വനിത ഐപിഎല്ലില്‍ തുടര്‍ച്ചായി രണ്ടാമത്തെ വിജയവുമായി ബെംഗളൂരു റോയല്‍ ചലഞ്ചേഴ്സ്. ഡൽഹി ക്യാപിറ്റൽസിനെ എട്ട് വിക്കറ്റിനാണ് ആര്‍സിബി തോല്‍പ്പിച്ചത്. 47 പന്തില്‍ 81 റൺസുമായി തകര്‍ത്തടിച്ച ക്യാപ്റ്റൻ സ്മൃതി മന്ദാനയാണ് ക്യാപിറ്റല്‍സിനെ തകര്‍ത്തു കളഞ്ഞത്. 22 പന്ത് ബാക്കി നില്‍ക്കേ മിന്നുന്ന വിജയമാണ് ആര്‍സിബി സ്വന്തമാക്കിയത്.
ആദ്യം ബാറ്റ് ചെയ്ത ക്യാപിറ്റൽസ് 19.3 ഓവറില്‍ 141 റണ്‍സാണ് അടിച്ചത്. 22 പന്തില്‍ 34 റണ്‍സെടുത്ത ജമീമ റോഡ്രിഗസ് ആണ് ഡല്‍ഹി നിരയില്‍ തിളങ്ങിയത്. നേരിട്ട ആദ്യ പന്തിൽ ഷഫാലി വെര്‍മ പുറത്തായതോടെ മോശം തുടക്കമായിരുന്ന ഡൽഹിയുടേത്. നാലോവറില്‍ 23 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റെടുത്ത രേണുക സിംഗ് ആണ് ക്യാപിറ്റല്‍സിനെ തകര്‍ത്തത്. ജോര്‍ജിയ വറ്ഹാമും മൂന്ന് വിക്കറ്റുകൾ സ്വന്തമാക്കി.
അനായാസം റണ്ണടിച്ചാണ് ബെംഗളൂരുവിന്റെ ജയം. ഓപ്പണർമാരായ ക്യാപ്‌റ്റൻ സ്‌മൃതി മന്ദാനയും ഡാനി വ്യാറ്റ് ഹോഡ്‌ജും 10 ഓവറിൽ 102 റണ്ണടിച്ചുകൂട്ടി. സ്‌മൃതി 27 പന്തിൽ അർധസെഞ്ചുറി നേടി. ഹോഡ്‌ജ് 42 റണ്ണെടുത്തു. സ്‌മൃതി 47 പന്തിൽ 81 റൺ നേടി. അതിൽ 10 ഫോറും മൂന്ന് സിക്‌സറുമുണ്ട്. ഓപ്പണിങ് കൂട്ടുകെട്ട് 107 റണ്ണടിച്ചു. എല്ലിസെ പെറിയും (7) റിച്ചാഘോഷും (11) വിജയത്തിലെത്തിച്ചു.
TAGS: SPORTS
SUMMARY: RCB Beats DC in wpl yet again
ബ്രാസാവിൽ: കിഴക്കന്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ കൊമാന്‍ഡയില്‍ ക്രിസ്ത്യൻ പള്ളിയ്ക്ക് നേരേ ഉണ്ടായ ഭീകരാക്രമണത്തില്‍ 38 പേര്‍ മരിച്ചതായി…
ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ ധർമസ്ഥലയിൽ നൂറോളം യുവതികളെ രഹസ്യമായി കുഴിച്ചു മൂടിയെന്ന ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തൽ അന്വേഷിക്കുന്ന പ്രത്യേക…
ബെംഗളൂരു: രാമേശ്വരം കഫേയിലെ തനതു ദക്ഷിണേന്ത്യൻ രുചി നുണയാനെത്തിയ ജനപ്രിയ ടെലിവിഷൻ പരമ്പര 'ഗെയിം ഓഫ് ത്രോൺസ്' താരം നിക്കൊളായ്…
പറവൂര്‍: പ്രതിപക്ഷ നേതാവ് വിഡി സതീശനെ വെല്ലുവിളിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. നിയമസഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫ്…
ബെംഗളൂരു: സംസ്ഥാനത്ത് കനത്ത മഴയ്ക്കു സാധ്യതയുള്ളതിനാൽ നാളെ 6 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഉത്തര…
മലപ്പുറം: മലപ്പുറം വേങ്ങര വെട്ട്‌തോട് കുളിക്കാന്‍ തോട്ടില്‍ ഇറങ്ങിയ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ചു. കണ്ണമംഗലം അച്ഛനമ്പലം സ്വദേശി പുള്ളാട്ട് അബ്ദുള്‍…