ബെംഗളൂരു: ബെംഗളൂരു – ബെളഗാവി വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ സർവീസ് ഏപ്രിലിൽ ആരംഭിച്ചേക്കും. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്, കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി എന്നിവരുമായി ഇത് സംബന്ധിച്ച് ചർച്ച നടത്തിയിട്ടുണ്ടെന്നും സർവീസ് ആരംഭിക്കാൻ തീരുമാനമായതായും ബെളഗാവി എംപി ജഗദീഷ് ഷെട്ടാർ പറഞ്ഞു.
ഏപ്രിൽ ആദ്യ വാരത്തോടെ നിലവിലുള്ള ധാർവാഡ് – ബെംഗളൂരു വന്ദേ ഭാരത് എക്‌സ്‌പ്രസ് ബെളഗാവിയിലേക്ക് നീട്ടുകയാണ് ചെയ്യുക. ബെംഗളൂരു-ധാർവാഡ് വന്ദേ ഭാരത് എക്സ്പ്രസ് (20661/20662) ബെളഗാവി വരെ നീട്ടുന്നതോടെ ഇരു നഗരങ്ങൾ തമ്മിലുള്ള കണക്ടിവിറ്റിയും യാത്രാ സൗകര്യങ്ങളും വർധിക്കും.
വിവിധ ആവശ്യങ്ങൾക്കായി ആളുകൾക്ക് ബെളഗാവിയിൽ നിന്ന് ബെംഗളൂരുവിലേക്ക് വരാനും മടങ്ങാനും എളുപ്പത്തിലുള്ള യാത്ര വന്ദേ ഭാരത് സാധ്യമാക്കും. കൂടാതെ, പ്രദേശത്തിന്‍റെ സാമ്പത്തിക വളർച്ചയ്ക്കും ഇത് കാരണമാകും. രാവിലെ ബെളഗാവിയിൽ നിന്ന് പുറപ്പെട്ട് ബെംഗളൂരുവിലെത്തി രാത്രി ബെലഗാവിയിലേക്ക് മടങ്ങുന്ന വിധത്തിലാണ് വന്ദേ ഭാരത് സർവീസ് ക്രമീകരിച്ചിട്ടുള്ളത്.
TAGS: VANDE BHARAT
SUMMARY: Bengaluru – Belagavi vande bharat to likely start service from April
തിരുവനന്തപുരം: നാട്ടിൽ തിരിച്ചെത്തിയ പ്രവാസികൾക്കായി (വാർഷിക വരുമാനം ഒന്നരലക്ഷം രൂപയിൽ താഴെ) സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് വഴി നടപ്പിലാക്കിവരുന്ന…
കണ്ണൂര്‍: പയ്യന്നൂരില്‍ ടാങ്കര്‍ ലോറി സ്‌കൂട്ടറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ യുവതി മരിച്ചു. കണ്ണൂര്‍ – കാസറഗോഡ് ദേശീയ പാതയില്‍ പയ്യന്നൂര്‍…
കൊച്ചി: പോലീസ് മർദനത്തിന്റെ ദൃശ്യങ്ങൾ പകർത്തിയതിന്റെ പേരിൽ യുവാവിനെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ പോലീസ് സ്റ്റേഷനിലെത്തിയ ഗർഭിണിയായ സ്ത്രീയുടെ മുഖത്തടിച്ച് സിഐ.…
ബെംഗളൂരു: നമ്മ മെട്രോ യെല്ലോ ലൈന്‍ യാത്രക്കാര്‍ക്ക് ഏറെ ആശ്വാസകരമായ വാര്‍ത്ത. രാഷ്ട്രീയ വിദ്യാലയ ( ആര്‍ വി) റോഡ്…
മസ്‌കത്ത്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒമാന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ 'ഓർഡർ ഓഫ് ഒമാൻ'. ഇന്ത്യയും ഒമാനും തമ്മിലുള്ള ഉഭയകക്ഷി…
പാലക്കാട്: പാലക്കാട് ധോണിയില്‍ കാറിന് തീപ്പിടിച്ച് ഒരാള്‍ മരിച്ചു. വ്യാഴാഴ്ച വൈകുന്നേരം നാലിന് മുണ്ടൂര്‍ വേലിക്കാട് റോഡിലുണ്ടായ സംഭവത്തില്‍ മരിച്ചയാളെ…