ബെംഗളൂരു: സ്വർണം വാങ്ങാനെന്ന വ്യാജേന മല്ലേശ്വരത്തെ ജ്വല്ലറിയിലെത്തി കവർച്ച നടത്തിയ യുവാവ് പിടിയിൽ. കുടക് വിരാജ്പേട്ട് സ്വദേശിയായ റിച്ചാർഡിനെ(25) ആണ് മല്ലേശ്വരം പോലീസ് അറസ്റ്റ് ചെയ്തത്. 13 ലക്ഷം രൂപ വിലയുള്ള സ്വർണാഭരണങ്ങൾ ഇയാളിൽ നിന്നു പിടിച്ചെടുത്തു.
ബെംഗളൂരുവിലെ കോളജിൽ നിന്ന് ബിടെക് ബിരുദം നേടിയ റിച്ചാർഡിനു ഒരു ലക്ഷം രൂപ മാസം ശമ്പളമുള്ള ജോലി ലഭിച്ചിരുന്നു. എന്നാൽ അത്യാഗ്രഹിയായ ഇയാൾ ജോലി ഉപേക്ഷിച്ച് മോഷണത്തിലേക്കു കടക്കുകയായിരുന്നു. ആഡംബര ജീവിതം നയിക്കാൻ എളുപ്പത്തിൽ പണം ഉണ്ടാക്കാനായിരുന്നു ഇതെന്നും പോലീസ് അറിയിച്ചു.
സുരക്ഷാ ജീവനക്കാരില്ലാത്ത ജ്വല്ലറികളാണ് മോഷണത്തിനായി ഇയാൾ തിരഞ്ഞെടുത്തിരുന്നത്. സ്വർണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറികളിലെത്തി ജീവനക്കാരുടെ ശ്രദ്ധ തിരിച്ച ശേഷമാണ് മോഷണം നടത്തിയിരുന്നതെന്നും പോലീസ് പറയുന്നു. ബെംഗളൂരുവിലും കോട്ടയത്തുമായി ഇയാൾക്കെതിരെ ഒമ്പതോളം മോഷണകേസുകൾ നിലവിലുണ്ട്.
SUMMARY: Bengaluru BTech graduate quits Rs 1 lac salary job, turns jewel thief; arrested.
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കേസിലെ പ്രതിപ്പട്ടികയിലുള്ള ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ബി. മുരാരി ബാബുവിനെ ബുധനാഴ്ച രാത്രി 10ന്…
ന്യൂഡല്‍ഹി: ഇന്ധന ചോർച്ചയെ തുടർന്ന് വിമാനം അടിയന്തരമായി നിലത്തിറക്കി. കൊൽക്കത്തയിൽ നിന്ന് ശ്രീനഗറിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനമാണ് അടിയന്തരമായി നിലത്തിറക്കിയത്.…
ദുബായ്: മലയാളി വിദ്യാർഥി ദീപാവലി ആഘോഷത്തിനിടെ ദുബായിൽ ഹൃദയാഘാതം മൂലം മരിച്ചു. ബിബിഎ മാർക്കറ്റിങ് ഒന്നാം വർഷ വിദ്യാർഥിയും പ്രവാസി…
കൊച്ചി: കേരളത്തിലെ പ്രമുഖ ബാങ്കില്‍നിന്ന് സൈബര്‍ തട്ടിപ്പിലൂടെ 27 കോടി രൂപ തട്ടിയെടുത്ത പ്രതിയെ അസമിലെത്തി പിടികൂടി കേരള പോലീസ്.…
തൃശ്ശൂർ: പീച്ചി ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ഡാമിലെ ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി നാളെ രാവിലെ…
തിരുവനന്തപുരം: ക്ലിഫ് ഹൗസിലെ പ്രതിഷേധം അവസാനിപ്പിച്ച് ആശാ വർക്കേഴ്സ്. മുഖ്യമന്ത്രിയുമായി ചർച്ചയ്ക്ക് സാഹചര്യം ഒരുക്കി തരാമെന്ന് ഉറപ്പ് ലഭിച്ചതായി സമരസമിതി…