ബെംഗളൂരു : ബെംഗളൂരു ചിത്രസന്തേ ഇന്ന് നടക്കും. കർണാടക ചിത്രകലാ പരിഷത്ത് കാംപസിലും സമീപത്തെ കുമാരകൃപ റോഡിലുമായി രാവിലെ ഒമ്പതു മുതൽ രാത്രി വരെയാണ് ചിത്രസന്തെ നടക്കുന്നത്. മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം നിർവഹിക്കും.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള കലാകാരൻമാർ ഒന്നിച്ചുകൂടി ചിത്രങ്ങൾ പ്രദർശിപ്പിക്കുന്ന പരിപാടിയില്‍ 22 സംസ്ഥാനങ്ങളിൽനിന്നുള്ള കലാകാരൻമാർ പങ്കെടുക്കും. 1420 സ്റ്റാളുകളാണ് ക്രമീകരിച്ചിട്ടുള്ളത്. വിൻഡ്‌സർ മാനർ ഹോട്ടൽ മുതൽ ശിവാനന്ദ സർക്കിൾ വരെയും ക്രസൻ്റ് റോഡിൻ്റെ പകുതി ഭാഗം വരെയും സ്റ്റാളുകൾ ഉണ്ടാകും.
ചിത്രസന്തെയോടനുബന്ധിച്ച് കുമാര കൃപ റോഡിൽ ഇന്ന് രാവിലെ 6 മണി മുതൽ രാത്രി 9 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വിൻഡ്സൺ മാനർ ജംഗ്ഷൻ മുതൽ 9 ശിവാനന്ദ സർക്കിൾ വരെ പൂർണമായും ഗതാഗതം നിരോധിച്ചു. ചിത്ര സന്തെയ്ക്ക് എത്തുന്ന വാഹനങ്ങൾ റെയിൽവേ പാരലൽ റോഡ്, ക്രസൻ്റ് റോഡ്, റേസ് കോഴ്സ് എന്നിവിടങ്ങളിൽ പാർക്ക് ചെയ്യണം.
<br>
TAGS : CHITRASANTHE-2025
SUMMARY : Bengaluru Chitrasante today; Traffic restrictions on Kumara Krupa Road
കൊച്ചി: തനിക്കെതിരെയുണ്ടായ സൈബർ ആക്രമണത്തിന് പിന്നിൽ കോൺഗ്രസാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ വിവാദത്തിൽ നിന്ന് ശ്രദ്ധതിരിക്കുന്നതിന് വേണ്ടിയാണ് തനിക്കെതിരെ അപവാദ പ്രചാരണം…
തിരുവനന്തപുരം: പുഞ്ചക്കരി പേരകം ജംഗ്ഷന് സമീപം വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ കത്തിനശിച്ചു. ശരണ്യ- ശങ്കർ ദമ്പതികള്‍ തിരുവല്ലം പുഞ്ചക്കരി…
ഡൽഹി: മുൻ ഐപിഎൽ ചെയർമാനും വിവാദ വ്യവസായിയുമായ ലളിത് മോദിയുടെ സഹോദരനും പ്രമുഖ വ്യവസായിയുമായ സമീര്‍ മോദി ബലാത്സംഗക്കേസിൽ അറസ്റ്റിൽ.…
പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമം നാളെ. ഇതിനായുള്ള ഒരുക്കങ്ങൾ പമ്പയിൽ പൂർത്തിയായി. 3000ത്തിലധികം പ്രതിനിധികൾ അയ്യപ്പസംഗമത്തിൽ പങ്കെടുക്കും. രാവിലെ 9.30ന്…
ബെംഗളൂരു: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ (ഐപിസി) ബെംഗളൂരു സെന്റർ-1 വാർഷിക കൺവെൻഷൻ ഐപിസി കർണാടക സംസ്ഥാന പ്രസിഡന്റ് പാസ്റ്റർ ഡോ.…
സുല്‍ത്താന്‍ ബത്തേരി: ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയും ഇന്ന് വയനാട്ടിലെത്തും. രാവിലെ…