Categories: KARNATAKATOP NEWS

ലൈംഗികാതിക്രമ കേസ്; പ്രജ്വൽ രേവണ്ണയുടെ ജാമ്യഹർജി വീണ്ടും തള്ളി

ബെംഗളൂരു: ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായ മുൻ എംപി പ്രജ്വൽ രേവണ്ണയുടെ ജാമ്യഹർജി വീണ്ടും തള്ളി. ബെംഗളൂരുവിലെ ജനപ്രതിനിധികളുടെ കേസുകൾ പരിഗണിക്കുന്ന പ്രത്യേക കോടതിയാണ് പ്രജ്വലിന്‍റെ ജാമ്യാപേക്ഷ തള്ളിയത്. കഴിഞ്ഞ ദിവസം പ്രജ്വലിനെതിരെ ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തിരുന്നു.

ഇതോടെ പ്രജ്വലിനെതിരെ നാല് കേസുകളാണ് നിലവിലുള്ളത്. പുതിയ കേസിൽ ചോദ്യം ചെയ്യണമെന്ന എസ്ഐടി ആവശ്യപ്പെട്ടതിനാലാണ് കോടതി ജാമ്യഹർജി തള്ളിയത്. പ്രജ്വൽ നിലവിൽ പോലീസ് കസ്റ്റഡിയിലാണ്. രണ്ട് ദിവസം മുമ്പ് അറസ്റ്റിലായ പ്രജ്വലിന്‍റെ സഹോദരൻ സൂരജ് രേവണ്ണയും പോലീസ് കസ്റ്റഡിയിലാണ്.

ഒന്നിലധികം ബലാത്സംഗം, ലൈംഗിക പീഡനം എന്നിവയിൽ കുറ്റാരോപിതനായ പ്രജ്വലിനെ കഴിഞ്ഞ ദിവസം ജൂലൈ 8 വരെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. ലൈംഗികാതിക്രമ വിവാദം പുറത്തുവന്നതിന് പിന്നാലെ ഒളിവിൽ പോയ പ്രജ്വൽ രേവണ്ണ മെയ് 31 നാണ് ജർമ്മനിയിൽ നിന്ന് ഇന്ത്യയിലേക്ക് തിരികെയെത്തിയത്. പ്രജ്വലിനായി ബ്ലൂ കോർണർ നോട്ടീസടക്കം പുറപ്പെടുവിച്ച് കാത്തിരുന്ന അന്വേഷണ സംഘം ബെംഗളൂരു വിമാനത്താവളത്തിൽ വെച്ച് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

TAGS: KARNATAKA | PRAJWAL REVANNA
SUMMARY: Bengaluru court rejects prajwal revannas bail plea again

Savre Digital

Recent Posts

കൊച്ചി ബ്രോഡ്‌വേയില്‍ വന്‍ തീപിടുത്തം; പന്ത്രണ്ടോളം കടകള്‍ കത്തിനശിച്ചു

കൊ​ച്ചി: ബ്രോ​ഡ്‌​വേ​യി​ൽ വ​ൻ തീ​പി​ടി​ത്തം. 12ഓ​ളം ക​ട​ക​ൾ ക​ത്തി ന​ശി​ച്ചു. ശ്രീ​ധ​ർ തി​യ​റ്റ​റി​ന് സ​മീ​പ​മാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ഫാ​ൻ​സി-​ക​ളി​പ്പാ​ട്ട ക​ട​ക​ൾ​ക്കാ​ണ് അ​ഗ്നി​ബാ​ധ.…

15 minutes ago

ബെംഗളൂരു -മംഗളൂരു പാതയിലെ വൈദ്യുതീകരണം; ചുരം മേഖലയിലെ പ്രവൃത്തികള്‍ പൂർത്തിയായി

ബെംഗളൂരു: ബെംഗളൂരു -മംഗളൂരു റെയിൽവേ പാതയില്‍ സകലേഷ്പൂരയ്ക്കും സുബ്രഹ്മണ്യ റോഡിനും ഇടയിലുള്ള ചുരം മേഖലയിലെ വൈദ്യുതീകരണ പ്രവൃത്തികള്‍ പൂർത്തിയായി. മൈസൂരുവിനും…

19 minutes ago

ബേക്കലില്‍ വേടന്റെ സംഗീത പരിപാടിയിൽ തിക്കും തിരക്കും; നിരവധി പേർക്ക് പരുക്ക്, പരിപാടിക്കെത്തിയ യുവാവ് ട്രെയിൻ തട്ടി മരിച്ചു

കാസറഗോഡ്: റാപ്പർ വേടന്റെ (ഹിരൺദാസ് മുരളി) സംഗീതപരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും നിരവധി പേർക്ക് പരുക്ക്. പരിപാടി നിർത്തിവെച്ചതിനെ തുടർന്ന് തിരികെ…

35 minutes ago

കവിസമ്മേളനവും കവിതാ സമാഹാര പ്രകാശനവും സംഘടിപ്പിച്ചു

ബെംഗളൂരു: നെലമംഗല ശ്രീ ബസവണ്ണദേവ മഠത്തിൽ കന്നഡ കവിസമ്മേളനവും, 251 കവികൾ രചിച്ച ബുദ്ധ - ബസവ- ഭീമ ബൃഹത്…

10 hours ago

ചെരുപ്പ് മാറിയിട്ടു, കോഴിക്കോട് ആദിവാസി വിദ്യാര്‍ഥിക്ക് ക്രൂര മര്‍ദ്ദനം

കോഴിക്കോട്: ചെരുപ്പ് മാറിയിട്ടതിന് ഏഴാം ക്ലാസ് വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ചതായി പരാതി. കോഴിക്കോട് കൂടരഞ്ഞിയിലെ സെന്റ് സെബാസ്റ്റ്യൻ ഹയർ സെക്കൻഡറി…

10 hours ago

പുതുവത്സരാഘോഷം; 31 ന് മെട്രോ സർവീസ് സമയം ദീർഘിപ്പിച്ചു, എംജി റോഡ് സ്റ്റേഷൻ രാത്രി 10 മണി മുതൽ അടച്ചിടും

ബെംഗളൂരു: പുതുവത്സരാഘോഷ തിരക്ക് കണക്കിലെടുത്ത് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) പർപ്പിൾ, ഗ്രീൻ, യെല്ലോ ലൈനുകളിൽ മെട്രോ…

11 hours ago