ബെംഗളൂരു: ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു എഫ്സി സെമിയിൽ. സ്വന്തം തട്ടകമായ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത അഞ്ചു ഗോളിന് മുംബൈ സിറ്റി എഫ്സിയെയാണ് തോൽപിച്ചത്. സുരേഷ് സിങ് വാങ്ചാം(9), എഡ്ഗാർ മെൻഡസ്(45 പെനാൽറ്റി), റിയാൻ വില്യംസ്(62), സുനിൽ ഛേത്രി(76), പെരേര ഡയസ്(83) എന്നിവരാണ് ഗോൾ നേടിയത്. തോൽവിയോടെ മുംബൈ ഐഎസ്എല്ലിൽ നിന്ന് പുറത്തായി.
ആദ്യ പകുതിയിൽ തന്നെ ബെംഗളൂരു രണ്ട് ഗോളിന് മുന്നിലെത്തിയിരുന്നു. ഒമ്പതാം മിനിറ്റിൽ സുരേഷ് സിങാണ് ആദ്യ ഗോൾ നേടിയത്. 42-ാം മിനിറ്റിൽ എഡ്ഗർ മെൻഡസ് പെനാൽറ്റിയിലൂടെ ഗോൾ ലീഡ് രണ്ടാക്കി മാറ്റി.ശേഷം റയാൻ വില്യംസ് 62-ാം മിനിറ്റിലും സുനിൽ ഛേത്രി 76-ാം മിനിറ്റിലും 83-ാം പെരേര ഡയസും ഗോൾ നേടി. സെമിയിൽ എഫ്സി ഗോവയെയാകും ബെംഗളൂരു നേരിടുക. ഏപ്രിൽ ആറിനാണ് സെമിഫൈനൽ.
TAGS: SPORTS | ISL
SUNMARY: Bengaluru fc creates historic win against mumbai city
തൃശൂർ: വിയ്യൂർ പോലീസ് ആളുമാറി കസ്റ്റഡിയില്‍ എടുത്ത യുവാവിനു നേരെ പോലീസിന്റെ മർദനം. യുവാവിനെ പോലീസ് ക്രൂരമായി മർദിച്ചെന്നാണ് പരാതി.…
ന്യൂഡല്‍ഹി: നൂറുമീറ്ററോ അതില്‍ കൂടുതലോ ഉയരമുള്ള കുന്നുകളെ മാത്രം ആരവല്ലിമലനിരകളുടെ ഭാഗമായി കണക്കാക്കണമെന്ന ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി.…
പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എന്‍ വിജയകുമാര്‍ അറസ്റ്റില്‍. ദേവസ്വം ബോർഡ് മുൻ…
കൊച്ചി: 'സേവ് ബോക്സ്' നിക്ഷേപത്തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നടന് ജയസൂര്യയെ ചോദ്യം ചെയ്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഓണ്‍ലെന്‍ ലേല ആപ്പിന്റെ…
മോങ്ടണ്‍: കാനഡയിലെ പ്രിൻസ് എഡ്വേർഡ് ഐലൻഡില്‍ ജോലി ചെയ്തിരുന്ന മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. തൊടുപുഴ ഒളമറ്റം അഞ്ജനവേലില്‍…
ഡല്‍ഹി: ഉന്നാവോ ബലാത്സംഗ കേസില്‍ മുൻ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സേംഗറിന് തിരിച്ചടി. ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ച…