ബെംഗളൂരൂ-എറണാകുളം വന്ദേഭാരത് എക്സ്പ്രസ്; ആദ്യ മാസത്തില്‍ യാത്ര ചെയ്തത് 55,000 പേര്‍, 100 ശതമാനം കടന്ന് ശരാശരി ബുക്കിംഗ് 

ബെംഗളൂരൂ: കെഎസ്ആര്‍ ബെംഗളൂരു-എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് സര്‍വീസിന് ആദ്യ മാസത്തില്‍ തന്നെ മികച്ച പ്രതികരണമെന്ന് റിപ്പോര്‍ട്ടുകള്‍. രണ്ട് ദിശയിലേക്കുമുള്ള യാത്രക്കാരുടെ ശേഷിയുടെ 100 ശതമാനം ബുക്കിംഗുകള്‍ കടന്നതായും ഇതുവരെ 55,000ലധികം പേര്‍ യാത്ര ചെയ്തതായും കണക്കുകള്‍ വ്യക്തമാക്കുന്നു.
നവംബര്‍ 11ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത സര്‍വീസ്
കേരളം, തമിഴ്നാട്, കര്‍ണാടക എന്നീ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ആദ്യത്തെ അന്തര്‍ സംസ്ഥാന സെമി ഹൈസ്പീഡ് പ്രീമിയം ട്രെയിന്‍ കൂടിയാണ്.

നവംബറില്‍ ബെംഗളൂരു-എറണാകുളം സര്‍വീസില്‍ 11,447 പേരാണ് യാത്ര ചെയ്തത്, ശരാശരി ബുക്കിംഗ് 127 ശതമാനം. ഡിസംബറില്‍ ബെംഗളൂരു-എറണാകുളം സര്‍വീസില്‍ ഇതുവരെ 16,129 പേര്‍ യാത്ര ചെയ്തു. ഡിസംബറില്‍ ശരാശരി 117 ശതമാനം ബുക്കിംഗ് ആണ് നടത്തിയത്. നവംബറില്‍ എറണാകുളം-ബെംഗളൂരു സര്‍വീസില്‍ 12,786 യാത്രക്കാരുണ്ടായിരുന്നു. ശരാശരി ബുക്കിംഗ് 141 ശതമാനം. ഡിസംബറില്‍ ഇത് 14,742 ആയി ഉയര്‍ന്നു. വെയിറ്റിംഗ് ലിസ്റ്റ് ഉള്‍പ്പെടെ ആകെ ബുക്കിംഗുകളുടെ എണ്ണമാണ് ഇത്.

ക്രിസ്തുമസ് പുതുവത്സരാഘോഷം, ശബരിമല തീര്‍ത്ഥാടനം എന്നിവയുള്ളതിനാല്‍ ഡിസംബറില്‍ ട്രെയിന്‍ ടിക്കറ്റുകളുടെ ആവശ്യകതയില്‍ വര്‍ധനവുണ്ടാകുമെന്നാണ് റെയില്‍വേ പ്രതീക്ഷിക്കുന്നത്.
SUMMARY: Bengaluru-Ernakulam Vande Bharat Express; 55,000 people travelled in the first month, average bookings cross 100 percent

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സ്വർണവിലയിൽ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. പവന് 600 രൂപ കുറഞ്ഞ് 1,00,320...

കാസറഗോഡ് യുവാവ് വെടിയേറ്റ് മരിച്ച നിലയില്‍

കാസറഗോഡ്: യുവാവിനെ വീടിനു സമീപം റോഡില്‍ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടു....

ബെംഗളൂരുവിൽ ഗുണ്ടാ-മയക്കുമരുന്ന് ശൃംഖലകൾക്കെതിരെ പ്രത്യേക പോലീസ് സംഘം

ബെംഗളൂരു: നഗരത്തിൽ വർധിച്ചുവരുന്ന ഗുണ്ടാ പ്രവർത്തനങ്ങളും മയക്കുമരുന്ന് ഇടപാടുകളും നിയന്ത്രിക്കാൻ പ്രത്യേക...

ചാല സ്വർണക്കവർച്ച: വൻ ആസൂത്രണം, പിന്നില്‍ സു​ഹൃ​ത്തും ബി​സി​ന​സ് പ​ങ്കാ​ളി​യും

തിരുവനന്തപുരം: തലസ്ഥാനത്തെ ഞെട്ടിച്ച ചാല സ്വർണക്കവർച്ചയ്ക്ക് പിന്നിൽ സ്വർണത്തോടുള്ള അത്യാർത്തിയും ബിസിനസ്...

മെെസൂരു കേരള സമാജം ശിശുദിനാഘോഷം

ബെംഗളൂരു: മെെസൂരു കേരള സമാജത്തിൽ ശിശുദിനാഘോഷം സംഘടിപ്പിച്ചു. കേരള സമാജം പ്രസിഡണ്ട്...

മണ്ഡല – മകരവിളക്ക് തീർത്ഥാടനം: ശബരിമല നട ഇന്ന് തുറക്കും

ശബരിമല: മണ്ഡലകാല തീർത്ഥാടനത്തിനായി ശബരിമല നട ഇന്ന് (16-11-2026) വൈകീട്ട് അഞ്ചിന്...

കെഎൻഎസ്എസ് ഹലസൂരു കരയോഗം ശിശുദിനം ആഘോഷിച്ചു

ബെംഗളൂരു: കെഎൻഎസ്എസ് ഫലസൂരു കരയോഗവും മഹിളാ വിഭാഗം ശക്തിയും ചേർന്ന് ശിശുദിനം...

ബെംഗളൂരുവിൽ തണുപ്പ് കൂടി; കുറഞ്ഞ താപനില 16.3 ഡിഗ്രി സെൽഷ്യസ്

ബെംഗളൂരു: നഗരത്തിൽ തണുപ്പിന്റെ തീവ്രത വർധിക്കുന്നു. ബെംഗളൂരുവിൽ കുറഞ്ഞ താപനില 16.3...

Related Articles

Popular Categories