LATEST NEWS

ബെംഗളൂരൂ-എറണാകുളം വന്ദേഭാരത് എക്സ്പ്രസ്; ആദ്യ മാസത്തില്‍ യാത്ര ചെയ്തത് 55,000 പേര്‍, 100 ശതമാനം കടന്ന് ശരാശരി ബുക്കിംഗ്

ബെംഗളൂരൂ: കെഎസ്ആര്‍ ബെംഗളൂരു-എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് സര്‍വീസിന് ആദ്യ മാസത്തില്‍ തന്നെ മികച്ച പ്രതികരണമെന്ന് റിപ്പോര്‍ട്ടുകള്‍. രണ്ട് ദിശയിലേക്കുമുള്ള യാത്രക്കാരുടെ ശേഷിയുടെ 100 ശതമാനം ബുക്കിംഗുകള്‍ കടന്നതായും ഇതുവരെ 55,000ലധികം പേര്‍ യാത്ര ചെയ്തതായും കണക്കുകള്‍ വ്യക്തമാക്കുന്നു.
നവംബര്‍ 11ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത സര്‍വീസ്
കേരളം, തമിഴ്നാട്, കര്‍ണാടക എന്നീ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ആദ്യത്തെ അന്തര്‍ സംസ്ഥാന സെമി ഹൈസ്പീഡ് പ്രീമിയം ട്രെയിന്‍ കൂടിയാണ്.

നവംബറില്‍ ബെംഗളൂരു-എറണാകുളം സര്‍വീസില്‍ 11,447 പേരാണ് യാത്ര ചെയ്തത്, ശരാശരി ബുക്കിംഗ് 127 ശതമാനം. ഡിസംബറില്‍ ബെംഗളൂരു-എറണാകുളം സര്‍വീസില്‍ ഇതുവരെ 16,129 പേര്‍ യാത്ര ചെയ്തു. ഡിസംബറില്‍ ശരാശരി 117 ശതമാനം ബുക്കിംഗ് ആണ് നടത്തിയത്. നവംബറില്‍ എറണാകുളം-ബെംഗളൂരു സര്‍വീസില്‍ 12,786 യാത്രക്കാരുണ്ടായിരുന്നു. ശരാശരി ബുക്കിംഗ് 141 ശതമാനം. ഡിസംബറില്‍ ഇത് 14,742 ആയി ഉയര്‍ന്നു. വെയിറ്റിംഗ് ലിസ്റ്റ് ഉള്‍പ്പെടെ ആകെ ബുക്കിംഗുകളുടെ എണ്ണമാണ് ഇത്.

ക്രിസ്തുമസ് പുതുവത്സരാഘോഷം, ശബരിമല തീര്‍ത്ഥാടനം എന്നിവയുള്ളതിനാല്‍ ഡിസംബറില്‍ ട്രെയിന്‍ ടിക്കറ്റുകളുടെ ആവശ്യകതയില്‍ വര്‍ധനവുണ്ടാകുമെന്നാണ് റെയില്‍വേ പ്രതീക്ഷിക്കുന്നത്.
SUMMARY: Bengaluru-Ernakulam Vande Bharat Express; 55,000 people travelled in the first month, average bookings cross 100 percent

 

NEWS DESK

Recent Posts

ശബരിമലയിൽ ഭക്തർക്കിടയിലേക്ക് ട്രാക്ടർ പാഞ്ഞുകയറി അപകടം,​ 9പേർക്ക് പരുക്ക്,​ രണ്ടുപേരുടെ നില ഗുരുതരം

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ട്രാക്ടര്‍ ഭക്തര്‍ക്ക് ഇടയിലേക്ക് പാഞ്ഞുകയറി അപകടം. രണ്ടുകുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പതുപേര്‍ക്ക് പരുക്ക്. ഇതില്‍ രണ്ടുപേരുടെ നില…

2 hours ago

പ്രതീക്ഷിച്ച ഫലം കിട്ടിയില്ല, എല്‍ഡിഎഫിനേറ്റ തിരിച്ചടിക്കുള്ള കാരണങ്ങള്‍ പരിശോധിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: തലസ്ഥാന നഗരത്തില്‍ എന്‍ഡിഎക്ക് മേല്‍ക്കൈ നേടാനായത് ആശങ്കപ്പെടുത്തുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് തിരിച്ചടി നേരിട്ടതിനെക്കുറിച്ചു…

2 hours ago

മുഹമ്മദ്‌ കുനിങ്ങാടിന്റെ ‘ഗോഡ്സ് ഓൺ ചങ്ക്’ കഥാസമാഹാരം പ്രകാശനം 20 ന്

ബെംഗളൂരു: ബെംഗളൂരു കവിക്കൂട്ടത്തിന്റെ ആഭിമുഖ്യത്തിൽ ബെംഗളൂരുവിലെ എഴുത്തുകാരനും, സാംസ്‌കാരിക പ്രവർത്തകനുമായ മുഹമ്മദ്‌ കുനിങ്ങാടിന്റെ ഗോഡ്സ് ഓൺ ചങ്ക് എന്ന കഥാസമാഹാരത്തിന്റെ…

4 hours ago

തിരഞ്ഞെടുപ്പ് ആഹ്ലാദപ്രകടനത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് യുഡിഎഫ് പ്രവര്‍ത്തകന് ദാരുണാന്ത്യം

മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയാഹ്ലാദത്തിനിടെ പടക്കം പൊട്ടിച്ചതിന് പിന്നാലെ തീപടര്‍ന്നുപിടിച്ച് യുഡിഎഫ് പ്രവര്‍ത്തകന് ദാരുണാന്ത്യം. ചെറുകാവ് സ്വദേശി ഇര്‍ഷാദ് (27)…

4 hours ago

ട്വന്റി 20യുടെ കോട്ടകൾ തകർത്ത് യുഡിഎഫ്, കുന്നത്തുനാട്ടിലും മഴുവന്നൂരും ട്വന്റി 20ക്ക് ഭരണം നഷ്ടമായി

കൊ​ച്ചി: ത​ദ്ദേ​ശ തിര​ഞ്ഞെ​ടു​പ്പി​ൽ കാ​ലി​ട​റി ട്വ​ന്‍റി 20. ഭ​ര​ണ​ത്തി​ലി​രു​ന്ന നാ​ല് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ര​ണ്ടെ​ണ്ണം ന​ഷ്ട​മാ​യി. ഇ​തു​കൂ​ടാ​തെ ഒ​രു ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തും…

5 hours ago

സംസ്ഥാനത്തെ ഏക വാര്‍ഡ് നിലനിര്‍ത്തി ആം ആദ്മി പാര്‍ട്ടി

ഇടുക്കി: സംസ്ഥാനത്തെ ഏക വാര്‍ഡ് നിലനിര്‍ത്തി ആം ആദ്മി പാര്‍ട്ടി. കരിങ്കുന്നം പഞ്ചായത്ത് പതിമൂന്നാം വാര്‍ഡിലെ ആം ആദ്മി പാർട്ടി…

5 hours ago