കോട്ടയം: പോക്കുവരവ് ചെയ്യാനായി സ്ഥലം ഉടമയില്‍ നിന്ന് 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സ്പെഷ്യല്‍ വില്ലേജ് ഓഫിസര്‍ പിടിയിലായി. മണിമല വെള്ളാവൂര്‍ വില്ലേജ് ഓഫീസിലെ സ്പെഷ്യല്‍ വില്ലേജ് ഓഫിസര്‍ (യു.ഡി ക്‌ളാര്‍ക്ക്) വി അജിത്ത്കുമാറാണ് പരാതിക്കാരനില്‍ നിന്ന് കൈക്കൂലി വാങ്ങി കുടുങ്ങിയത്. കോട്ടയം വിജിലന്‍സ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കേസിൽ വില്ലേജ് ഓഫിസർ ജിജു സ്‌കറിയയെയും രണ്ടാം പ്രതിയാക്കി കേസെടുത്തിട്ടുണ്ട്.
ചൊവ്വാഴ്ച ഉച്ചയോടെ വില്ലേജ് ഓഫിസിലെത്തിയ വിജിലൻസ് സംഘം നടത്തിയ പരിശോധനയിലാണ് അജിത്ത് കുമാര്‍ പിടിയിലായത്. സ്ഥലം പോക്കുവരവ് ചെയ്യുന്നതിനായി വെള്ളാവൂർ സ്വദേശിയായ സ്ഥലം ഉടമയിൽ നിന്നും കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ഈ തുക വില്ലേജ് ഓഫീസിൽ വച്ച് കൈപ്പറ്റുന്ന സമയം കോട്ടയം വിജിലൻസ് ഡിവൈഎസ്പി വി ആര്‍ രവികുമാറും സംഘവും അറസ്റ്റ് ചെയ്യുകയായിരുന്നു. ഉദ്യോഗസ്ഥര്‍ക്കെതിരെ നിരവധി പരാതികള്‍ ലഭിച്ചതായും വിജിലൻസ് അധികൃതര്‍ അറിയിച്ചു.
<BR>
TAGS : ACCEPTING BRIBE | ARRESTED
SUMMARY : Special Village Officer arrested for accepting bribe
തൃശൂർ: മാളയില്‍ യുവതിയെയും യുവാവിനെയും വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പുത്തൻചിറ സ്വദേശി ശ്രീജിത്ത് (30), വെണ്ണൂർ സ്വദേശിനി മില്‍ന…
ഇടുക്കി: സംസ്ഥാനത്ത് സൂര്യാതപമേറ്റ് പരുക്കേല്‍ക്കുന്ന കേസുകള്‍ വര്‍ധിക്കുന്നു. ഇടുക്കി ജില്ലയില്‍ രണ്ട് പേര്‍ക്ക് സൂര്യാതപമേറ്റു. ഇന്ന് രാവിലെ മലപ്പുറം ജില്ലയിലും…
കണ്ണൂർ: അഞ്ചരക്കണ്ടി സ്വകാര്യ ഡെന്റല്‍ കോളജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥി ആർ.എല്‍ നിതിൻരാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ ഒന്നാം…
ഹൈദരാബാദ്: തെലങ്കാനയില്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച് മുന്‍ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ മകളും മുന്‍ ബിആര്‍എസ് നേതാവുമായ…
തൃശൂർ: കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി വലയില്‍ കുടുങ്ങി മുങ്ങിമരിച്ചു. തിരുവനന്തപുരം വെങ്ങാനൂർ സ്വദേശി എം.എസ്. അച്ചു (19) ആണ് മരിച്ചത്.…
തിരുവനന്തപുരം: ഡി സി സി ജനറല്‍ സെക്രട്ടറി അഭിലാഷ് ആർ നായർ അന്തരിച്ചു. ഹൃദയാഘാതത്തെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.…