃത്വത്തിലുള്ള സമിതിയാണ് നിരക്ക് വർധിപ്പിക്കാൻ ശുപാർശ ചെയ്തത്.
2021 നവംബറിലാണ് ഓട്ടോ നിരക്ക് അവസാനമായി വർധിപ്പിച്ചത്. നേരത്തേ നഗരത്തിൽ മെട്രോ, ബസ് നിരക്കുകളും വർധിപ്പിച്ചിരുന്നു.
SUMMARY: Bengaluru auto fares to increase from August 1
ബെംഗളൂരു: കർണാടകയിലെ ബിലികെരെ തുറമുഖംവഴിനടന്ന ഇരുമ്പയിര് കടത്ത് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കർണാടകയിലെ ബെംഗളൂരു, വിജയ നഗര…
കോഴിക്കോട്: താമരശ്ശേരിയിലെ നാലാം ക്ലാസുകാരിയുടെ മരണം അമീബിക് മസ്തിഷ്ക ജ്വരം മൂലമല്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഇന്‍ഫ്‌ളുവന്‍സ എ അണുബാധ മൂലമുള്ള…
ഏദൻ: ഇസ്രയേല്‍ ആക്രമണത്തില്‍ യെമനിലെ ഹൂതി സൈനികമേധാവി മുഹമ്മദ് അല്‍ ഗമാരി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. തങ്ങളുടെ നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രയേൽ…
ബെംഗളൂരു: കല വെല്‍ഫെയര്‍ അസോസിയേഷന്‍ 2026 ജനുവരി 17,18 തീയതികളില്‍ ബെംഗളൂരുവില്‍ സംഘടിപ്പിക്കുന്ന കല ഫെസ്റ്റ് 2026-ന്റെ ബ്രോഷര്‍ പ്രകാശനം…
ബെംഗളൂരു: ഈ വർഷത്തെ തുലാമാസ വാവ് ബലിയോടനുബന്ധിച്ചുള്ള ബലിതർപ്പണ ചടങ്ങുകൾ ഒക്ടോബർ 21ന് ചൊവ്വാഴ്ച രാവിലെ 6 മുതൽ ശ്രീനാരായണ…
ബെംഗളൂരു: സുവര്‍ണ കര്‍ണാടക കേരളസമാജം കോറമംഗല സോണ്‍ ഓണാഘോഷം സുവര്‍ണോദയം 2025 സെന്‍തോമസ് പാരിഷ് ഹാളില്‍ നടന്നു. ബെംഗളൂരു സൗത്ത്…