ബെംഗളൂരു: ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേ അടുത്ത വർഷം ജൂണിൽ തുറക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. ഈ വർഷം അവസാനത്തോടെ തുറക്കാൻ ദേശീയ പാത വികസന അതോറിറ്റി പദ്ധതിയിട്ടിരുന്നെങ്കിലും നിരവധി കാരണങ്ങളാൽ വൈകുകയായിരുന്നു. കർണാടകയിലുള്ള ഹോസ്കോട്ടിനും കെജിഎഫിനും (ബേതമംഗല) ഇടയിലുള്ള 68 കിലോമീറ്റർ ഭാഗം അടുത്തിടെ എൻഎച്ച്എഐ തുറന്നിരുന്നു. പാതയിലൂടെ പ്രതിദിനം 1,600 മുതൽ 2,000 വരെ വാഹനങ്ങൾ കടന്നുപോകുന്നുണ്ടെന്നാണ് വിലയിരുത്തൽ.
കർണാടക, ആന്ധ്രാ പ്രദേശ്, തമിഴ്നാട് സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന 260 കിലോമീറ്റർ ദൈർഘ്യമുള്ളതാണ് ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേ പാത. 120 കിലോമീറ്റർ വേഗതയിൽ പാതയിലൂടെ സഞ്ചരിക്കാം. ചെന്നൈയ്ക്ക് സമീപമുള്ള ശ്രീപെരുമ്പുത്തൂർ വരെയാണ് അലൈൻമെന്റ്. കർണാടകയിൽ രണ്ട് ടോൾ പ്ലാസകളാണ് ഉണ്ടാകുക. മൂന്ന് ഘട്ടങ്ങളിലായാണ് കർണാടകയിലൂടെ കടന്നുപോകുന്ന എക്സ്പ്രസ് വേയുടെ നിർമാണം.
ദക്ഷിണേന്ത്യയിലെ ആദ്യ ഗ്രീൻഫീൽഡ് എക്സ്പ്രസ്വേ എന്നറിയപ്പെടുന്ന ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേ പദ്ധതിയുടെ ചെലവ് 17,900 കോടി രൂപയാണ്. പദ്ധതി പൂർത്തിയാകുന്നതോടെ ബെംഗളൂരുവിനും ചെന്നൈയ്ക്കും ഇടയിലുള്ള യാത്രാ സമയം ഏഴ് മണിക്കൂറിൽ നിന്ന് വെറും മൂന്ന് മണിക്കൂറായി കുറയും. ബൈക്കുകൾ, ഓട്ടോറിക്ഷകൾ, ട്രാക്ടറുകൾ എന്നിവയ്ക്ക് എക്സ്പ്രസ് വേയിൽ അനുമതി ഉണ്ടായിരിക്കില്ല. പദ്ധതി ബെംഗളൂരുവിനും ചെന്നൈയ്ക്കും ഇടയിലുള്ള ബിസിനസ് വർധിപ്പിക്കുമെന്ന് നിലവിലുള്ള ഹൈവേയിലെ ഗതാഗതം കുറയ്ക്കുമെന്നും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കിയിരുന്നു.
TAGS: BENGALURU CHENNAI EXPRESSWAY
SUMMARY: Bengaluru – chennai expressway to open by 2026
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…
ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…
ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…
മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…
ബെംഗളൂരു: തിരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഫ്രീഡം പാർക്കിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി നയിക്കുന്ന പ്രതിഷേധ റാലി നടക്കുന്നതിനാൽ നഗരത്തിൽ…
തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്ന് 2 പേർക്ക് പൊള്ളലേറ്റു. പഴയന്നൂർ മേപ്പാടത്തു പറമ്പ് തെഞ്ചീരി അരുൺ കുമാറിൻ്റെ…