ന്യൂഡൽഹി: സ്വപ്നദൗത്യമായ ചന്ദ്രയാൻ 5ന് ഔദ്യോഗിക അംഗീകാരം ലഭിച്ചതായി ഐഎസ്ആർഒ ചെയർമാൻ വി. നാരായണൻ അറിയിച്ചു. ചന്ദ്രന്റെ ഉപരിതലത്തെ കുറിച്ച് വിശദമായി പഠിക്കുക എന്നതാണ് ദൗത്യത്തിന്റെ ലക്ഷ്യം. 2035-ഓടെയായിരിക്കും വിക്ഷേപണം നടക്കുകയെന്നും അദ്ദേഹം പറഞ്ഞു.
250 കിലോഗ്രാം ഭാരമുള്ള റോവർ ചന്ദ്രോപരിതലത്തിലേക്ക് കൊണ്ടുപോകും. ജപ്പാനുമായി സഹകരിച്ചാണ് പുതിയ ദൗത്യത്തിന് ഇസ്രോ തയാറെടുക്കുന്നത്. ചന്ദ്രയാൻ-3 ദൗത്യത്തിൽ 25 കിലോഗ്രാം ഭാരമുള്ള റോവറാണ് ഉണ്ടായിരുന്നെങ്കിൽ അഞ്ചാമത്തെ ദൗത്യത്തിൽ 250 കിലോഗ്രാം ഭാരമുള്ള റോവർ ഉപയോഗിക്കുമെന്നതാണ് പ്രധാന സവിശേഷത.
44 ബില്യൺ ഡോളർ മുതൽമുടക്കിലാണ് വിക്ഷേപണം. ചന്ദ്രയാൻ-6 വിക്ഷേപണത്തിനും ഐഎസ്ആർഒ പദ്ധതിയിടുന്നുണ്ട്. കൂടാതെ ഗഗൻയാൻ ദൗത്യം, ശുക്രയാൻ ദൗത്യം എന്നിവയ്‌ക്കും ഐഎസ്ആർഒ തയാറെടുക്കുകയാണ്. 2027-ഓടെയാണ് ചന്ദ്രയാൻ -4 വിക്ഷേപിക്കുക.
TAGS: ISRO | CHANDRAYAN 5
SUMMARY: ISRO gets official nod for Chandrayan 5
ബെംഗളൂരു: കോഴിക്കോട്ടുനിന്ന് ബെംഗളൂരുവിലേക്ക് വരുകയായിരുന്ന സ്വകാര്യ ബസ്, കാറിനുപിന്നിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ബസ്‌യാത്രികനായിരുന്ന കോഴിക്കോട്…
തൃശൂർ: വെടിക്കെട്ട് ദുരന്തത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്കായി എല്ലാ ചികിത്സാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. മെഡിക്കൽ കോളേജ്…
ഹൈദരാബാദ്: ഡൽഹി ക്യാപിറ്റൽസിനെ 47 റൺസിനു തകർത്ത് സ്വന്തം തട്ടകത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിന് തകർപ്പൻ ജയം. അഭിഷേക് ശർമയുടെ തകർപ്പൻ…
വാഷിംഗ്ടൺ ഡിസി: ഇറാനുമായുള്ള വെടിനിർത്തൽ കരാർ നീട്ടുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ചർച്ചകൾക്ക് കൂടുതൽ സമയം നൽകുന്നതിനായാണ് വെടിനിർത്തൽ…
തൃശ്ശൂർ: തൃശ്ശൂരിലെ വെടിക്കെട്ട് നിര്‍മാണ കേന്ദ്രത്തിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ മരിച്ചവരിൽ അഞ്ച് പേരെ തിരിച്ചറിഞ്ഞു. പഴയന്നൂർ വെണ്ണൂർ ദേശം സ്വദേശി പാറക്കണ്ടിൽ…
ബെംഗളുരു: യുവതി കാമുകനെ വീട്ടിലേക്ക് വിളിച്ച് കെട്ടിയിട്ട് തീ കൊളുത്തി കൊന്നു. ചൊവ്വാഴ്ച തെക്കൻ ബെംഗളൂരുവിലെ അഞ്ജനപുരയിലാണ് ഞെട്ടിച്ച സംഭവം…